ചില രാഷ്ട്രീയക്കാരുടെ മക്കൾ വളരെയധികം പ്രശ്നക്കാരായി മാറാറുണ്ട് അവർ സമൂഹത്തിന് ദോഷകരമായിട്ടുള്ള ആളുകളോ സാമൂഹ്യവിരുദ്ധരോ ഒക്കെ ആയിരിക്കും. ഇതിനുള്ള കാരണങ്ങൾ എന്താണ് എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
- രാഷ്ട്രീയക്കാരായിട്ടുള്ള ആളുകൾ കുടുംബത്തിനേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സമൂഹത്തിന് ആയിരിക്കും. സമൂഹത്തിനെ നന്നാക്കാൻ വേണ്ടി കഠിനമായി പരിശ്രമിക്കുമ്പോൾ സ്വന്തം കുടുംബത്തിന്റെ കാര്യം മറന്നു പോകുന്നവരുണ്ട്. അതുകൊണ്ടുതന്നെ ആദ്യം ചിന്തിക്കേണ്ടത് തന്റെ കുടുംബത്തെ നന്നാക്കുക അല്ലെങ്കിൽ ശരിയാക്കുക എന്നതാണ്. കുടുംബം നന്നായില്ലെങ്കിൽ പിന്നെ എന്ത് നന്നാക്കിയിട്ടും കാര്യമില്ല.
- രാഷ്ട്രീയക്കാരുടെയും മക്കൾക്ക് നല്ല ഒരു മാതൃക ആയിരിക്കില്ല അവരുടെ അച്ഛനമ്മമാർ. പൊതുവേ അവർ വളരെ പവർ ഉള്ളവരും അവരെ ബഹുമാനിക്കുന്ന ആളുകൾ ചുറ്റുമുള്ളവരും അവർ പറയുന്നത് എന്തും നടപ്പാക്കാൻ ആളുകൾ ചുറ്റും ഉണ്ടായിരിക്കും. ഇത് കണ്ട് വളരുന്ന കുട്ടികൾക്കും മറ്റുള്ളവരെ അജ്ഞാപനത്തിലൂടെ കാര്യങ്ങൾ നടത്താൻ ഉള്ളവരാണ് എന്ന് തോന്നലാണ് ഉണ്ടാവുക. അത് മാനുഷിക ബന്ധങ്ങളുടെ വിലകൾക്ക് ഒരു പ്രാധാന്യവും ഇല്ല അവരെ വളർത്തുന്നത് ആ തരത്തിൽ ആയിരിക്കാം. എന്തും ഏതും കൊച്ചിലെ ഉടനടി കയ്യിൽ കിട്ടി അവർ എല്ലാം ആ തരത്തിൽ കാണുന്നവർ ആയിരിക്കും.
- രാഷ്ട്രീയക്കാർക്ക് കുടുംബമായി ചെലവഴിക്കാനുള്ള സമയം വളരെ കുറവാണ്. മക്കൾ മറ്റ് ആൾക്കാരുമായി ആയിരിക്കും കൂടുതൽ സമയം ചെലവഴിക്കുക അത് ഒരുപക്ഷേ നെഗറ്റീവായി സ്വഭാവമുള്ള ആളുകളാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. അവർക്ക് തുല്യരായ രാഷ്ട്രീയക്കാരുടെ മക്കളോ അല്ലെങ്കിൽ വലിയ ഉദ്യോഗസ്ഥരുടെ മക്കളോ ആയിരിക്കും അവർക്ക് കൂട്ടുകാരായി വരിക.
- ഇവർക്കും സ്കൂളുകളിൽ വളരെ മുന്തിയ പരിഗണന ലഭിക്കും. മറ്റു കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ആയിരിക്കില്ല അധ്യാപകർ ഇവരോട് പെരുമാറുക. ഇവർ ചെറിയ കുറ്റങ്ങൾ ചെയ്താൽ അവരെ ശിക്ഷിക്കാറില്ല പകരം മറ്റു കുട്ടികളെ ആയിരിക്കും അതിന് പഴി ചേർക്കുക. ഇങ്ങനെ ഉണ്ടാകുമ്പോൾ അവർ തങ്ങളുടെ തെറ്റു കുറ്റങ്ങൾ കണ്ടെത്തി പരിഹരിക്കപ്പെടാൻ പറ്റാത്ത അവസ്ഥയിലാകും.
