Sections

അടിപൊളി ഫീച്ചറുകളുമായി ഷവോമി 12 പ്രോ

Wednesday, Dec 28, 2022
Reported By MANU KILIMANOOR

വിലയും സവിശേഷതയും അറിയാം


പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ്. ഷവോമി. ഷവോമിയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി 12 പ്രോ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ. പ്രീമിയം മോഡലായ ഷവോമി 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.6.73 ഇഞ്ച് 2കെ 120 ഹെർട്സ് ലിടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3,200 x 1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്.

ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്.50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്.32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 62,999 രൂപയും,12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 66,999 രൂപയുമാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.