Sections

നിങ്ങളുടെ വസ്തു ഒരു മികച്ച നിക്ഷേപമാണോ എന്ന് എങ്ങനെ അറിയാം?

Thursday, Aug 12, 2021
Reported By Aswathi Nurichan
home

പുതു തലമുറ തങ്ങള്‍ താമസിക്കുന്ന വീടുകളുടെ കാര്യങ്ങളില്‍ അനവധി ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ്


നിലവിലെ സാഹചര്യത്തില്‍ വീടുകള്‍ മികച്ച ഒരു നിക്ഷേപമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കാലക്രമേണ വിവിധ ഘടകങ്ങളെ ആശ്രയിച്ച് വീടുകള്‍ക്ക് മൂല്യം വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യാം. നിങ്ങളുടെ വസ്തു ഒരു മികച്ച നിക്ഷേപമായി മാറിയിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ മനസിലാക്കേണ്ട കുറച്ച് വസ്തുതകള്‍ ഇതാ. 

ഒരു പ്രദേശത്തിന്റെ വിലമതിപ്പോ വിലയിടിവോ അറിയാന്‍ നാം അവലോകനം ചെയ്യേണ്ട പ്രധാനപ്പെട്ട ഒന്നാണ് മൂലധന നേട്ടം. അതിലേക്ക് നമ്മെ എത്തിക്കുന്ന മൂന്നു കാര്യങ്ങള്‍ പ്രദേശത്തെ പുതിയ സംഭവവികാസങ്ങള്‍, ഭൂവിനിയോഗ മാറ്റങ്ങള്‍, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവയാണ്. പുതു തലമുറ തങ്ങള്‍ താമസിക്കുന്ന വീടുകളുടെ കാര്യങ്ങളില്‍ അനവധി ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണ്. അതിനാല്‍ തന്നെ നൂതന നഗര അന്തരീക്ഷം, മതിയായ പൊതു സേവനങ്ങള്‍, തന്ത്രപരമായ സ്ഥാനം, ഡിമാന്‍ഡ് പ്രതീക്ഷകള്‍ എന്നിവയും ഒരു വസ്തുവിനെ മികച്ച നിക്ഷേപമായി മാറ്റുന്നു.

നിങ്ങള്‍ ഒരു വീട് വാങ്ങുമ്പോള്‍, നിങ്ങള്‍ താമസിക്കാന്‍ ഒരു വസ്തു നേടുക മാത്രമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു നിക്ഷേപമാക്കി മാറ്റാന്‍ കഴിയുന്ന ഒരു ആസ്തിയും നിങ്ങള്‍ നേടുന്നു. അതിനാല്‍, മികച്ച വീടുകള്‍ തിരഞ്ഞെടുക്കുന്നതിന് നിങ്ങള്‍ ചില പോയിന്റുകള്‍ കണക്കിലെടുക്കണം.

ആദ്യത്തേത് വസ്തുവിന് വാണിജ്യ മൂല്യം ഉണ്ടോ എന്ന് അറിയുക എന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ വീടിന്റെ ചതുരശ്ര മീറ്റര്‍ പ്രദേശത്തെ വീടുകളുടെ ശരാശരി എണ്ണവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ്. ഒരു കിടപ്പുമുറിയും മറ്റ് സൗകര്യവുമുള്ള വീടുകളേക്കാള്‍ എപ്പോഴും ലാഭം രണ്ടോ മൂന്നോ കിടപ്പുമുറികളുള്ള വീടുകളാണ്.

അതുപോലെ, നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ വസ്തു മികച്ച രീതിയില്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പതിവായി വീടിന്റെ സ്ഥിതിയെ കുറിച്ച് അവലോകനം ചെയ്യുകയും സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്താന്‍ നിങ്ങളുടെ വസ്തു സംരക്ഷിക്കാനും വീടിന്റെ ചെറിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

ഒരു നിക്ഷേപമെന്ന നിലയില്‍ നിങ്ങളുടെ വീടിന് കാലക്രമേണ ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തണം. സമീപവര്‍ഷങ്ങളില്‍ പ്രദേശത്തിന്റെ ഡിമാന്റ് വര്‍ധിച്ചാലും ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന വീടുകള്‍ക്കായിരിക്കും മികച്ച മൂല്യം ലഭിക്കുക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ വസ്തുവിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പ്രത്യേകിച്ചും പ്രദേശത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നവയായ മികച്ച റോഡുകള്‍, നടപ്പാത നിര്‍മ്മാണം, മൊബിലിറ്റി ബദലുകള്‍ (സൈക്കിള്‍ പാതകളും പൊതു ഗതാഗത റൂട്ടുകളും) എന്നിവ.

എന്നാല്‍ ചിലപ്പോള്‍ അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകള്‍ ചില വസ്തുകളുടെ ഡിമാന്റ് കുറയ്ക്കുന്നവയായിരിക്കും. പഴയകാലം പോലെയല്ല നിലവില്‍ ഒട്ടുമിക്ക വീടുകളിലും വാഹനങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ വാഹന സൗകര്യമുള്ളതും എന്നാല്‍ ശാന്തമായതുമായ പ്രദേശത്ത് താമസിക്കാനായിരിക്കും കൂടുതല്‍ ആളുകളും താല്‍പര്യപ്പെടുക. അതുകൊണ്ട് തന്നെ ചില പ്രദേശങ്ങളില്‍ ഹൈവേയ്ക്ക് സമീപത്തെ വീടുകള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകളും താല്‍പര്യപ്പെടുന്നില്ല. ഇത്തരം കാര്യങ്ങള്‍ വീടിന്റെ മൂല്യം കുറയ്ക്കുന്നവയാണ്.

വീടുകള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വസ്തുവിന്റെ മൂല്യം തിരിച്ചറിയുന്നതില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റിന്റെ സഹായം വിലപ്പെട്ടതായിരിക്കും. എന്നാല്‍ നമ്മള്‍ വസ്തുവിനെ സംബന്ധിച്ച കാര്യങ്ങളുടെ ഏകദേശം ധാരണ വെച്ചു പുലര്‍ത്തിയാല്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് ഒഴിവാക്കാന്‍ സാധിക്കും. അതിന് ഇത്തരം വിവരങ്ങള്‍ നിങ്ങളെ ഉറപ്പായും സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.