Sections

പവര്‍ബോള്‍ ജാക്ക്‌പോട്ട് 51.6 ബില്യന്‍ രൂപയില്‍ എത്തി

Monday, Nov 07, 2022
Reported By MANU KILIMANOOR

കഴിഞ്ഞ അഞ്ചു നറുക്കെടുപ്പുകളില്‍ ന്യു യോര്‍ക്കിനു ശരാശരി 321,144 വിജയികള്‍ വീതമുണ്ടായി

ശനിയാഴ്ച്ച രാത്രി നറുക്കെടുക്കുന്ന പവര്‍ബോള്‍ ജാക്ക്‌പോട്ട് ലോക റെക്കോര്‍ഡ് ആവാം. യുഎസ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയിലാണ് അത് എത്തി നില്‍ക്കുന്നത് - $1.6 ബില്യന്‍. ഓഗസ്റ്റ് 3 നു ശേഷമുള്ള ഒരു നറുക്കെടുപ്പിലും വിജയി ഉണ്ടാവാതെ 40ആം നറുക്കെടുപ്പിലാണ് ശനിയാഴ്ച രാത്രി പവര്‍ബോള്‍ പരമ്പര എത്തുക. ഫ്‌ളോറിഡയിലെ ടലഹാസിയില്‍ ശനിയാഴ്ച രാത്രി 10.59 നാണു നറുക്കെടുപ്പ്. രണ്ടു ഡോളറിന്റെ ടിക്കറ്റ് രാജ്യമൊട്ടാകെ 10 മണി വരെ ലഭിക്കും. ആര്‍ക്കെങ്കിലും ജാക്ക്‌പോട്ട് അടിച്ചാല്‍ അത് യുഎസ് ചരിതത്തിലെ ഏറ്റവും വലിയ സമ്മാന തുകയാവും. 2016 ല്‍ ഒരു ഭാഗ്യവാന്‍ നേടിയ $1.586 ബില്യന്റെ റെക്കോര്‍ഡ് അതു തകര്‍ക്കും.

ശനിയാഴ്ച ആര്‍ക്കും നറുക്കു വീണില്ലെങ്കില്‍ വീഴാത്ത നറുക്കെടുപ്പുകളുടെ പരമ്പരയില്‍ ഒന്നു കൂടിയാവും. ബുധനാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ ആര്‍ക്കും ജാക്ക്‌പോട്ട് അടിച്ചില്ല. എന്നാല്‍ 7.2 മില്യനിലേറെ ടിക്കറ്റുകള്‍ മൊത്തം 74.9 മില്യന്റെ ക്യാഷ് പ്രൈസ് നേടിയെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാക്ക്‌പോട്ട് നേടുന്നവര്‍ക്കു സമ്മാനത്തുക 29 വര്‍ഷം കൊണ്ട് 30 തവണയായോ ഒറ്റയടിക്കു $782.4 മില്ല്യന്‍ ക്യാഷ് ആയോ വാങ്ങാം.മറ്റു രണ്ടു ജാക്ക്‌പോട്ടുകള്‍ മാത്രമേ യുഎസ് ചരിത്രത്തില്‍ $1.5 മില്യന്‍ കടന്നിട്ടുള്ളു. അതിലൊന്ന് 2018ല്‍ $1.537 ബില്യനില്‍ എത്തിയ മെഗാമില്യന്‍സ്. മറ്റൊന്നു 2016ലെ $1.586 ബില്യന്‍ പവര്‍ബോള്‍ സമ്മാനം. അത് കലിഫോണിയ, ഫ്‌ളോറിഡ, ടെന്നസി എന്നിവിടങ്ങളില്‍ പകുത്തു പോയി.

മെഗാമില്യന്‍സ് ലോട്ടറി നറുക്കെടുപ്പ് ചൊവാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് നടത്താറുള്ളത്. ഈ വര്‍ഷം രണ്ടു പേര്‍ $1.337 ബില്യന്‍ നേടി. അവര്‍ $780.5 മില്യന്‍ ക്യാഷ് വാങ്ങുകയാണ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ജാക്ക്‌പോട്ട് $119 മില്യന്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ.കഴിഞ്ഞ അഞ്ചു നറുക്കെടുപ്പുകളില്‍ ന്യു യോര്‍ക്കിനു ശരാശരി 321,144 വിജയികള്‍ വീതമുണ്ടായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.