- Trending Now:
ഉപ്പ് തൊട്ട് കര്‍പ്പൂരത്തിന് വരെ വില വര്‍ദ്ധിച്ചിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇനി തീപ്പെട്ടിക്ക് മാത്രം വില കുറഞ്ഞിരുന്നിട്ട് എന്ത് കാര്യം? ഒടുവില്‍ രാജ്യത്ത് തീപ്പെട്ടിക്കും വില ഉയരുന്നു.നിലവിലെ 1 രൂപയില്‍ നിന്ന് 2 രൂപയാക്കി വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് രാജ്യത്ത് തീപ്പെട്ടിക്ക് വില ഉയരുന്നത്.
നമ്മുടെ നാട്ടില്‍ വായ്പ ബാധ്യതയുള്ള വസ്തു വില്ക്കാന് പറ്റില്ല ?
... Read More
അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്.ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.ഒക്ടോബര്‍ പത്തിനു ശേഷം തീപ്പെട്ടികൂടുണ്ടാക്കുന്ന ബോക്‌സ് കാര്‍ഡ്,പേപ്പര്‍,സ്പ്ലിന്റ് തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സള്‍ഫറിനും എല്ലാം വിലവര്‍ദ്ധിച്ചതോടെയാണ് തീപ്പെട്ടിക്കും വില വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം നിര്‍മ്മാതാക്കളില്‍ ഉയര്‍ന്നത്.
തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ ഏകദേശം 14 അസംസ്‌കൃത വസ്തുക്കള്‍ക്കാണ് വില വര്‍ദ്ധിച്ചത്.റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്‌സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു.ഡിസംബര്‍ 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും
സമീപ ഭാവിയില്‍ ഉയരാനിടയില്ലാത്ത വിധം റബറിന്റെ വില ഇടിയുന്നു
... Read More
2007 ലാണ് അവസാനമായി തീപ്പെട്ടിക്ക് വില വര്‍ധിപ്പിച്ചത്. അന്ന് 50 പൈസയില്‍ നിന്നാണ് വില ഒരു രൂപയാക്കിയത്.തമിഴ്‌നാട്ടില്‍ ഏഖദേശം 4 ലക്ഷത്തിലേറെ പേര്‍ തീപ്പെട്ടിനിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.