- Trending Now:
എപ്പോഴും സംരംഭക മേഖലയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ഓണര്‍ഷിപ്പ് തെരഞ്ഞെടുക്കുന്നത്.ഉദാഹരണത്തിന് ഒരു ചെറുകിട വ്യാപാര സ്ഥാപനം തുടങ്ങുന്ന ഒരു വ്യക്തി തന്റെ സംരംഭം പ്രൈവറ്റ്ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യുന്നു. വലിയ വളര്‍ച്ചയുള്ള ആഗോള സാധ്യതയുള്ള ഒരു കമ്പനി പ്രൊപ്രൈറ്റര്‍ഷിപ്പായി രജിസ്റ്റര്‍ ചെയ്തു പോയവരും സമൂഹത്തിലുണ്ട്.ഈ പറഞ്ഞു വരുന്നത് ഓണര്‍ഷിപ്പിലെ ആശങ്കകളെ കുറിച്ചാണ്.അതായത്,ഒരു ബിസിനസ് തുടങ്ങുന്ന ഒട്ടുമിക്ക ആളുകളെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് തങ്ങളുടെ ബിസിനസിന് ഏത് തരം ഓണര്‍ഷിപ്പ് ആയിരിക്കും അനുയോജ്യം എന്നത്.എങ്ങനെയാണ് ഒരു സംരംഭകന്‍ തന്റെ ബിസിനസിന് വേണ്ട ഓണര്‍ഷിപ്പ് സ്വഭാവം മനസിലാക്കുന്നത് ?
സംരംഭത്തിലെ വിവിധ ഓണര്‍ഷിപ്പ് രൂപങ്ങള്‍ : ബിസിനസ് ഗൈഡ് സീരിസ്... Read More
പലരും തുടക്കത്തില്‍ ഉടമസ്ഥരൂപം അഥവ ഓണര്‍ഷിപ്പ് വളരെ ചെറിയൊരു കാര്യമായി കരുതുന്നു.എന്തായാലും സാരമില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല.പക്ഷെ സംരംഭത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഏറ്റവും അടിസ്ഥാനമായ കാര്യം അതിന്റെ ഓണര്‍ഷിപ്പ് തന്നെയാണ്.അതുകൊണ്ട് സംരംഭത്തിന് അനുയോജ്യമായ ഓണര്‍ഷിപ്പ് തെരഞ്ഞെടുക്കാന്‍ എല്ലാവരുംശ്രദ്ധിക്കേണ്ടതുണ്ട്.
ഏത് തരം ബിസിനസാണോ ചെയ്യുന്നത് അതു തന്നെയാണ് ഓണര്‍ഷിപ്പ് നിര്‍ണയിക്കുന്നതില്‍ പ്രധാന കാര്യം.വ്യാപാരമാണോ, വ്യവസായമാണോ, സ്റ്റാര്‍ട്ടപ്പോ തുടങ്ങിയതിനെ അടിസ്ഥാനമാക്കി ഓണര്‍ഷിപ്പ് തെരഞ്ഞെടുക്കാം.
നിങ്ങള്‍ ഒരു സംരംഭകന്‍ ആണോ; പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ???
... Read More
കൂടുതല്‍ മൂലധനം ആവശ്യമുള്ള,നിക്ഷേപകരെ പ്രതീക്ഷിക്കുന്ന ഒരു ബിസിനസ് ആണെങ്കില്‍ അത്തരം ആവശ്യകതകളെ സഹായിക്കുന്ന ഓണര്‍ഷിപ്പ് ആകണം തെരഞ്ഞെടുക്കേണ്ടത്.
ഒരാള്‍ ഒരു ടെക്സ്‌റ്റൈല്‍ ഷോപ്പ് ആരംഭിക്കുന്നു എങ്കില്‍ അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല.എന്നാല്‍ വലിയ വളര്‍ച്ചാസാധ്യതയുള്ള ഒരു ഐടി ബിസിനസിന് ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പോലുള്ള ഓണര്‍ഷിപ്പ് ആകും അനുയോജ്യം.
