- Trending Now:
ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ്
നിലവില്‍ അഭിമുഖീകരിക്കുന്ന മഹാമാരി സാധാരണ ജനവിഭാഗത്തെയാണ് കൂടുതല്‍ ബാധിച്ചത്. ജോലി ഇല്ലാതെ ഇരിക്കുന്നതും കൃത്യമായി വരുമാനം ലഭിക്കാത്തതും കാരണം നിരവധി കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലേക്ക് വരെ പോയിരുന്നു. അത്തരം സാഹചര്യങ്ങൡ കുടുംബത്തിലെ ഒരാള്‍ക്ക് രോഗങ്ങള്‍ കൂടി വന്നാല്‍ ഇത്തരം ആളുകള്‍ വലഞ്ഞു പോകും.
ഇവിടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രസക്തി. ഇന്ന് സര്‍ക്കാറില്‍ നിന്നുതന്നെ വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭിക്കുന്നുണ്ട്. ചിലര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് അറിഞ്ഞാലും അംഗത്വം നേടാനുള്ള താല്‍പര്യം കാണിക്കാറില്ല. മറ്റു ചിലര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എടുത്തിട്ടുണ്ടെങ്കിലും അവ വ്യക്തമായി പുതുക്കാന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇത്തരം പിഴവുകള്‍ അവര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ അറിയാറില്ല.
ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് മനസിലാക്കാം. ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പൂര്‍ണമായും സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്.
തൊഴിലാളികള്‍ ഇടത്തരം ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം പദ്ധതിയില്‍ ഭാഗമാവാന്‍ സാധിക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ, പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഈ ഒരു ആനുകൂല്യം ലഭിക്കില്ല. ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചികിത്സ ചിലവുകള്‍ക്ക് തുക ലഭിക്കുന്നതാണ്. നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും 24 മണിക്കൂര്‍ ഹോസ്പിറ്റലില്‍ കിടത്തിച്ചികിത്സ നടത്തിയിട്ടുണ്ടെങ്കില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
ചികിത്സ സംബന്ധിച്ച് ആവശ്യമായിവരുന്ന ലബോറട്ടറി, സ്‌കാനിങ് ചിലവുകളും ഇതുവഴി നേടാവുന്നതാണ്. ന്യൂറോളജി,കാര്‍ഡിയാക്, ഓങ്കോളജി എന്നിങ്ങിനെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട എല്ലാവിധ അസുഖങ്ങളും ഈ ഒരു ആരോഗ്യ ഇന്‍ഷുറന്‍സിനു കീഴില്‍ വരുന്നതാണ്. കൂടാതെ തുടര്‍ ചികിത്സയ്ക്കുള്ള ചിലവുകളും ഇതുവഴി നേടാവുന്നതാണ്. അതുകൊണ്ടുതന്നെ കീമോതെറാപ്പി, ആന്‍ജിയോപ്ലാസ്റ്റി എന്നിങ്ങനെ ചിലവ് കൂടിയ അസുഖങ്ങള്‍ക്കുള്ള ട്രീറ്റ്‌മെന്റുകളുടെ ചിലവുകളും ഇതുവഴി ലഭിക്കുന്നതാണ്.
നിങ്ങളുടെ കുടുംബവും ഈ ഒരു പദ്ധതിയില്‍ ഭാഗം ആയിട്ടുണ്ടോ എന്ന് അറിയുന്നതിനായി നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ അവസാന പേജ് എടുത്തു PMJAY എന്ന സീല്‍ അടിച്ചിട്ടുണ്ടോ എന്ന് നോക്കിയാല്‍ മാത്രം മതി. അതല്ല എങ്കില്‍ KASP, RSBY, CHIS എന്ന് എഴുതിയിട്ടുള്ള സീല്‍ ഉണ്ടോ എന്ന് പരിശോധിക്കുക.
