- Trending Now:
ഗൂഗിളിന്റെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കാന്‍ അവസരം. ജനറേഷന്‍ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതി കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭ്യമാവുക.
ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്... Read More
അപേക്ഷിക്കുന്നവര്‍ ഏഷ്യ- പസഫിക് മേഖലയിലെ അംഗീകൃത സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം എന്നാണ് നിബന്ധന.അപേക്ഷകര്‍ അവരുടെ നിലവിലുള്ള അല്ലെങ്കില്‍ മുന്‍പത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രൊജക്റ്റുകളും അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകളും ബയോഡാറ്റക്കൊപ്പം സമര്‍പ്പിക്കണം. കൂടാതെ 400 വാക്കില്‍ കുറയാത്ത ഉപന്യാസവും ഒപ്പം നല്‍കണം.
സംരംഭം തുടങ്ങാന്‍ പണമില്ലെ?; സഹായിക്കാന്‍ ഇതാ മികച്ച പദ്ധതി
... Read More
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2022-23 അധ്യയന വര്‍ഷം 1,000 ഡോളര്‍ ലഭിക്കും. അക്കാദമിക് പ്രകടനം, ഇന്നൊവേഷന്‍ തുടങ്ങയവയിലുള്ള വിദ്യാര്‍ത്ഥിയുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാകും അര്‍ഹരായവരെ തിരഞ്ഞെടക്കുക. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരീക്ഷയും അഭിമുഖവും ഉണ്ടാവും.വിദ്യാര്‍ത്ഥികള്‍ 2021-2022 അധ്യായന വര്‍ഷത്തെ മുഴുവന്‍ സമയം ബിരുദ വിദ്യാര്‍ത്ഥിയായിരിക്കണം.ഡിസംബര്‍ 10 വരെ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.Generation Google Scholarship എന്ന വെബ്‌സൈറ്റ് വഴി വിശദാംശങ്ങള്‍ അന്വേഷിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.