Sections

സമ്പാദ്യത്തിനോടൊപ്പം മികച്ച നേട്ടവും കൈവരിക്കണമെങ്കില്‍ പോസ്റ്റ് ഓഫിസ് അക്കൗണ്ട് ആരംഭിക്കൂ...

Tuesday, Aug 31, 2021
Reported By Aswathi Nurichan
post office

സേവിങ്‌സ് അക്കൗണ്ടിലെ പണത്തിനു ബാങ്കുകളേക്കാള്‍ മികച്ച വരുമാനം നല്‍കുന്നു എന്നതാണ് പോസ്റ്റ് ഓഫിസ് സേവിങ്‌സിനെ ആകര്‍ഷകമാക്കുന്നത്.


സമ്പാദ്യം സൂക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഓരോ വ്യക്തിയുടേയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് അവര്‍ സമ്പാദ്യം സൂക്ഷിക്കുന്നത്. സമ്പാദ്യം സൂക്ഷിക്കുന്നതിനായി നൂതന സാങ്കേതിത വിദ്യ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാവരും മറന്നു പോകുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ്. 

സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം മികച്ച നേട്ടവും നികുതിയിളവും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എങ്കില്‍ ധൈര്യമായി പോസ്റ്റ് ഓഫിസില്‍ അക്കൗണ്ട് തുടങ്ങാം. സേവിങ്‌സ് അക്കൗണ്ടിലെ പണത്തിനു ബാങ്കുകളേക്കാള്‍ മികച്ച വരുമാനം നല്‍കുന്നു എന്നതാണ് പോസ്റ്റ് ഓഫിസ് സേവിങ്‌സിനെ ആകര്‍ഷകമാക്കുന്നത്. സാധാരണ എമര്‍ജന്‍സി ഫണ്ടായാണ് സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുക. 

കോവിഡിനു ശേഷം എല്ലാ പ്രമുഖ ബാങ്കുകളും സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് കുത്തനെ കുറച്ചിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് 2.7 ശതമാനമാണ്. എന്നാല്‍ പോസ്റ്റ് ഓഫിസിലെ സേവിങ്‌സ് അക്കൗണ്ടില്‍ 4 ശതമാനം പലിശ ഉറപ്പാക്കാം. ഒരു സാമ്പത്തിക വര്‍ഷം പലിശ വരുമാനത്തിനു മൊത്തം 3500 രൂപ വരെ നികുതി ഇളവ് ലഭിക്കുകയും ചെയ്യും. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 7000 രൂപ വരെ നികുതി ഇളവിന് അര്‍ഹതയുണ്ട്. 

അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ?

സമീപത്തുള്ള ഏതു പോസ്റ്റ് ഓഫിസില്‍ പോയാലും സേവിങ്‌സ് അക്കൗണ്ട് തുറക്കാം. 500 രൂപയാണ് അക്കൗണ്ട് തുടങ്ങുന്നതിനു വേണ്ട ഏറ്റവും കുറഞ്ഞ തുക. ഒരു മാസം 10-ാം തിയതി മുതല്‍ ആ മാസാവസാനത്തെ ദിവസം വരെ അക്കൗണ്ടിലുള്ള തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. മൂന്നു മാസം കൂടുമ്പോഴാണ് സര്‍ക്കാര്‍ പലിശ പുതുക്കി നിശ്ചയിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനം മിനിമം ബാലന്‍സ് 500 ല്‍ താഴെയാണെങ്കില്‍ 100 രൂപ പിഴയായി ഈടാക്കും. നിശ്ചിത തുക സൂക്ഷിക്കാത്തപക്ഷം അക്കൗണ്ട് തനിയെ ക്ലോസ് ആകും.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.