Sections

വേനൽക്കാലത്ത് വാഹനങ്ങളുടെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധവേണം

Tuesday, Jan 09, 2024
Reported By Admin
Car Care

ചൂടിൽനിന്ന് രക്ഷതേടിയുള്ള യാത്രകൾ ഈ സമയത്ത് കൂടുതലായിരിക്കും. എന്നാൽ ഈ വേനൽക്കാലത്ത് വാഹനങ്ങളുടെ കാര്യത്തിലും തികഞ്ഞ ശ്രദ്ധ ആവശ്യമാണ്. കൃത്യസമയത്ത് സർവീസ് നടത്തുക എന്നത് തന്നെയാണ് ഏതൊരു വാഹനം വാങ്ങിയാലും ശ്രദ്ധിക്കേണ്ട ആദ്യ കാര്യം. നമുക്ക് അസുഖം വരുമ്പോൾ കൃത്യമായ സമയത്ത് ചികിത്സ തേടുന്ന അതേ നയം ഇവിടെയും സ്വീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ വാഹനം നന്നായി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെകൊടുക്കുന്നു.

ടയറുകളുടെ സംരക്ഷണം

മറ്റ് സീസണുകളേക്കാൾ വേനൽക്കാലത്ത് ടയറുകളുടെ സംരക്ഷണം പ്രധാനമാണ്. ടയറുകളുടെ കണ്ടീഷൻ, എയർ സമ്മർദ്ദം എന്നിവ ഇടയ്ക്കിടെ പരിശോധിക്കണം. ഓരോ യാത്ര കഴിഞ്ഞ് എത്തുമ്പോഴും ടയറുകൾ വിശദമായി പരിശോധിക്കുക. ടയർ തേഞ്ഞു തുടങ്ങിയാൽ എത്രയുംവേഗം അത് മാറ്റുക.

ഫ്ലൂയിഡുകൾ

എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ ക്ലച്ച് ഓയിൽ എന്നിവ സമയാസമയം മാറ്റിയിരിക്കണം. ഒരു യാത്ര തുടങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം. വേനൽക്കാലം തുടങ്ങുമ്പോൾ തന്നെ എഞ്ചിൻ ഓയിൽ മാറ്റുക. ഇത്തരം ഓയിലുകൾ കൃത്യമായി മാറ്റാതിരുന്നാൽ വേനൽക്കാലത്ത് ബ്രേക്ക്ഡൌൺ പോലെയുള്ള തകരാറുകൾ ഇടയ്ക്കിടെ സംഭവിക്കും. കൃത്യമായി ഓയിലുകൾ മാറ്റാതെ വാഹനം ഓടിക്കുന്നത് എഞ്ചിന് കൂടുതൽ തകരാർ ഉണ്ടാക്കാൻ ഇടയാക്കും.

എ.സിയുടെ കാര്യം

വേനൽക്കാലത്ത് നന്നായി പ്രവർത്തിക്കുന്ന ഒരു എയർ കണ്ടീഷനിംഗ് സംവിധാനം വലിയ ആശ്വാസമാണ്. എന്നാൽ യാത്രയ്ക്കിടെ എസി തകരാറിലായാലോ? എ.സിയുടെ പരിശോധന വേനൽക്കാലത്ത് കാര്യക്ഷമമായി നടത്തണം. കംപ്രസർ ഉൾപ്പടെയുള്ളവയ്ക്ക് തകരാർ ഇല്ലെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാൻ വിട്ടുപോകരുത്.

വൈപ്പർ ബ്ലേഡും ബെൽറ്റും

റബ്ബർ കൊണ്ട് നിർമ്മിച്ച ഒരേയൊരു കാർ ഭാഗം ടയറുകൾ അല്ല; കാറിൽ പല ഭാഗങ്ങളും റബ്ബറിൽ നിന്ന് ഉണ്ടാക്കുന്നുണ്ട്. റബ്ബർ താരതമ്യേന മൃദുവാണെന്നതിനാൽ റബ്ബർ ബ്ലേഡും റബ്ബറിൽ നിന്നുള്ള മറ്റ് ബെൽറ്റുകളും വേനൽക്കാലത്ത് കൃത്യമായി പരിശോധിക്കുകയും ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. വെയിലത്ത് വാഹനം പാർക്ക് ചെയ്യുമ്പോൾ വൈപ്പർ ബ്ലേഡ് ഉയർത്തിവെക്കുക. റബ്ബറിൻറെ തകരാർ ഒഴിവാക്കാൻ ഇത് സഹായിക്കും.

എമർജൻസി കിറ്റ്

വേനൽക്കാലത്ത് കൂടുതൽ ദീർഘദൂര യാത്രകളിലായിരിക്കും നമ്മൾ. ഈ സമയം നമ്മുടെയും വാഹനത്തിൻറെയും സുരക്ഷ പ്രധാനമാണ്. ഫസ്റ്റ് എയ്ഡ് കിറ്റുകളും വാഹനങ്ങൾക്ക് അത്യാവശ്യം വേണ്ട സ്പെയർ പാർട്സുകളും കരുതാൻ വിട്ടുപോകരുത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.