Sections

സെറ്റ്വർക്ക് ഐപിഒയ്ക്ക് യുഡിആർഎച്ച്പി - സമർപ്പിച്ചു

Monday, Aug 17, 2026
Reported By Admin
Zetwerk Files Updated IPO Papers with ₹2,600 Crore Fresh Issue

കൊച്ചി: ഇന്ത്യയിലും ആഗോളതലത്തിലും വ്യാവസായിക, ഉപയോക്തൃ ഉൽപ്പന്നങ്ങൾക്കായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത അസറ്റ്-ലൈറ്റ് മാനുഫാക്ചറിംഗ് പ്ലാറ്റ്ഫോമായ സെറ്റ്വർക്ക് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകൾ (യുഡിആർഎച്ച്പി) സമർപ്പിച്ചു.

ഒരു രൂപ മുഖവിലയുള്ള 2,600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 96,837,455 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, അവെൻഡസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, പാന്റോമത്ത് ക്യാപ്പിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.