Sections

യെസ് ബാങ്ക് ടീം ഇന്ത്യയുടെ ഔദ്യോഗിക റീട്ടെയിൽ ബാങ്കിംഗ് പങ്കാളി; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി കൈകോർത്തു

Thursday, Jul 23, 2026
Reported By Admin
YES Bank Partners with IOA to Support Team India in 2026

കൊച്ചി: 2026-ൽ നടക്കുന്ന നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ പങ്കെടുക്കുന്ന ടീം ഇന്ത്യയുടെ ഔദ്യോഗിക റീട്ടെയിൽ ബാങ്കിംഗ് പങ്കാളിയായി യെസ് ബാങ്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി സഹകരിക്കുന്നു.

2026 കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, യൂത്ത് ഒളിമ്പിക് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസ് എന്നിവയിലായി 100-ലധികം കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ബാങ്ക് പിന്തുണ നൽകും. പാരീസ് 2024 ഒളിമ്പിക്സിൽ ടീം ഇന്ത്യയുടെ ബാങ്കിംഗ് പങ്കാളിയായിരുന്ന യെസ് ബാങ്കിന്റെ സഹകരണം ഇതിലൂടെ കൂടുതൽ വിപുലമാകുകയാണ്.

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകുമെന്ന് ബാങ്ക് അറിയിച്ചു.

കായികരംഗം രാജ്യത്തെ പ്രചോദിപ്പിക്കുന്ന ശക്തിയാണെന്നും ടീം ഇന്ത്യയുടെ യാത്രയിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും യെസ് ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ വിനയ് എം. ടോൺസ് പറഞ്ഞു.

രാജ്യത്തിന്റെ കായികവികസനത്തിനും അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനും യെസ് ബാങ്കുമായുള്ള ഈ സഹകരണം നിർണായകമാണെന്ന് ഐ.ഒ.എ പ്രസിഡന്റ് ഡോ. പി.ടി. ഉഷ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.