പലിശ തുകയുടെ 3 ശതമാനം സബ്സിഡി ലഭിക്കുന്ന സംരംഭ പദ്ധതിയെ കുറിച്ച് അറിയേണ്ടേ? ... Read More
സംരംഭത്തിന്റെ പ്രവര്‍ത്തന ഏരിയ മറ്റൊരു പ്രധാന ഘടകമാണ്.പുറം രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനു അനുയോജ്യമായ തരം ഓണര്‍ഷിപ്പ് തെരഞ്ഞെടുക്കേണ്ടതുണ്ട്.അതുപോലെ തന്നെയാണ് മൂലധനത്തിന്റെ ആവശ്യം,കൂടുതല്‍ നിക്ഷേപകരെ ഉള്‍ക്കൊള്ളിക്കേണ്ടിവരുന്ന സാഹചര്യത്തെ സഹായിക്കുന്ന രീതിയിലുള്ള ഓണര്‍ഷിപ്പ് ആകണം കൂടുതല്‍ മൂലധന നിക്ഷേപം ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കേണ്ടത്.
ചെറുകിട സംരംഭങ്ങളിലൂടെ വളരാം; സഹായിക്കാന്‍ റെഡിയായി സര്‍ക്കാരുണ്ട്
... Read More
പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയ ഉടമസ്ഥരൂപങ്ങളില്‍ ഉടമസ്ഥന്റെ അല്ലെങ്കില്‍ ഉടമസ്ഥരുടെ ബാധ്യത അപരിമിതമാണ്. എന്നാല്‍ ഒരാള്‍ കമ്പനിയിലോ ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലോ ബാധ്യതകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ബാധ്യതകള്‍ തങ്ങളുടെ സ്വകാര്യ ആസ്തികളെ ബാധിക്കാത്തവിധം ബിസിനസ് നടത്തിക്കൊണ്ടു പോകുവാന്‍ ഈ ഓണര്‍ഷിപ്പ് ബിസിനസുകാരെ സഹായിക്കുന്നു.
കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ സംരംഭങ്ങള്‍
... Read More
ഓരോഓണര്‍ഷിപ്പ് രൂപത്തിന് മേലുള്ള ആദായ നികുതിക്കും വ്യത്യാസമുണ്ടാകാം. ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പിനും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ബാധകമായ ആദായ നികുതി ഘടന തന്നെ വ്യത്യാസമുണ്ട്. ഏറ്റവും ഗുണകരമായ രീതിയില്‍ ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഓണര്‍ഷിപ്പ് നികുതി ലാഭിക്കുവാന്‍ സംരംഭകരെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയുടെ നിരക്കും മറ്റ് ആനുകൂല്യങ്ങളും ഓണര്‍ഷിപ്പ് തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്.
ബിസിനസ് ദീര്‍ഘകാലം നിലനില്‍ക്കേണ്ട ഒന്നാണെന്നും സ്ഥാപകന്‍ തന്നെയാവില്ല എന്നും ബിസിനസിന്റെ ഉടമസ്ഥന്‍ എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെയാവണം ഓണര്‍ഷിപ്പ് തിരഞ്ഞെടുക്കേണ്ടത്. ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസില്‍ ഉടമസ്ഥന്റെ പെട്ടെന്നുള്ള വിയോഗം ബിസിനസിനെ പ്രതിസന്ധിയിലാക്കാം.
ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ ആലോചിച്ച് ഉറപ്പിച്ചിട്ട് വേണം സംരംഭത്തിന് ഏത് തരം ഓണര്‍ഷിപ്പ് വേണം എന്ന തീരുമാനം എടുക്കാന്‍.ഓണര്‍ഷിപ്പ് ഒരിക്കലും സിംപിളായ ഒരു സംഗതിയല്ലെന്നോര്‍ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.