Sections

സീ5 ഗ്ലോബൽ അമേരിക്കയിൽ ആഡ് ഓണുകൾ അവതരിപ്പിക്കുന്നു

Friday, Dec 01, 2023
Reported By Admin
Zee5 Global

കൊച്ചി: ദക്ഷിണേഷ്യൻ ഉള്ളടക്കങ്ങൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് സേവനദാതാക്കളായ സീ5 ഗ്ലോബൽ അമേരിക്കയിൽ വിവിധ ദക്ഷിണേഷ്യൻ സ്ട്രീമിങ് സംവിധാനങ്ങളെ സീ5 ഗ്ലോബലിനുളളിൽ ലഭ്യമാക്കുന്ന ആഡ് ഓണുകൾ അവതരിപ്പിച്ചു. ദക്ഷിണേഷ്യൻ വിനോദ പ്ലാറ്റ്ഫോമുകളെല്ലാം സീ5 ഗ്ലോബലിൽ തന്നെ ലഭ്യമാകുന്ന ഏകജാലക മായിരിക്കും ഈ ആഡ് ഓണുകൾ. ആഡ് ഓൺ വിലകൾ 1.49 ഡോളർ മുതലായിരിക്കും ആരംഭിക്കുക.

മുംബൈയിൽ ബോളിവുഡ് സെലിബ്രിറ്റികളും വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ വെച്ച് സീ5 ഗ്ലോബൽ ഡിജിറ്റൽ ബിസിനസ് ആൻറ് പ്ലാറ്റ്ഫോംസ് പ്രസിഡൻറ് അമിത് ഗോയങ്ക, ചീഫ് ബിസിനസ് ഓഫിസർ അർച്ചന ആനന്ദ് എന്നിവർ സീ5 ഗ്ലോബൽ ആഡ് ഓണുകൾ പുറത്തിറക്കി.

അമേരിക്കൻ വിപണിയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ സ്ട്രീമിങ് സംവിധാനമെന്ന തങ്ങളുടെ നേതൃസ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതാണ് ആഡ് ഓണുകളുടെ അവതരണം എന്ന് സീ5 ഗ്ലോബൽ ചീഫ് ബിസിനസ് ഓഫിസർ അർച്ചന ആനന്ദ് പറഞ്ഞു. വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഏറ്റവും മികച്ച ദക്ഷിണേഷന്ത്യൻ ഉള്ളടക്കങ്ങൾ സീ5 ഗ്ലോബലിനുള്ളിൽ തന്നെ ലഭ്യമാക്കുന്നതായിരിക്കും ഈ ആഡ് ഓണുകളെന്നും അർച്ചന ആനന്ദ് പറഞ്ഞു.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും ഉള്ള സിംപ്ലി സൗത്ത്, മലയാളം നൽകുന്ന ഐസ്ട്രീം, ഗുജറാത്തി നൽകുന്ന ഓഹോ ഗുജറാത്തി, പഞ്ചാബി, ഭോജ്പൂരി, ഹര്യാൺവി എന്നിവയുള്ള ചൗപാൽ, കന്നഡ ലഭ്യമാക്കുന്ന നമ്മഫിക്സ്, ഹിന്ദിയിലെ എപിക് ഓൺ, തുടങ്ങിയവ സീ5 ഗ്ലോബൽ ആഡ് ഓണുകളിൽ ലഭ്യമാക്കുന്നുണ്ട്.

ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ ഉപയോഗവും വിതരണ രീതികളും ആഗോള തലത്തിലേക്കു വികസിച്ചു കൊണ്ടിരിക്കെ കൂടുതൽ മികച്ച ഉള്ളടക്കങ്ങൾക്കായും വ്യക്തിഗത അനുഭവങ്ങൾക്കായും ഉള്ള ഉപഭോക്തൃ ആവശ്യം വർധിച്ചു വരികയാണെന്ന് സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് ഡിജിറ്റൽ ബിസിനസ് ആൻറ് പ്ലാറ്റ്ഫോം പ്രസിഡൻറ് അമിത് ഗോയങ്ക പറഞ്ഞു. സീ5 ആഡ് ഓണുകളുമായുള്ള തങ്ങളുടെ അഗ്രിഗേറ്റർ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതോടെ ആഗോള വിപണിയിലെ പുതിയ അവസരങ്ങൾ വളർത്തിയെടുക്കുക കൂടിയാ ണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഡ് ഓണുകൾ വരുന്നതോടെ ഉപഭോക്താക്കൾ ഒരു ആപ് മാത്രം ഡൗൺലോഡു ചെയ്യുകയും ഒരു ലോഗിനും പാസ് വേഡും മാത്രം ഓർത്തിരിക്കുകയും ചെയ്യേണ്ട ആവശ്യമേ വരൂ. എല്ലാ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കും ഒരു സംവിധാനത്തിലൂടെ പണമടക്കലും സാധ്യമാകും.

ആഡ് ഓണുകൾക്കു പുറമെ ഏറ്റവും വലിയ കൺസ്യൂമർ ഗിവ് ബാക്ക് പദ്ധതിയായ ഗ്രേറ്റ് സീ5 ഗിവ് എവേ പദ്ധതി അമേരിക്കൻ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും. അമേരിക്കയിലെ മുൻനിര ദക്ഷിണേഷ്യൻ ഓൺലൈൻ വിപണിയായ ക്വിക്ലി പോലുള്ള പങ്കാളികളുമായി സഹകരിച്ചാവും ഇത് അവതരിപ്പിക്കുക. സീ5, ആഡ് ഓണുകൾ തുടങ്ങിയവയുടെ ഓരോ വാങ്ങലും ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കാൻ അവസരം നൽകും. ഗിഫ്റ്റ് കാർഡുകൾ മുതൽ ഹവായി, ലാസ് വെഗാസ് എന്നിവ പോലുള്ള കേന്ദ്രങ്ങളിലേക്ക് എല്ലാ ചെലവുകളും അടങ്ങിയ അവധിക്കാലം വരെയുള്ള സമ്മാനങ്ങളാവും ലഭിക്കുക.

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള നവീനമായ റഫറൽ പദ്ധതിയും ഉടൻ പുറത്തിറക്കും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അമേരിക്കയിലുള്ള സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും റഫറൽ ലിങ്കു നൽകുകയും വിജയകരമായ ഓരോ റഫറലിനും 500 രൂപ വീതം നേടുകയും ചെയ്യാം. റഫറലുകളുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടാകില്ലെന്നതാണ് ഏറ്റവും ആകർഷകം.

ആഗോള തലത്തിൽ പൈറസിക്കെതിരായ വിപുലമായ കാമ്പെയിനും സീ5 ഗ്ലോബൽ അവതരിപ്പിക്കുമെന്ന് പരിപാടിയിൽ സംസാരിക്കവെ അർച്ചന ആനന്ദ് പ്രഖ്യാപിച്ചു. പൈറസി നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരായ നിയമപരമായ നീക്കങ്ങളും സീ5 ഗ്ലോബൽ ലഭ്യമാക്കും.

ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾ, www.zee5.com, ഫയർ ടിവി, ആപിൾ ടിവി, റോകു, സാംസങ് ടിവി തുടങ്ങിയവയിൽ സീ5 ഗ്ലോബൽ ആഡ് ഓണുകൾ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.