- Trending Now:
ബിസിനസ് ആരംഭിച്ചു കഴിഞ്ഞാലും നിരന്തമായി ബിസിനസിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുക. ട്രെയിനിംങ് പ്രോഗ്രാമിലൂടെയും പുസ്തകളിലൂടെയും മെന്റര്‍മാരിലൂടെയും ബിസിനസിനെ കുറച്ച് കൂടുതലായി പഠിക്കുക.
ജോലിയും ബിസിനസുമാണ് പലരുടെയും പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ ജോലി ചെയ്യുന്നവരില്‍ പലരും ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അവരുടെ സാഹചര്യങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് അവരെ അതില്‍ നിന്ന് പിന്‍വലിപ്പിക്കുന്നത്. എന്നാല്‍ ജോലി ചെയ്തു കൊണ്ടിരുന്നയാള്‍ ബിസിനസിലേക്ക് കടക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
എന്തിനാണ് ബിസിനസ് ചെയ്യുന്നതെന്ന് വിശകലനം ചെയ്യുക
അതിയായ ആഗ്രഹം കൊണ്ടാണോ ജോലി ചെയ്തു മടുത്തതു കൊണ്ടോണോ നിങ്ങള്‍ ബിസിനസിലേക്ക് കടക്കുന്നതെന്ന് തീരുമാനിക്കണം. ജോലി ചെയ്തു മടുത്തിട്ട് ബിസിനസ് ചെയ്യാന്‍ വരുന്നയാള്‍ ബിസിനസ് താല്‍ക്കാലിക ആശ്വാസത്തിന് വേണ്ടിയുള്ള ഉപാധിയായി മാത്രമേ കാണുകയുള്ളൂ. ഇത് ബിസിനസില്‍ പരാജയങ്ങള്‍ ഉണ്ടാകാം. ബിസിനസ് ചെയ്യാനുള്ള അടിസ്ഥാനപരമായ താല്‍പര്യം കൊണ്ടാണെങ്കില്‍ നിങ്ങള്‍ ബിസിന്‌സ വിജയിക്കാന്‍ എത്രത്തോളം പരിശ്രമിക്കാനും തയ്യാറായിരിക്കും.
അനുഭവത്തെ നിക്ഷേപമായി കാണുക
നിങ്ങള്‍ക്ക് ജോലി ചെയ്ത മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നതാണ് ഉത്തമം. ആ ജോലിയില്‍ നിന്നുണ്ടായ അനുഭവങ്ങളും പരിജ്ഞാനവും തുടങ്ങുന്ന ബിസിനസിലെ നിക്ഷേപമായി മാറും. അല്ലാതെ മുന്‍ പരിചയമില്ലാത്ത ബിസിനസ് ചെയ്യുന്നത് അബദ്ധമാകാന്‍ സാധ്യതയുണ്ട്.
ബിസിനസിലെ നഷ്ടങ്ങളെ മുന്‍കൂട്ടി കാണാനും അവ പരിഹരിക്കാനും എന്തൊക്കെ ചെയ്യണം?
... Read More
താല്‍പര്യവും പ്രതിജ്ഞാബദ്ധത ഉണ്ടോ
ബിസിനസിനോടുള്ള താല്‍പര്യവും അതിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ബിസിനസില്‍ അത്യാവശ്യമായവയാണ്. നിങ്ങള്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ ആത്മാര്‍ത്ഥ ഉള്ള ആളായിരുന്നെങ്കില്‍ മാത്രമേ ബിസിനസില്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധത ഉണ്ടാകുകയുള്ളൂ. അടിസ്ഥാനപരമായി പ്രതിജ്ഞാബദ്ധത ഉള്ള ആള്‍ക്ക് മാത്രമേ ബിസിനസിലും അത് കാണിക്കാന്‍ സാധിക്കുകയുള്ളൂ.
ചെറിയ രീതിയില്‍ ബിസിനസ് ആരംഭിക്കുക
കടം വാങ്ങിയും മറ്റും ആര്‍ഭാടമായി ബിസിനസ് ആരംഭിക്കുന്നതിന് പകരം ചെറിയ രീതിയില്‍ ആരഭിക്കുക. ബിസിനസില്‍ മുന്‍ പരിചയം ഇല്ലാത്ത ആളായതിനാല്‍ ചെറിയ രീതിയില്‍ ആരംഭിക്കുന്നതാണ് ഉത്തമം. ക്രമേണ ബിസിനസ് വളര്‍ത്താനും ശ്രമിക്കുക.
