Sections

ചൈന കൈകോര്‍ത്താല്‍ എല്ലാം കൈപ്പിടിയിലൊതുക്കും; അഫ്ഗാന്‍ സംരംഭ മേഖല നിശ്ചലമാകുന്നു

Thursday, Oct 07, 2021
Reported By admin
taliban

കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവി അനിശ്ചിതത്വത്തില്‍
 


അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതോടെ കച്ചവടങ്ങള്‍ തകര്‍ച്ചയിലേക്ക് പോകുന്നതായുള്ള വാര്‍ത്തകളും വനിത സംരംഭകര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയും ഒക്കെ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതോടൊപ്പം ലോകത്തെ ആശങ്കപ്പെടുത്തി കൊണ്ടാണ് അഫ്ഗാനിസ്ഥാനിലെ സംരംഭമേഖല താഴേക്ക് കൂപ്പുകുത്തുന്നത്.കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

താലിബാന്‍ ഇന്ത്യയിലേക്കുളള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് അഫ്ഗാനിസ്ഥാനുമായുള്ള ഇനിയുള്ള വ്യാപാര ബന്ധത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ്.അഫ്ഗാനിലെ സമാധാനവും സാധാരണ ജീവിതവും നിലച്ചതോടെ പഞ്ചസാര, ധാന്യങ്ങള്‍, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സുഗന്ധവ്യഞ്ജനങ്ങള്‍, ട്രാന്‍സ്മിഷന്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാരടക്കം നിരവധി ഇന്ത്യന്‍ കമ്പനികളുടെ ബിസിനസ് നിലച്ചു. ഈ സാഹചര്യം തീര്‍ച്ചയായും സംരംഭകര്‍ക്ക് അനുയോജ്യമല്ല.

താലിബാന്റെ ഭരണത്തിനു പിന്നാലെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാന്‍ ജനാധിപത്യ ഭരണകൂടം സ്ഥാപിച്ചിരുന്നു.ഈ കാലയളവില്‍ അഫ്ഗാന്‍ സമ്പദ്വ്യവസ്ഥ വളര്‍ന്നു. എന്നാല്‍ കാര്‍ഷിക മേഖലയിലെ ഉല്പാദന ക്ഷമത കുറവാണ്. അഫ്ഗാനിലെ 60% കുടുംബങ്ങളും കൃഷിയില്‍ നിന്ന് തുച്ഛമായ വരുമാനം നേടുന്നവരാണ്. അതേസമയം രാജ്യത്ത് ഒരു വലിയ അനധികൃത സമ്പദ്വ്യവസ്ഥയുമുണ്ട്.  നിയമവിരുദ്ധമായ ഖനനവും  മയക്ക്മരുന്ന് ഉല്‍പാദനവും കള്ളക്കടത്ത് പോലുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളും ഉണ്ട്. മയക്കുമരുന്ന് വ്യാപാരം താലിബാന് ഒരു പ്രധാന വരുമാന സ്രോതസ്സാണ്.

പോരാത്തതിന് അഫ്ഗാനിസ്ഥാനില്‍ ഗണ്യമായ ധാതുസമ്പത്ത് ഉണ്ട്. ചെമ്പ്, കോബാള്‍ട്ട്, കല്‍ക്കരി, ഇരുമ്പ് അയിര്‍ എന്നിവയുള്‍പ്പെടെ ധാരാളം ധാതുക്കള്‍ ഗണ്യമായ അളവില്‍ ലഭ്യമാണ്. ചെമ്പും ഗോള്‍ഡും ഉള്‍പ്പെടെ  1.4 ദശലക്ഷം ടണ്‍ റെയര്‍ എര്‍ത്ത് എലമെന്റ്‌സ് അതായത് അപൂര്‍വ ഭൗമ മൂലകങ്ങള്‍, അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. എണ്ണയും വാതകവും വിലയേറിയ കല്ലുകളും ഉണ്ട്. പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യയുടെ നിര്‍മ്മാണത്തിന് ഇത് നിര്‍ണായകമാണ്. ഇത് ആഗോള ആര്‍ഇഇ വിതരണ ശൃംഖലകളുടെ നിലവിലെ വമ്പന്മാരായ ചൈനയുടെ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യമായി അഫ്ഗാനിസ്ഥാനെ മാറ്റുന്നു. 

മൊബൈല്‍ ഉപകരണങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കുമുള്ള ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിഥിയം എന്ന ലോഹമാണ് പ്രത്യേകിച്ച് ശ്രദ്ധേയമായ മറ്റൊരു സാധ്യത. വലിയ തോതില്‍ ലിഥിയം നിക്ഷേപം ഉണ്ടയാരുന്നിട്ടും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ അഫ്ഗാന്‍ ജനതക്ക് കഴിഞ്ഞില്ല. അവ ഉപയോഗിക്കുന്നതില്‍  രാഷ്ട്രീയ സാഹചര്യങ്ങള്‍  വിലങ്ങു തടിയാകുന്നു. മറ്റു പാശ്ചാത്യ ശക്തികളേക്കാള്‍ മികച്ച ബന്ധം താലിബാനുമായുളള ചൈനയ്ക്ക് ഇപ്പോള്‍ അഫ്ഗാനിലുണ്ട്.ഇനിയും അത് വളരുന്ന അവസരത്തില്‍ അഫ്ഗാനിലെ ധാതു സമ്പത്തിന്റെ കടിഞ്ഞാണ്‍ ചൈനയ്ക്ക് ലഭിച്ചേക്കുമെന്ന ഭയപ്പെടുകയാണ് നിരീക്ഷകര്‍.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.