- നല്ല അനുഭവങ്ങൾ ഉണ്ടാകാത്തത് ഇവർ തെറ്റായ വഴിക്ക് പോകുന്നതിന് ഒരു കാരണമാകാം. സമ്പത്ത് ആർജിക്കുന്നതിന്റെ ബുദ്ധിമുട്ട് വിദ്യ നേടുന്നതിന്റെ ബുദ്ധിമുട്ട് ശാരീരിക പരമായ മറ്റ് അധ്വാനങ്ങൾ ഇവയെന്നും ഇവർക്ക് ഉണ്ടാകില്ല. എല്ലാം ഇവർക്ക് വളരെ എളുപ്പമാർഗ്ഗത്തിൽ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ പ്രാക്ടിക്കൽ നോളജ് അവർക്ക് കുറയും അങ്ങനെ വരുന്ന സമയത്തും ശരിയായ അറിവ് അവർക്ക് ലഭിക്കാതെ വരും. ഇത് അവർ തെറ്റിദ്ധരിക്കപ്പെടുകയും സമൂഹത്തിൽ തങ്ങൾ വളരെ ഉയർന്ന ആളുകളാണ് എന്ന് തോന്നൽ ഉണ്ടാക്കുകയും മറ്റുള്ളവർ തങ്ങൾക്ക് വേണ്ടി പണി എടുക്കുകയും അനുസരിക്കുകയും ചെയ്യേണ്ടവരാണ് എന്ന ചിന്തയിലേക്ക് ഇവർ അറിയാതെ തന്നെ എത്തിപ്പെടുന്നു.
- മറ്റ് പ്രധാനപ്പെട്ട ഒരു കാരണമാണ് രക്ഷകർത്താക്കളുടെ സ്നേഹം കിട്ടാതിരിക്കുക എന്നത്. ചിലർ വളരെ ഉയർന്ന നിലയിൽ ആണ് ജീവിക്കുന്നത് എങ്കിലും അവർക്ക് അച്ഛനമ്മമാരുടെ സ്നേഹം കിട്ടാറില്ല. അച്ഛനമ്മമാരോടൊപ്പം ഉള്ള കോളിറ്റി ടൈം ഒന്നും ഇവർക്ക് കിട്ടണമെന്നില്ല. അങ്ങനെ വരുമ്പോൾ സ്നേഹക്കുറവ് കാരണം ഇവർ മറ്റു പല കാര്യങ്ങളിൽ ആയിരിക്കും അത് കണ്ടെത്തുന്നത് ചിലപ്പോൾ മൈക്കുമരുന്നിലോ അല്ലെങ്കിൽ മോശമായ സുഹൃത്തുക്കൾ സ്നേഹം കണ്ടെത്തുകയോ ഒക്കെ ചെയ്യും. പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് വന്നേക്കാം.
- മറ്റ് തിരക്കുകൾ കാരണം കുടുംബ സഹിക്കാൻ പറ്റാതെ പോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതിൽ രാഷ്ട്രീയക്കാരുടെ സിനിമ പ്രവർത്തകരുണ്ട് ഉയർന്ന ഉദ്യോഗസ്ഥരും ഉയർന്ന ബിസിനസ് ചെയ്യുന്ന ആളുകളുമുണ്ട് അവരുടെയൊക്കെ മക്കൾ 50 ശതമാനത്തോളം പേരും ഇങ്ങനെ പുറകിലോട്ട് പോകുന്നതിന്റെ കാരണം ഇതാണ്. കുടുംബത്തെയും മക്കളെയും ശ്രദ്ധിച്ചുകൊണ്ട് നന്നായി കൊണ്ടുപോകുന്ന ആളുകൾ ധാരാളമുണ്ട് അവർ ഉയർന്നനിലയിൽ എത്തുന്നുമുണ്ട് അതുകൊണ്ട് തന്നെ എല്ലാവരെയും ഇത്തരത്തിൽ കാണാനും പറ്റില്ല. സമൂഹത്തിൽ എല്ലാതരത്തിലുമുള്ള ആളുകളുള്ളത് പോലെ ഇവരുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം ഇതിന്റെ കാരണങ്ങളാണ് നേരത്തെ പറഞ്ഞത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

കുട്ടികളുടെ ദേഷ്യവും വാശിയും ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള അഞ്ചു മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.