- Trending Now:
അസംസ്കൃത എണ്ണ, ഏവിയേഷൻ ഫ്യൂവൽ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തുന്ന വിൻഡ്ഫാൾ ടാക്സ് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. തദ്ദേശീയമായി ഉത്പാദിക്കുന്ന അസംസ്കൃത എണ്ണക്കാണ് ഇത് ബാധകമാവുക. കയറ്റുമതി ചെയ്യുന്ന ഡീസലിന് ചുമത്തിയിരുന്ന തീരുവയും കുറച്ചിട്ടുണ്ട്. ലിറ്ററിന് എട്ടു രൂപ ഉണ്ടായിരുന്ന തീരുവ ഇപ്പോൾ അഞ്ച് രൂപയായി കുറച്ചു. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ലാഭ നികുതി ടണ്ണിന് 4,900 രൂപയിൽ നിന്ന് 1,700 രൂപയായി കുറച്ചു.
വിമാന ഇന്ധനമായ എടിഎഫിന്റെ നികുതി ലിറ്ററിന് 1.5 രൂപയായി ആണ് കുറച്ചത്. പുതുക്കിയ നികുതി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് കമ്പനികൾക്ക് നഷ്ടപരിഹാരം നൽകാനാണ് വിൻഡ്ഫാൾ ടാക്സ് കുറയ്ക്കുന്നത് എന്നാണ് സൂചന.
ഇന്ത്യയില്‍ എണ്ണ, ഗ്യാസ് വില കുറയാന്‍ സാധ്യത ... Read More
ഒരു പ്രത്യേക കമ്പനിയിക്കോ വ്യവസായത്തിനോ പെട്ടെന്നുണ്ടാകുന്ന ലാഭത്തിന് ഏർപ്പെടുത്തുന്ന ഉയർന്ന നികുതി നിരക്കാണ് വിൻഡ്ഫാൾ പ്രോഫിറ്റ് ടാക്സ്. മംഗോളിയ, ഓസ്ട്രേലിയ, തുർക്കി തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ വിൻഡ്ഫാൾ പ്രോഫിറ്റ് ടാക്സ് നിലവിലുണ്ട്. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ സർക്കാർ ഓയിൽ കമ്പനികൾക്ക് അധിക നികുതി ചുമത്താറുണ്ട്. കമ്പനികളുടെ പ്രവർത്തന ഫലമായി അല്ലാതെ തന്നെ അപ്രതീക്ഷിതമായി വലിയ തുക ലാഭം ലഭിക്കുമ്പോൾ ഏർപ്പെടുത്തുന്ന അധിക നികുതിയാണിത്. ഉദാഹരണത്തിന് ലോട്ടറികളിലും ഓൺലൈൻ ജാക്ക്പോട്ടുകളിലും ഒക്കെ വിജയിക്കുമ്പോൾ വിജയി സമ്മാനത്തുകക്ക് നികുതി നൽകുന്നത് പോലെ.
ജൂലൈ ഒന്നിനാണ് ഇന്ത്യ ആദ്യമായി വിൻഡ്ഫാൾ പ്രോഫിറ്റ് ടാക്സ് ഏർപ്പെടുത്തിയത്. റഷ്യ; യുക്രെയ്ൻ പ്രതിസന്ധി ഉടലെടുത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് എണ്ണ കമ്പനികൾ വലിയ ലാഭം നേടിയിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില എത്തി.പെട്രോളിനും എടിഎഫിനും ലിറ്ററിന് 6 രൂപ (ബാരലിന് 12 ഡോളർ) വീതവും ഡീസലിന് ലിറ്ററിന് 13 രൂപ വീതവുമാണ് കയറ്റുമതി തീരുവ ചുമത്തിയത്. ആഭ്യന്തര ക്രൂഡ് ഉൽപ്പാദനത്തിൽ ടണ്ണിന് 23,250 രൂപയാണ് വിൻഡ്ഫാൾ പ്രോഫിറ്റ് നികുതി ചുമത്തിയത്. അസംസ്കൃത എണ്ണ വില ബാരലിന് 75 ഡോളർ കടക്കുമ്പോൾ ലാഭ നികുതി കൂട്ടാൻ സർക്കാർ ശ്രമിക്കാറുണ്ട്. വിൻഡ്ഫാൾ ടാക്സ് നിലവിൽ വന്നതിന് ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും സർക്കാർ അത് വിശകലനം ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.