- Trending Now:
വിവിധ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും ആധാർ കാർഡ് സമർപ്പിക്കേണ്ടതായി വരാറുണ്ട്
ആധാർ കാർഡ് പുതുക്കൽ സമയപരിധി നീട്ടി. 10 വർഷത്തിന് മുമ്പെടുത്ത ആധാർ കാർഡുകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ സമയപരിധി സെപ്റ്റംബർ 14 വരെ നീട്ടിയിരിക്കുകയാണ്. തിരിച്ചറിയൽ രേഖ, മേൽവിലാസം തുടങ്ങി യാതൊരു വിവരങ്ങളും ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാൻ അവസരമുണ്ട്.
കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം ഉദ്ഘാടനം നാളെ... Read More
വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ..
1. ആദ്യം https://uidai.gov.in/ പോർട്ടൽ സന്ദർശിക്കണം
2. myAadhaar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3. ആധാർ അപ്‌ഡേറ്റിൽ ക്ലിക്ക് ചെയ്യുക
4. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് verify ചെയ്യുക
5. പേര്, മേൽവിലാസം, ഫോൺ നമ്പർ, ജനന തീയതി എന്നിവ അപ്‌ഡേറ്റ് ചെയ്യാം
6. രേഖകളുടെ പകർപ്പ് അപ്ലോഡ് ചെയ്യണം
7. Confirm and submit ബട്ടണിൽ ക്ലിക്ക് ചെയ്യണം
8. ഒരു സേവന അഭ്യർഥന നമ്പർ ലഭിക്കും. സ്റ്റാറ്റസ് പരിശോധിക്കാം.
9. മൊബൈൽ നമ്പറിൽ ഒരു സന്ദേശം ലഭിക്കും
തൊഴിൽമേള: തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം ... Read More
ഇന്ത്യയിലെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. വിവിധ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും ആധാർ കാർഡ് സമർപ്പിക്കേണ്ടതായി വരാറുണ്ട്. എന്നാൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഓൺലൈൻ വഴി പുതുക്കാൻ സാധിക്കൂ. അക്ഷയ കേന്ദ്രങ്ങളോ മറ്റ് സേവന കേന്ദ്രങ്ങളോ വഴി ബന്ധിപ്പിക്കുന്നവർക്ക് 50 രൂപ നൽകണം. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം നിരവധി പേർക്ക് പുതുക്കാനുള്ള അവസരം ലഭിക്കാത്തതിനെ തുടർന്നാണ് കാലാവധി നീട്ടിയത്.
കൂടാതെ, ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കും. അതിനുശേഷം പാൻ കാർഡ് പ്രവർത്തന രഹിതമാകും. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.incometax.gov.in വഴിയാണ് പാനും ആധാറും ലിങ്ക് ചെയ്യേണ്ടത്. പാൻ കാർഡുകൾ ലിങ്ക് ചെയ്യാൻ വൈകിയാൽ 1,000 രൂപയാണ് പിഴ അടക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.