- Trending Now:
വിദ്യാർത്ഥികളിൽ പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ. പി) ഭാഗമായി സർക്കാർ വകുപ്പുകളുടെ ശില്പശാലയ്ക്ക് എറണാകുളം ജില്ലയിൽ തുടക്കമായി.
ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ആശയങ്ങളാണ് നാടിന് ആവശ്യമെന്നും നാടിന്റെ വികസനത്തിനും നന്മയ്ക്കുമായി യുവ തലമുറ പുതിയ ആശയങ്ങൾ കണ്ടെത്തണമെന്നും വികസന കമ്മീഷണർ പറഞ്ഞു.
എ ഡി എം എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ബീനു വർഗീസ്, ഡോ.എം. ഐഷത്ത്, പ്രൊഫ. ബാബു പി കുര്യാക്കോസ്, ജോയിന്റ് കൺവീനർ എൻ. ചിത്ര, ജില്ലാ കോ ഓഡിനേറ്റർ എസ്. ശ്രീനി എന്നിവർ സംസാരിച്ചു.
യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം - സർക്കാർ വകുപ്പുകളുടെ ശിൽപ്പശാല തുടങ്ങി... Read More
ഡെവലപ്പ്മെന്റ്, സർവ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. കൃഷി, മൃഗപരിപാലനം, ഊർജ്ജം, സാമൂഹ്യനീതി, വനിതാ ശിശു വികസനം തുടങ്ങിയ മേഖലകളിലേത് ഉൾപ്പെടെ യഥാർത്ഥ ജീവിത പ്രശ്നങ്ങൾ കണ്ടെത്തി നിർവ്വചിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാലയിൽ നിന്ന് ശേഖരിക്കുന്ന പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ പുതിയ ആശയങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനു വിദ്യാർത്ഥികൾക്ക് ഫാക്കൽറ്റിയുടെ സഹായത്തോടെ ലഭ്യമാക്കും.
കെ-ഡിസ്ക്കിന്റെ (കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിൽ) പാർട്ണർ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ സി ടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നു.
ജില്ലയിലെ 47 സർക്കാർ വകുപ്പുകളിൽ നിന്നായി 140 ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് https://yip.kerala.gov.in/ സന്ദർശിക്കുക.
കെഡിസ്കിന്റെ ആഭിമുഖ്യത്തിൽ ഐ സി ടി അക്കാദമി ഓഫ് കേരളയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും സഹകരണത്തോടെ സർക്കാർ വകുപ്പുകൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന് (വൈ ഐ പി) തുടക്കമായി. വിവിധ മേഖലകളും സർക്കാർ വകുപ്പുകളും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രണ്ടുദിവസങ്ങളിലായി തൃശൂർ അശോക ഇന്നിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭയമില്ലാതെ യുക്തിസഹമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ കഴിയുന്ന തലമുറയെ വാർത്തെടുക്കാൻ കഴിയണമെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. കുടിവെള്ളം പോലും മലിനമാകുന്ന കാലത്ത് പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനോടൊപ്പം പരിഹാരം കണ്ടെത്താനും കഴിയേണ്ടതുണ്ട്. കേരളം വിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രദേശമാണ്. വിദഗ്ധർ വിദേശത്തേക്ക് പോകുന്നത് തടയാനും അവർക്ക് ഇവിടെ തന്നെ അവസരങ്ങൾ നൽകാനും കഴിയേണ്ടതുണ്ടെന്നും പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.
സബ് കളക്ടർ മുഹമ്മദ് ഷഫീഖ് അധ്യക്ഷനായി. വൈദ്യരത്നം ആയുർവേദ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ പി അഞ്ജു, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ സാം ജോസ്, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഒ രാഹുൽ മനോഹർ, ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ജിബിൻ ജോസ് സ്വാഗതവും രാജശ്രീ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.