- Trending Now:
സ്മാർട്ട്ഫോൺ രംഗത്ത് മിക്ക ആളുകളുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് ഇതിനോടകം വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ തരംഗമായി മാറിയ സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ് 2ടി. 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1080 x 2400 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 1300 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ഉപഭോക്ത്താക്കൾക്ക് സന്തോഷ വാർത്ത... Read More
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ ഇന്ത്യൻ വിപണി വില 28,999 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.