- Trending Now:
കൊച്ചി: ശുദ്ധമായ ഊർജ്ജ സംവിധാനങ്ങളുടെ രംഗത്തെ രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായ എബി എനർജിയ സൗരോർജ്ജ പാനലുകൾക്കുള്ള ഫിക്സഡ് ടിൽറ്റ് സ്റ്റീൽ സ്ട്രക്ചറുകൾ നിർമിക്കുന്ന രംഗത്തേക്കു കടക്കുന്നു. എവിഐഐഎസ്ഐഐ ഇലക്ട്രിക് സിസ്റ്റംസ് എന്ന സബ്സിഡിയറി രൂപീകരിച്ചാണ് ഈ നീക്കത്തിനു തുടക്കം കുറിക്കുന്നത്. സോളാർ പദ്ധതികൾ നടപ്പാക്കുന്ന വേളയിലെ അഭിവാജ്യ ഘടകത്തിൻറെ ഗുണനിലവാരത്തിലും ചെലവിലും നേരിട്ടുള്ള നിയന്ത്രണം നേടാൻ കൂടി ഈ നീക്കം എബി എനർജിയെ സഹായിക്കും. സോളാർ പദ്ധതികളുടെ നീണ്ട നിലനിൽപ്പിൽ അടിസ്ഥാനപരമായി പ്രാധാന്യമുള്ളവയാണ് സ്റ്റീൽ ചട്ടക്കൂടുകൾ. ശക്തമായ ബിസിനസ് മാതൃക സൃഷ്ടിക്കാനും പുതിയ വരുമാന മാർഗങ്ങൾ തുറന്നു നൽകാനും ഇതു സഹായകവുമാകും. ആദ്യ ആറു മാസത്തേക്ക് ഉറപ്പായ 50 കോടി രൂപയുടെ ഓർഡറുകളും 5000 ടൺ നിർമാണ ശേഷിയുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.
പുതിയ നീക്കത്തിലൂടെ ഇന്ത്യയുടെ സൗരോർജ്ജ ഭാവിക്കുള്ള അടിത്തറയാണു തങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എബി എനർജിയ സൊലൂഷൻസ് മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ് ഭാട്ടിയ പറഞ്ഞു. സൗരോർജ്ജ പദ്ധതികളുടെ സുരക്ഷ, ദീർഘകാലത്തേക്കുള്ള നിലനിൽപ്പ് തുടങ്ങിയവയിൽ സ്ട്രക്ചറുകൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.