Sections

വെറും 210 രൂപ വീതം നിക്ഷേപിക്കൂ നേടാം 5000 രൂപയുടെ പ്രതിമാസ പെന്‍ഷന്‍

Sunday, Oct 10, 2021
Reported By admin
pension

ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കണമെങ്കില്‍ ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സ്വവലംഭന്‍ യോജന

 

നമ്മുക്ക് ഭാവി ജീവിതത്തെ സുഖകരമാക്കി മാറ്റുന്നതിനായി വിവിധ സ്‌കീമുകളിലുള്ള സാമ്പത്തിക പദ്ധതികള്‍ ബാങ്കുകള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാത്തവരായി നമ്മുടെ കൂട്ടത്തില്‍ ആരും ഉണ്ടാകില്ല.സ്ഥിര വരുമാനമുള്ള കാലത്ത് ഒരു നിശ്ചിത തുക നിക്ഷേപ പദ്ധതികളില്‍ ഇന്‍വെസ്റ്റ് ചെയ്യുകയും വാര്‍ദ്ധക്യ നാളുകളിലോ അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധികളിലോ അതിജീവിക്കാനുള്ള മാര്‍ഗ്ഗമാക്കുകയും ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഇത്തരം നിക്ഷേപങ്ങളെല്ലാം.

റിട്ടയര്‍മെന്റ് പ്രായത്തിനു ശേഷം ഓരോ മാസവും സ്ഥിരമായി ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കണമെങ്കില്‍ ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സ്വവലംഭന്‍ യോജന.ഈ പേര് കേട്ട് പരിചിയമില്ലെങ്കിലും അടല്‍ പെന്‍ഷന്‍ യോജന എന്ന പേര് പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാകും.

2015 മെയില്‍ കൊല്‍ക്കത്തയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണിത്.ഈ കേന്ദ്ര പെന്‍ഷന്‍ പദ്ധതി പ്രധാനമായും ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.നിര്‍മ്മാണ മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് പദ്ധതിയിലൂടെ ഗുണം ലഭിക്കും.

18 മുതല്‍ 40 വയസു വരെ പ്രായമുള്ള അസംഘടിത മേഖലയില്‍ ജോലിയെടുത്ത് വരുമാനം കണ്ടെത്തുന്ന ഏതൊരു ഇന്ത്യന്‍ പൗരനും അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താവാകാം.
ഇതിനായി മാസംന്തോറും 210 രൂപയാണ് അടയ്‌ക്കേണ്ടത്.
തൊഴിലില്‍ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുമ്പോഴോ ആകും നിക്ഷേപകന് അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങുന്നത്. മാസം ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 5000 രൂപ വീതം പെന്‍ഷന്‍ നേടാന്‍ സാധിക്കും.തൊഴിലാളികള്‍ക്ക് 60 വയസ് പൂര്‍ത്തിയായതിന് ശേഷം മരണം വരെ ഈ പ്രതിമാസ പെന്‍ഷന്‍ കേന്ദ്രം നല്‍കുന്നു.

ഇനി എങ്ങാനും അപേക്ഷന്‍ മരണപ്പെട്ടാല്‍ അയാളുടെ പങ്കാളിക്ക് മരണം വരെ പെന്‍ഷന്‍ ആനുകൂല്യം അനുവദിക്കും.നിക്ഷേപകനും അതുപോലെ പങ്കാളിയും മരണപ്പെടുകയാണെങ്കില്‍ പദ്ധതി പ്രകാരമുള്ള മുഴുവന്‍ തുകയും നോമിനിയുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ കൈമാറും.

പ്രതിമാസ പെന്‍ഷന്‍ തുക തീരുമാനിക്കുന്നതിന് ചില കാര്യങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. നിങ്ങള്‍ 18-ാം വയസ് മുതല്‍ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ മാസം 210 രൂപ വീതം നിക്ഷേപിച്ചാല്‍ മതിയാകും പെന്‍ഷന്‍ ലഭിച്ചു തുടങ്ങുമ്പോള്‍ പ്രതിമാസം 5000 രൂപ മുടങ്ങാതെ കിട്ടും.ഇനി 20 വയസില്‍ ആണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ നിക്ഷേപ തുക പ്രതിമാസം 248 രൂപയായി ഉയരും.ഇതു പോലെ പ്രായം കൂടുന്നതിന് അനുസരിച്ച് നിക്ഷേപ തുകയും വര്‍ദ്ധിക്കുമെന്ന് മാത്രം.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പുള്ളതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് സംശയിക്കാതെ ഈ പദ്ധതിയില്‍ ചേരാനും സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.