- Trending Now:
കോട്ടയം: കോട്ടയത്ത് അമ്മ മലയാളം വാർഷികാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി യുവകലാകാരി പി.സി. അർച്ചനയുടെ കരകൗശലവസ്തുക്കളുടെയും പെയിന്റിങ്ങുകളുടെ പ്രദർശനം നടന്നു. അർച്ചന രൂപംനൽകിയ മനോഹരങ്ങളായ നെറ്റിപ്പട്ടം, തിടമ്പ്, കഥകളി, തെയ്യം രൂപങ്ങൾ മ്യൂറൽ പെയിന്റുങ്ങുകൾ തുടങ്ങിയവയായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്. ആഫ്രിക്കൻ ട്രൈബൽ ആർട്ട്, മധുബനി, കലംകാരി തുടങ്ങിയ വ്യത്യസ്ത ശൈലികളിലാണ് അർച്ചനയുടെ ചിത്രങ്ങൾ.
കോട്ടയത്ത് നടന്ന് ചിത്ര, ശിൽപ്പ പ്രദർശനത്തിന്റെയും അർച്ചനയുടെ വെബ്സൈറ്റ് www.craftfarm.in -ന്റെയും ഉദ്ഘാടനം സംവിധായകൻ അഭിലാഷ് പിള്ള നിർവഹിച്ചു. ചിത്രരചനയിലെയും കരകൗശലവസ്തുക്കളുടെ നിർമാണത്തിലെയും സംഭാവനകൾ മാനിച്ച് ചടങ്ങിൽ അർച്ചനയെ ആദരിച്ചു. തിരൂർ പച്ചാട്ടിരി ഉദയായിൽ അമ്മ മലയാളം കുടുംബാംഗങ്ങളായ എ.ആർ. കുട്ടിയുടെയും (ശോഭ ഗ്രൂപ്പ്) ഇന്ദിരാ കുട്ടിയുടെയും മകളാണ് അർച്ചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.