Sections

മാസത്തവണയായി അടക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം പദ്ധതിയുമായി നവി

Friday, Jul 09, 2021
Reported By GOPIKA G.S.
navi health insurance

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമയം ഇനി മാസത്തലവണയായി അടയ്ക്കാം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന നവി ജനറല്‍ ഇന്‍ഷുറന്‍സ് മാസം തോറും പ്രീമിയം അടയ്ക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് തുടക്കമിട്ടു. നവി ഹെല്‍ത്ത് ആപ്പിലൂടെ തീര്‍ത്തും പേപ്പര്‍രഹിതമായും 2 മിനിറ്റുകൊണ്ട് എടുക്കാവുന്ന പോളിസിക്ക് മാസം തോറും 240 രൂപ മുതല്‍ ഇഎംഐ ഓപ്ഷനുകളുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 2 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ കവര്‍ ചെയ്യുന്ന പോളിസികളാണ് ലഭ്യമായിട്ടുള്ളതെന്നും 97.3% എന്ന ഉയര്‍ന്ന സെറ്റില്‍മെന്റ് അനുപാതമാണ് നവിയുടേതെന്നും നവി ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു. 

കേരളത്തില്‍ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്, അമൃത, വിപിഎസ് ലേക്ക്ഷോര്‍, ഇഎംസി, തിരുവനന്തപുരത്തെ കിംസ്, നെയ്യാറ്റിന്‍കരയിലെ നിംസ്, തളിപ്പറമ്പിലെ ലൂര്‍ദ് എന്നിങ്ങനെ 328 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 400ലേറെ സ്ഥലങ്ങളിലായി 10,000ത്തിലേറെ ആശുപത്രികളില്‍ ക്യാഷ്ലെസ് ക്ലെയിമുകള്‍ക്കുള്ള സൗകര്യമുണ്ട്. ക്യാഷ്ലെസ് ക്ലെയിമുകള്‍ക്ക് 20 മിനിറ്റിനുള്ളില്‍ അനുമതി ലഭിക്കുമെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവരുടെയും കഴിയുന്നവരുടെയും ചികിത്സാച്ചെലവുകള്‍, കൊവിഡ്-19 ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, ഡൊമിസിലിയറി ആശുപത്രിവാസം, 393 ഡേകെയര്‍ പ്രക്രിയകള്‍, റോഡ് ആംബുലന്‍സ് കവര്‍, വെക്ടര്‍-ബോണ്‍ രോഗം, ഓപ്ഷനല്‍ ക്രിട്ടിക്കല്‍ രോഗങ്ങള്‍, പ്രസവം, നവജാതശിശു കവര്‍ എന്നിവ ഉള്‍പ്പെടെ ഇരുപതിലേറെ ആവശ്യങ്ങള്‍ക്ക് കവറേജ് ലഭ്യമാണ്.

ഇന്ത്യയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന ശീലം വ്യാപകമായിട്ടില്ലെന്ന് രാമചന്ദ്ര പണ്ഡിറ്റ് ചൂണ്ടിക്കാണിച്ചു. ഇതിന്റെ പ്രധാന കാരണം ഒരുമിച്ച് പണമടയ്ക്കാന്‍ ഭൂരിപക്ഷം ആളുകള്‍ക്കും സാധ്യമാകാത്തതുകൊണ്ടാണ്. ഇത് കണക്കിലെടുത്താണ് നവി വരിസംഖ്യാ മാതൃകയിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ ഇന്ത്യയില്‍ 25നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് 30 ശതമാനം കൂടിയെന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്ന. കൊറോണ രണ്ടാം തരംഗം ഉയര്‍ന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് കൂടുതല്‍ യുവാക്കളും ഇന്‍ഷുറന്‍സ് എടുത്തത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ https://navi-gi.onelink.me/hwGa/healthinsurance എന്ന ലിങ്കിലൂടെ നവി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.