- Trending Now:
നിരവധി ബിസിനസുകളാണ് ഇന്ന് ലോകത്തുള്ളത്.ഒരു സംരംഭം വിജയിക്കണമെങ്കില്‍ അവിടെ മികച്ച നിക്ഷേപം,ആശയം,തൊഴില്‍സമ്പത്ത് എന്നിവ മാത്രം മതിയോ? പോരാ,തൊഴിലാളികളുടെ ആത്മാര്‍ത്ഥതയോടുള്ള പെരുമാറ്റവും സഹകരണവും തന്നെയാണ് ഓരോ സംരംഭത്തിന്റെയും വിജയരഹസ്യം.
ബിസിനസിന്റെ വിജയത്തില്‍ സംരംഭകനെക്കാളും നിര്‍ണായക പങ്കുള്ളതും സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തന്നെ.താന്‍ ജോലിയെടുക്കുന്ന സ്ഥാപനത്തെ തന്റെ സ്വന്തം സ്ഥാപനമായി കണ്ട് ജോലി ചെയ്യുന്നവരാണ് ഒരു സംരംഭത്തിന്റെ വിജയത്തിന് ആവശ്യം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.സംരംഭത്തിലെ ജീവനക്കാരെ എങ്ങനെ മികവുറ്റ രീതിയില്‍ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചാണ് ഈ ലേഖനത്തില്‍; തുടര്‍ന്ന് വായിക്കാം.
ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇതുമാത്രം ചെയ്താല്‍ മതി... Read More
മൈബോസ് എന്ന ദിലീപ് ചിത്രത്തിലെ മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന ബോസ് കഥാപാത്രം എത്രമാത്രം ഭീകരമായ അന്തരീക്ഷമാണ് സ്ഥാപനത്തിലുണ്ടാക്കുന്നതെന്ന് നിങ്ങളും കണ്ടില്ലെ.സിനിമ കണ്ട് ചിരിക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ബോസുമാരുടെ കീഴില്‍ ജോലിയെടുക്കാന്‍ ഒരു ജീവനക്കാരനും തയ്യാറാകില്ലെന്നതാണ് സത്യം.
സംരംഭകന് ബിസിനസിന്റെ എല്ലാ മേഖലകളിലും ഒരുപോലെ ഇടപെടാന്‍ കഴിയില്ല മാത്രമല്ല എച്ച് ആര്‍,ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ കാര്യങ്ങള്‍ എല്ലാം ഒരെ പോലെ മനസിലാക്കി പ്രവര്‍ത്തിക്കാനും സംരംഭകന് സാധിച്ചെന്ന് വരില്ല ജീവനക്കാരാണ് ഈ മേഖലകളിലെ ചുമതകള്‍ വഹിക്കുന്നത്.അതിനാല്‍ ബിസിനസില്‍ വിജയിക്കാന്‍ ജീവനക്കാരെ നന്നായി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
പൊതുവെ പലയിടങ്ങളും സംരംഭകര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് അവരുടെ കഴിവുകള്‍ നിരുത്സാഹപ്പെടുത്തുന്നത് കാണാവുന്നതാണ്.അതുകൊണ്ട് തന്നെ ഇനി പറയുന്ന കാര്യങ്ങള്‍ സംരംഭകര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികള്‍ക്ക് പഠിപ്പിക്കാം സംരംഭകത്വം; ജീവനക്കാരന്‍ ആയി തന്നെ തുടങ്ങട്ടെ
... Read More
ജോലികള്‍ ഏകോപിപ്പിക്കുന്നതിനും നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിനും സംരംഭത്തിന്റെ വികാസത്തെ കുറിച്ചുള്ള രൂപരേഖതയ്യാറാക്കാനും,ജീവനക്കാരുടെ മൂല്യം വര്‍ദ്ധിപ്പിക്കാനും ഒക്കെ മീറ്റിംഗുകള്‍ പതിവാണ്.ഇത്തരം മീറ്റിംഗുകള്‍ നല്ല പ്രവണത തന്നെയാണ്.എന്നാല്‍ അനാവശ്യ മീറ്റിംഗുകള്‍ നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്.കാരണം അനാവശ്യ മീറ്റിംഗുകള്‍ക്കായി ജീവനക്കാരുടെ വിലപ്പെട്ട സമയം നഷ്ടമാകും,ആ നഷ്ടം സംരംഭത്തിനെയാണ് അടിസ്ഥാനപരമായി ബാധിക്കുന്നത്.