ടാര്‍ഗറ്റ് കസ്റ്റമറുമായി സംവദിക്കുക
ടാര്‍ഗറ്റ് കസ്റ്റമറുമായി സംസാരിച്ചു കഴിഞ്ഞാല്‍ മാത്രമേ അവരുടെ പ്രശ്‌നത്തിന് പരിഹാരമാകുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ. ഉപഭോക്താക്കളുടെ പ്രശ്‌നത്തിന് പരിഹാരമാണെങ്കില്‍ മാത്രമേ അവര്‍ നിങ്ങളെ സ്വീകരിക്കുകയുള്ളൂ.
സ്ഥാപനത്തിന്റെ ഘടന രൂപപ്പെടുത്തുക
തുടക്കത്തില്‍ തന്നെ ആരംഭിക്കാന്‍ പോകുന്ന ബിസിനസിന്റെ ഘടന എഴുതി ഉണ്ടാക്കണം. ബിസിനസില്‍ നിങ്ങളുടെ റോള്‍ എന്താണ്, എത്ര പേര്‍ ഉണ്ടാകും, അവരുടെ സ്ഥാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ എഴുതി ഉണ്ടാക്കിയാല്‍ മാത്രമേ സ്ഥാപനത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുകയുള്ളൂ.
മാര്‍ക്കറ്റിങ് കുറിച്ച് ചിന്തിക്കുക
ബിസിനസിന്റെ ആത്മാവാണ് മാര്‍ക്കറ്റിങ. ഏത് മാര്‍ക്കറ്റിങ് രീതിയാണ് ഉപയോഗിക്കുന്നത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയവയെ കുറിച്ച് നല്ല രീതിയില്‍ ചിന്തിച്ച് ഒരു തീരുമാനം ഉണ്ടാക്കണം.
ടീമാണ് ബിസിനസിലെ സ്വത്ത്
ബിസിനസ് എന്നത് കൂട്ടായ പ്രവര്‍ത്തനമാണ്. ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ തനിച്ചായിരിക്കും. പക്ഷേ ബിസിനസില്‍ നിങ്ങള്‍ക്ക് ടീമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ടീമിനോടുള്ള ഇടപെടല്‍,സഹകരണം എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.
സംരംഭത്തിലേക്ക് കടക്കും മുന്‍പ്; പേര്‍ ഇടുന്നതും സൂക്ഷിച്ചാകണം
... Read More
ബിസിനസിന്റെ അടിസ്ഥാനം ജോലിയിരിക്കുമ്പോഴെ ചെയ്യുക
ജോലി ഒരു പ്രത്യേക സമയത്ത് നിര്‍ത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ജോലിയില്‍ ഇരിക്കുമ്പോഴേ ബിസിനസിന് ആവശ്യമായ അടിസ്ഥാനം ഉണ്ടാക്കുക. പെട്ടെന്ന് ജോലി നിര്‍ത്തി ബിസിനസ് ആരംഭിച്ചു കഴിഞ്ഞാല്‍ നിലവിലെ വരുമാനം നിലയ്ക്കുകയും അത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും
നിരന്തമായി പഠിച്ചു കൊണ്ടിരിക്കുക
ബിസിനസ് ആരംഭിച്ചു കഴിഞ്ഞാലും നിരന്തമായി ബിസിനസിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുക. ട്രെയിനിംങ് പ്രോഗ്രാമിലൂടെയും പുസ്തകളിലൂടെയും മെന്റര്‍മാരിലൂടെയും ബിസിനസിനെ കുറച്ച് കൂടുതലായി പഠിക്കുക. വളരെ പെട്ടെന്നാണ് ലോകവും ബിസിനസ് മേഖലയും മാറികൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് നിങ്ങള്‍ മാറിയില്ലെങ്കില്‍ ബിസിനസ് ഔട്ട് ഡേറ്റാകാന്‍ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.