പിഎം വയ വന്ദന യോജന; ആരെയും ആശ്രയിക്കേണ്ട പ്രതിമാസം 9250 രൂപ പെന്ഷന്
... Read More
ഇത്തരത്തില്‍ കാര്‍ഡ് ലഭിച്ചിട്ടില്ല എങ്കില്‍ ഓണ്‍ലൈന്‍ വഴി ഡീറ്റെയില്‍സ് എടുത്ത് 30 രൂപ ഫീസ് അടച്ച് നിങ്ങള്‍ക്കും ഇ-കാര്‍ഡ് നേടാവുന്നതാണ്. അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴി ഇത് ചെയ്യാവുന്നതാണ്. കാര്‍ഡ് എല്ലാവര്‍ഷവും പുതുക്കേണ്ടത് ഉണ്ട്. ഇത്തരത്തില്‍ വെറും 30 രൂപ മുടക്കി കൊണ്ട് നിങ്ങള്‍ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.
നിലവില്‍ 41 ലക്ഷത്തി 92000 കുടുംബങ്ങളാണ് ഈ ഒരു പദ്ധതിയില്‍ അര്‍ഹത നേടിയിട്ടുള്ളത്. അതുവഴി ഇത്തരം കുടുംബങ്ങളിലെ 63,82,000 പേര്‍ ഈ പദ്ധതിയില്‍ അംഗങ്ങളായി. 2018 ലാണ് ഇത്തരത്തിലുള്ള ഒരു കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2011ലെ സെന്‍സസ് പ്രകാരം യാതൊരു അപേക്ഷയും നല്‍കാതെ തന്നെയാണ് പലരും പദ്ധതിയില്‍ ഭാഗമായത്.
സബ്സിഡികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇവയൊക്കെ ശ്രദ്ധിക്കുമല്ലോ... Read More
സെന്‍സസ് പ്രകാരം തയ്യാറാക്കിയ സാമൂഹിക, ജാതി, സാമ്പത്തിക കണക്കുകള്‍ പ്രകാരം ആണ് ഇത് ആരംഭിച്ചത്. എന്നാല്‍ ഇതുപ്രകാരം ഒരു ലക്ഷത്തിന് മുകളില്‍ ജനങ്ങള്‍ മാത്രമാണ് പദ്ധതിയില്‍ അംഗങ്ങളായത്. ഇതോടൊപ്പം സംസ്ഥാനങ്ങളില്‍ നടത്തിവന്നിരുന്ന ആര്‍എസ്ബിവൈ കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം 60:40 എന്ന കണക്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളില്‍ എത്തിച്ചു കൊണ്ടിരുന്നു. ഈ രണ്ട് പദ്ധതികളെയും ഒരുമിച്ചാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്ക് കൊണ്ടുവന്നത്. സിഎച്ച്‌ഐഎസ് പ്രകാരം, കാരുണ്യ പദ്ധതിയെയും ആര്‍എസ്ബിഐ പദ്ധതിയെയും ഒരുമിപ്പിച്ചു കൊണ്ടാണ്് ഈ ഒരു ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപംനല്‍കിയത്.
അതുകൊണ്ടുതന്നെ ഇതിന് ആവശ്യമായിവരുന്ന ചികിത്സ ചിലവിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ പദ്ധതിയില്‍ ഭാഗം ആയിട്ടുള്ളവര്‍ 41 ലക്ഷത്തി 92000 കുടുംബങ്ങളാണ്. ആകെ അംഗങ്ങള്‍ 63 ലക്ഷത്തിന് മുകളിലുമാണ്. എന്നാല്‍ പലര്‍ക്കും ഈ ഒരു പദ്ധതിയില്‍ ഭാഗമാണോ എന്ന് അറിയുന്നുണ്ടാവില്ല. എഎവൈ, ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ പലരും ഈയൊരു പദ്ധതിയില്‍ അംഗമായി ഇരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ എപിഎല്‍ വിഭാഗത്തില്‍ ഒരു ചെറിയ വിഭാഗവും ഈ പദ്ധതിയില്‍ ചേരുന്നതിനായി അര്‍ഹരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.