Sections

ഫെഡറല്‍ ബാങ്കിന്റെ വമ്പന്‍ ഇന്‍ഷുറന്‍സ് പദ്ധതി; വാഗ്ദാനം ചെയ്യുന്നത് അരക്കോടി

Wednesday, Sep 29, 2021
Reported By admin
federal insurance

പദ്ധതിയില്‍ 10 വയസുമുതല്‍ 55 വയസുവരെയുള്ള ആളുകള്‍ക്ക് ഭാഗമാകാം

 

സമ്പാദിച്ചു കൂട്ടിയ പണം നിക്ഷേപിക്കുമ്പോള്‍ അതിന് ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭിച്ചാല്‍ അത് വലിയ ആശ്വാസമാകും നിങ്ങളിലുണ്ടാക്കുക അല്ലെ ? അങ്ങനെ ആശ്വസിക്കണമെങ്കില്‍ ഇതാ ഈ പദ്ധതി നിങ്ങളെ സഹായിച്ചേക്കും.

പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും യൂറോപ്യന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഏജസും സംയുക്തമായി ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന പദ്ധതിയിലൂടെ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഏജസ് വിവിധ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ എല്‍ഐസി ഐഡിബിഐ ഏറ്റെടുത്തപ്പോള്‍ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നു.പിന്നാലെയാണ് ഏജസുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നത്.

ഇന്ത്യയില്‍ 15 കൊല്ലത്തോളം പ്രവര്‍ത്തന പരിചയമുള്ള ഇന്‍ഷുറന്‍സ് ഭീമനായ ഏജസ്.തുടക്കത്തില്‍ പറഞ്ഞ പദ്ധതിയിലൂടെ അര കോടിയോളം നേടാന്‍ സാധിക്കും.ഉപയോക്താവ് പ്രതിമാസം 20000 രൂപ നിക്ഷേപിക്കുമെങ്കില്‍ 10 വര്‍ഷത്തെ മുടക്കമില്ലാത്ത നിക്ഷേപത്തിലൂടെ 20-ാം വര്‍ഷം 51.03 ലക്ഷം രൂപ ലഭിക്കുമെന്നാണ് ഏജസും ഫെഡറല്‍ ബാങ്കും പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്.അതായത് നിക്ഷേപകന്‍ പത്തുവര്‍ഷം കൊണ്ട് നിക്ഷേപിക്കുന്നത് 24 ലക്ഷം മാത്രമാണ്. എന്നാല്‍ കാലാവധിയെത്തുമ്പോള്‍ വരുമാനം ഇരട്ടിയിലധികം.ഫെഡറല്‍ ബാങ്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയില്‍ 10 വയസുമുതല്‍ 55 വയസുവരെയുള്ള ആളുകള്‍ക്ക് ഭാഗമാകാം. പദ്ധതി കാലവധിയെത്താനുള്ള പരമാവധി വയസ് 69 ആണ്. 

പദ്ധതിയുടമകര്‍ക്ക് ആദായത്തിനു പുറമേ ഇന്‍ഷുറന്‍സ് പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.  10 വര്‍ഷം 2.4 ലക്ഷം നിക്ഷേപിക്കണമെന്നാണ് പറയുന്നതെങ്കിലും ഏഴു വര്‍ഷം മുടക്കമില്ലാതെ പ്രീമിയം അടച്ചാല്‍ സേവനങ്ങള്‍ ലഭിക്കുമെന്നു കമ്പനി പറയുന്നത്.പദ്ധതിയില്‍ അംഗമാകുന്ന എല്ലാവരുടേയും കുടുംബത്തിനു 14 വര്‍ഷത്തേയ്ക്ക് ലൈഫ് കവറും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആനുകൂല്യങ്ങള്‍ മൊത്തമായി സ്വീകരിക്കാനും വാര്‍ഷികാടിസ്ഥാനത്തില്‍ സ്വീകരിക്കാനും ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കുന്നുണ്ട്.വിപണികളിലെ ഏറ്റക്കുറച്ചിലുകള്‍ പദ്ധതിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്നതാണു പ്രധാന സവിശേഷത.


ഒരു വര്‍ഷം 1,20000 രൂപയാണ് പദ്ധതിക്കു കീഴില്‍ അടയ്ക്കേണ്ടത്. ചില പദ്ധതികളില്‍ ഉപയോക്താക്കള്‍ക്കു നിശ്ചിത വര്‍ഷങ്ങള്‍ക്കു ശേഷം വായ്പാ സൗകര്യം ബാങ്ക് നല്‍കാറുണ്ട്. പ്രീമിയങ്ങള്‍ മുന്‍കൂട്ടി അടയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.പദ്ധതിയില്‍ ചേരുന്നതിന് മുന്‍പ് ബാങ്കുമായി നേരിട്ട് ആനുകൂല്യങ്ങളെ പറ്റി തിരിച്ചറിഞ്ഞ ശേഷം അംഗമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.മറ്റൊരു റിസ്‌കും ഈ പദ്ധതിയില്‍ ഉപയോക്താവിന് നേരിടേണ്ടി വരുന്നില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.