- Trending Now:
ആഗോള ഓഹരി വിപണിയില്‍ ആഘാതമേല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേതം.ഏഷ്യന്‍,യൂറോപ്യന്‍ ഓഹരി മേഖലയില്‍ വന്‍ ഇടിവുണ്ടായി.ഇതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ ഓഹരി വിപണിയെയും കടന്നുപിടിച്ചിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് റിസ്കില്ലാതെ നിക്ഷേപിക്കാന്‍ പോസ്റ്റോഫീസ് മന്തിലി ഇന്‍കം സ്കീം... Read More
സെന്‍സെക്സ് 1,688 പോയ്ന്റ്, അഥവാ 2.9 ശതമാനം ഇടിഞ്ഞ് 57,107ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 510 പോയ്ന്റ് അതായത് 2.9 ശതമാനം ഇടിഞ്ഞ് 17026ലും ക്ലോസ് ചെയ്തു.ആഗസ്റ്റിന്‌ശേഷം ഇതാദ്യമായാണ് ഇക്കൊല്ലം ഇത്രകനത്ത ഇടിവ് നിഫ്റ്റിയിലുണ്ടാകുന്നത്.
സ്വര്‍ണ്ണ നിക്ഷേപത്തിന് ഭീഷണിയായി ക്രിപ്റ്റോ... Read More
നാണ്യപ്പെരുപ്പ ഭീഷണിയും ഫെഡ് റിസര്‍വ്വിന്റെനയങ്ങള്‍ കര്‍ശനമാകുന്നതായുള്ള റിപ്പോര്‍ട്ടുകളും വിപണികളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.ഇതിനൊപ്പം കോവിഡ് വൈറസ് കൂടിയായതോടെ ഓഹരി വിപണികളില്‍ വലിയ ആഘാതമാണ് കാണാന്‍ സാധിച്ചത്.
നിങ്ങളുടെ വസ്തു ഒരു മികച്ച നിക്ഷേപമാണോ എന്ന് എങ്ങനെ അറിയാം?... Read More
കോവിഡ് വീണ്ടും ചങ്ങല പൊട്ടിച്ച് വ്യാപകമായാല്‍ അത് മൂലം പ്രശ്നങ്ങളുണ്ടായേക്കാവുന്ന കമ്പനികളുടെയെല്ലാം ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ ലാഭം എടുത്ത് പിന്മാറി.അതേസമയം ഫാര്‍മ മേഖലയില്‍ നിക്ഷേപ താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്.ബിഎസ്ഇ മിഡ്കാപ് 3.2 ശതമാനവും സ്‌മോള്‍കാപ് 2.6 ശതമാനവും ഇടിഞ്ഞു.
അതുപോലെ തന്നെ 2020 ഏപ്രിലിനു ശേഷം ഏറ്റവും വലിയ ഒറ്റ ദിന ഇടിവ് എണ്ണവിലയില്‍ പ്രകടമായതും വലിയ ആശ്വാസമായി.എണ്ണ വില താഴാന്‍ ഉത്പാദന രാഷ്ട്രങ്ങള്‍ അനുവദിക്കാത്തതിന്റെ ഞെരുക്കത്തിലായിരുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് എണ്ണവിലയിലെ കുറവ് ആശ്വാസമായി.
നിക്ഷേപിക്കുമ്പോള്‍ ഒട്ടും റിസ്ക് എടുക്കാന്‍ താല്പര്യപ്പെടുന്നില്ലെങ്കില്...?
... Read More
ആഗോള വിപണിയില്‍ കോവിഡ് ഭീതി സ്വര്‍ണ്ണ വിലയിലും പ്രകടമായി.ആഗോള ഓഹരി വിപണിയിലുണ്ടായ വമ്പന്‍ ഇടിവിനെ തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണ്ണത്തിന് വില ഉയര്‍ന്നു.കേരളത്തില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ 360 രൂപ കൂടി.ഇതോടെ ഒരു പവന് 36120 രൂപയായി. മുംബൈ ബുള്യന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 48000 രൂപ കടന്നു.കഴിഞ്ഞ വര്‍ഷം കോവിഡ് ഭീതിയും ആശങ്കയും സ്വര്‍ണ്ണ വിലയെ 42000 രൂപയിലെത്തിച്ചിരുന്നു.ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുക വൈറസ് വകഭേതം സ്വര്‍ണ്ണ ഖനികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇതും ആഗോള സ്വര്‍ണ്ണ വിലയെ ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.