ജീവനക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുമ്പോള്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കുക.വളരെ വലിയ തോതില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറി ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കരുത്.അതുപോലെ തന്നെ നല്‍കുന്ന വിവരങ്ങള്‍ ശരിയായിരിക്കാനും ശ്രദ്ധിക്കണം.ഒറ്റത്തവണ നോവല്‍ പോലെ കാര്യങ്ങള്‍ കൈമാറുന്നതിന് പകരം ചെറിയ ഭാഗങ്ങളാക്കിയോ ഒന്നിലധികം തവണയായോ വിവരങ്ങള്‍ കൈമാറാം ഇത് ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിക്കാതെ നീങ്ങാന്‍ സഹായിക്കുന്നു.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരുകാര്യം ആശയത്തിലെ വ്യക്തതയാണ്.ജീവനക്കാര്‍ക്ക് ചെയ്യേണ്ട ജോലിയെ കുറിച്ച് ആശയങ്ങള്‍ കൈമാറുമ്പോള്‍ വ്യക്തമായി പറയാന്‍ ശ്രദ്ധിക്കണം.അക്കൂട്ടത്തിലെ പ്രധാന പോയിന്റുകള്‍ അങ്ങനെ തന്നെ അവതരിപ്പിക്കണം.കൃത്യതയില്ലാതെ ആശയവിനിയമം നടത്തിയാല്‍ അത് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.അതിനൊപ്പം സംശയങ്ങളുണ്ടെങ്കില്‍ തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യവും ജീവനക്കാരില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സംരംഭകന്റേതാണ് സ്ഥാപനം എങ്കിലും എല്ലാം പൂര്‍ണമായും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് സ്ഥാപനത്തിന്റെ നവീകരണത്തെയും ജീവനക്കാരുടെ ജോലി ചെയ്യാനുള്ള മനസിനെയും ഉത്പാദനത്തെയും മോശമായി ഭാവിയില്‍ ബാധിക്കും.ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുക.ജീവനക്കാരുടെ മേഖലകളില്‍ മേല്‍നോട്ടം ആകാം അമിതമായ നിയന്ത്രണം പാടില്ല.
നമുക്ക് ഏറെ അറിവുണ്ട് എങ്കിലും ജീവനക്കാരില്‍ നിന്നും പലതും പഠിക്കാന്‍ ഉണ്ടായിരിക്കും. അവര്‍ പറയുന്ന കാര്യങ്ങളെ എല്ലാം ഒരേ പോലെ അവഗണിക്കുന്നത് , തൊഴിലാളികള്‍ക്ക് സ്ഥാപനത്തോടുള്ള കമ്മിറ്റ്‌മെന്റ് ഇല്ലാതാക്കുന്നതിന് മാത്രമേ ഇത് സഹായിക്കൂ. പരസ്യമായി കുറ്റപ്പെടുത്തുക, ഇല്ലാത്തതിനും മുറിയിലേക്ക് വിളിപ്പിച്ച് ദേഷ്യപ്പെടുക, ഒരു ജീവനക്കാരന്റെ കുറ്റം മറ്റൊരാളോട് പറയുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ജീവനക്കാരെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഒരു സംരംഭകന്റെ ലക്ഷണങ്ങളാണ്.
സംരംഭത്തില്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടുന്ന സ്വഭാവം സംരംഭകര്‍ ഒരിക്കലും കാണിക്കരുത്.ജീവനക്കാരുടെ വികാരങ്ങള്‍ക്കും സ്ഥാപനത്തില്‍ പ്രാധാന്യമുണ്ട് എന്നത് തിരിച്ചറിയുക.അതുപോലെ തന്നെ നിങ്ങളുടെ വികാരങ്ങള്‍ സംരംഭത്തിനുള്ളില്‍ പ്രകടിപ്പിച്ച് ജീവനക്കാരുടെ ടീമിനെ തളര്‍ത്തരുത്.ദേഷ്യം മാത്രമല്ല സന്തോഷവും അമിതമായി പ്രകടിപ്പിക്കുന്നത് ജീവനക്കാരില്‍ അലസത വര്‍ദ്ധിപ്പിക്കും.ഏത് സമയവും ജീവനക്കാരെ ചോദ്യം ചെയ്യുന്ന, പ്രശ്‌നങ്ങള്‍ മാത്രം കണ്ടെത്തി ദേഷ്യപ്പെടുന്ന നേതൃത്വത്തിനോട് പൊതുവെ ജീവനക്കാര്‍ സത്യസന്ധതാകാണിക്കില്ല ഒപ്പം കാര്യങ്ങള്‍ തുറന്ന് സംവദിക്കാനും മടികാണിക്കും.
ജോലിയില്‍ ശ്രദ്ധാലുക്കളാണെങ്കിലും ഇന്ത്യന്‍ ജോലിക്കാര്‍ അഭിവൃദ്ധിപ്പെടുന്നില്ലെന്ന് സര്‍വേ
... Read More
ഇതുവരെ പറഞ്ഞത് സ്ഥാപനങ്ങളില്‍ ജീവനക്കാരോട് ഇടപെടുമ്പോഴുള്ള കാര്യം.കോവിഡിനു പിന്നാലെ വര്‍ക്ക് ഫ്രം ഹോം സിസ്റ്റം വന്നതോടെ ജീവക്കാരുമായുള്ള കൂടിക്കാഴ്ചകളൊക്കെ വെര്‍ച്വല്‍ ലോകത്തേക്ക് മാറി.ഈ സാഹചര്യത്തില്‍ സംരംഭകര്‍ക്ക് അത്തരം ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ സംരംഭത്തെ വളര്‍ത്താനും കൂടുതല്‍ പരിശ്രമം വേണ്ടിവരുന്നു.
