Sections

തെരുവ് കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി പ്രധാനമന്ത്രി സ്വനിധി പദ്ധതി

Friday, Nov 19, 2021
Reported By admin
Svanidhi Scheme

ഒരു വര്‍ഷത്തേക്ക് 10,000 രൂപയാണ് വായ്പയായി അനുവദിക്കുന്ന തുക

 

 

കോവിഡ് മഹാമാരിയില്‍ ജീവിത മാര്‍ഗം നഷ്ടപെട്ട തെരുവു കച്ചവടക്കാരുടെ സമഗ്ര വികസനവും ഒപ്പം അവര്‍ക്കു സാമ്പത്തിക സഹായം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി.പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി പദ്ധതിയുടെ ഭാഗമായിട്ടാണ് സ്വനിധിയും അവതരിപ്പിച്ചിട്ടുള്ളത്.

ഈടൊന്നും നല്‍കാതെ, ഒരു വര്‍ഷത്തേക്ക് 10,000 രൂപയാണ് വായ്പയായി അനുവദിക്കുന്ന തുക. രാജ്യത്തെ അന്‍പതു ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാര്‍ക്ക് ബിസിനസ് പുനരാരംഭിക്കാന്‍ ഈ പദ്ധതി സഹായകമാവും.

കൃത്യമായി ലോണ്‍ തിരിച്ചടയ്ക്കുന്നവര്‍ക്കും, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും പ്രതിവര്‍ഷം 7 ശതമാനം നിരക്കില്‍ പലിശ ഇളവും, പ്രതിവര്‍ഷം 1,200 രൂപ ക്യാഷ് ബാക്കും ലഭിക്കുന്നു.

24 മാര്‍ച്ച് 2020നു മുന്‍പ് മുതല്‍ കച്ചവടം നടത്തുന്ന, നഗരങ്ങളിലും നാഗരാതിര്‍ത്തികള്‍ പങ്കിടുന്ന പ്രദേശങ്ങളിലുമുള്ള അംഗീകൃത വഴിയോര കച്ചവടക്കാര്‍ക്ക് ആണ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ യോഗ്യത ഉള്ളത്. കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ സര്‍ക്കാര്‍ അംഗീകൃത ജനസേവ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് വേണ്ട രേഖകള്‍,

1) നഗരസഭ / മുനിസിപ്പാലിറ്റി അനുവദിച്ചു തന്ന വെണ്ടര്‍ ഐഡന്റിറ്റി കാര്‍ഡ് / വെണ്ടിങ് സര്‍ട്ടിഫിക്കേറ്റ്.
2) ആധാര്‍ കാര്‍ഡ് / ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് / പാന്‍ കാര്‍ഡ്
3) ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍
4) ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

ഷെഡ്യൂള്‍ഡ് ബാങ്കുകളും, റീജണല്‍ റൂറല്‍ ബാങ്കുകളും, സഹകരണ ബാങ്കുകളും, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയും ഈ ലോണ്‍ ലഭ്യമാണ്.

ജൂണ്‍ 2020 നു പ്രഖ്യാപിച്ച പദ്ധതിയില്‍ ഇതിനോടകം 40 ലക്ഷം അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ 29 ലക്ഷത്തിലധികം ലോണുകള്‍ അനുവദിക്കുകയും 20 ലക്ഷത്തിലധികം ആളുകള്‍ക്ക് തുക വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് https://pmsvanidhi.mohua.gov.in/Login


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.