- Trending Now:
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിൻറെ 2026 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും ആസ്തി ഗുണനിലവാരത്തിലും ബാങ്ക് വലിയ മുന്നേറ്റമാണ് നടത്തിയത്. നാലാം പാദത്തിൽ ബാങ്കിൻറെ അറ്റാദായം . 44.7 ശതമാനം വർധിച്ചു 1068 കോടി രൂപയായി. അറ്റ പലിശ വരുമാനം 15.9 ശതമാനം ഉയർന്ന് 2,638 കോടി രൂപയായി. പ്രവർത്തന ലാഭം 23.1 ശതമാനം വർധിച്ച് 1,618 കോടി രൂപയിലെത്തി .ചെലവും വരുമാനവും തമ്മിലുള്ള അനുപാതം 67.3 ശതമാനത്തിൽ നിന്ന് 63 ശതമാനമായി മെച്ചപ്പെട്ടു. ആസ്തിയിന്മേലുള്ള ആദായം 1.0 ശതമാനമായി ഉയർന്നു. 2026 സാമ്പത്തിക വർഷത്തിലെ മൊത്തം അറ്റാദായം 44.5 ശതമാനം വർധിച്ചു 3,476 കോടി രൂപയായി.. ബാങ്കിൻറെ മൊത്തം നിക്ഷേപം 3 ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു.12.1 ശതമാനം വർധിച്ചു 3,18,969 കോടി രൂപയായി.
2026 സാമ്പത്തിക വർഷത്തിൽ ബാങ്ക് 82 പുതിയ ശാഖകൾ തുറന്നു. ഇതോടെ ഇന്ത്യയിലുടനീളമുള്ള ആകെ ശാഖകളുടെ എണ്ണം 1,334 ആയി. കൂടാതെ 1,364 എടിഎമ്മുകളും ബാങ്കിനുണ്ട്.
യെസ് ബാങ്ക് 2026 സാമ്പത്തിക വർഷം അവസാനിപ്പിച്ചത് വളരെ ശക്തമായ നിലയിലാണ്. നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളർച്ച നേടാൻ സാധിച്ചു. എസ്എംബിസി ബാങ്കിൻറെ ഏറ്റവും വലിയ ഓഹരി ഉടമയായത് ആഗോളതലത്തിൽ ബാങ്കിന് ലഭിക്കുന്ന വിശ്വാസ്യതയുടെ അടയാളമാണെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ വിനയ് എം. ടോൺസെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.