ജോലി ചെയ്യണോ? ബിസിനസ് ചെയ്യണോ? തീരുമാനിക്കും മുമ്പ് പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ... Read More
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നോക്കിയാലോ ?
കോവിഡ് 19 കാലഘട്ടത്തില്‍ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും സംരംഭങ്ങളുടെ പ്രധാന പരിഗണനയായി മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മാനസിക ഉല്ലാസം വളര്‍ത്തുന്നതിന് ഗ്രൂപ്പ് യോഗ സെക്ഷനുകളോ, ഇതുമായി ബന്ധപ്പെട്ട ക്ലാസുകളോ ഉള്‍പ്പെടുത്താവുന്നതാണ്.വിദേശ രാജ്യങ്ങളില്‍ ഈ മാര്‍ഗ്ഗം പല സംരംഭങ്ങളും സ്വീകരിക്കുന്നുണ്ട്.
ജോലി ചെയ്തു കൊണ്ടിരുന്നയാള്‍ ബിസിനസിലേക്ക് കടക്കുമ്പോള്‍ ഇവയൊക്കെ ശ്രദ്ധിക്കുക... Read More
നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിനേക്കാള്‍ പ്രചോദനകരവും പ്രോത്സാഹജനകവുമായ സംഭവം മറ്റൊന്നുമില്ല. അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതിഫലം നല്‍കേണ്ടത് അത്യാവശ്യമാണ്. അവര്‍ ചെയ്യുന്ന ജോലിയ്ക്ക് നന്ദി അറിയിച്ചു കൊണ്ടുളള വ്യക്തിഗത സന്ദേശമോ ഗിഫ്‌റ്റോ ഒക്കെ അയക്കുന്നത് അവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. ഇത് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കും.
ഐടി ജോലി ഉപേക്ഷിച്ച് സഞ്ചി കട തുടങ്ങിയ സംരംഭകന് ... Read More
വീട്ടിലിരുന്ന ജോലി ചെയ്യുന്ന സമയങ്ങളില്‍ ജീവനക്കാരെ അവരുടെ കടമയെ കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും അറിയിക്കുന്നത് കമ്പനികളുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും.ഇതിനായി പ്രത്യേക സമയം നിശ്ചയിച്ച് ആശയവിനിമയം മുറതെറ്റാതെ കൈമാറാന്‍ ശ്രദ്ധിക്കുക.
മികവുറ്റ ജീവനക്കാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് തന്നെ സംരംഭത്തിന്റെ തളര്‍ച്ചയുടെ തുടക്കമാണ്.ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ തുടക്കത്തിലെ ജാഗ്രത പുലര്‍ത്തണം.ഇക്കാര്യത്തില്‍ അതുകൊണ്ട് തന്നെ പ്രൊഫഷണലുകളുടെ സഹായം കേടുന്നതിനും സംരംഭകര്‍ മടിക്കേണ്ടതില്ല.സംരംഭകനും ആരംഭത്തിലുള്ള കുറച്ച് ജീവനക്കാരും ചേര്‍ന്ന് തന്നെയാണ് ഏത് സംരംഭത്തിന്റെയും മികവ് രൂപപ്പെടുത്തിയെടുക്കുന്നത്.പിന്നീട് മികച്ച അവസരങ്ങളും മികച്ച ജീവനക്കാരും ലഭിക്കുന്നതിനും തുടക്കത്തിലെ മികവ് നിര്‍ണായകമാണ്.
പുതിയൊരു കമ്പനിയിലേക്ക് ജോലി മാറുമ്പോള്‍ ഇനി പ്രൊവിഡന്റ് ഫണ്ടിനെ കുറിച്ചുള്ള ആശങ്ക വേണ്ട... Read More
നിങ്ങള്‍ ജീവനക്കാരെ സംരക്ഷിക്കുന്ന വിഷയത്തില്‍ മികച്ച സംരംഭകന്‍ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ ഇനി പറയുന്ന കാര്യം ശ്രദ്ധിച്ചാല്‍ മതിയാകും.നിങ്ങളുടെ സ്ഥാപനത്തിലേക്ക് പുതുതായി വരുന്ന ഒരു ജീവനക്കാരന്‍ ശരാശരി ഒരു രണ്ട് വര്‍ഷമെങ്കിലും സന്തോഷത്തോടെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു നല്ല സംരംഭകന്‍ തന്നെയാണ്.എത്രവലിയ സംരംഭത്തിലും നിരാശരായ ജീവനക്കാരുണ്ടെങ്കില്‍ അത് സംരംഭത്തിന്റെ ഉത്പാദനക്ഷമതയെ ഇല്ലാതാക്കും എന്നത് തിരിച്ചറിയുക, ജീവനക്കാരെ ചേര്‍ത്തുനിര്‍ത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.