Sections

ഫിഫ ലോകകപ്പ് 2022

Friday, Oct 21, 2022
Reported By MANU KILIMANOOR

ഖത്തറിലേക്ക് പോകും മുന്‍പ് അറിഞ്ഞിരിക്കാം ഈ യാത്രാ നിര്‍ദ്ദേശങ്ങള്‍

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി ആഴ്ചകളുടെ കാത്തിരിപ്പേയുള്ളൂ. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഖത്തറിലേക്കാണ്. ലക്ഷക്കണക്കിന് ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഖത്തറിലേക്ക് ലോകകപ്പ് കാണുവാന്‍ പോകുവാനുള്ള ഒരുക്കത്തിലാണ്. ഈ അവസരത്തില്‍ ഖത്തറിലേക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.അതില്‍ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ കോവിഡ്-19 ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയാണ്. വ്യക്തിയുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ, ഫിഫ ലോകകപ്പിനായി ഖത്തറില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് ചില കോവിഡ്-19 പരിശോധനാ നടപടികള്‍ ആവശ്യമാണ്. വിശദമായി വായിക്കാം...

ഖത്തര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ കൊവിഡ് നിലയാണ്. ആറും അതിനുമുകളിലും പ്രായമുള്ള ഏതൊരു സന്ദര്‍ശകനും പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറില്‍ കൂടുതല്‍ എടുക്കാത്ത ഔദ്യോഗിക കോവിഡ്-19 പിസിആര്‍ പരിശോധനാ ഫലമോ അല്ലെങ്കില്‍ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറില്‍ കൂടാത്ത ഔദ്യോഗിക നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് (RAT) ഫലമോ ഹാജരാക്കേണ്ടതുണ്ട്. ഈ ഫലം എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറില്‍ യാത്രക്കാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സ്വയം നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലങ്ങള്‍ക്ക് സര്‍ക്കാര്‍ സാധുത നല്കിയിട്ടില്ല.ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഖത്തറിലേക്ക് വരുന്നതിനു മുന്‍പായി മുമ്പ് നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് സമര്‍പ്പിക്കുന്നതില്‍ നിന്നും രാജ്യം ഒഴിവാക്കിയിട്ടുണ്ട് മറ്റൊന്ന് വരുന്ന സന്ദര്‍ശകരുടെ വാക്‌സിനേഷന്‍ നിലയോ രാജ്യമോ ഒന്നും പരിഗണിക്കാതെതന്നെ എല്ലാവര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ട്. അതായത് ഖത്തറില്‍ എത്തുന്ന ആളുകള്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതില്ല.എത്തിയ ശേഷം സന്ദര്‍ശകര്‍ കോവിഡ്-19 ടെസ്റ്റ് നടത്തേണ്ടതില്ല എന്നാണ് നിലവിലെ വ്യവസ്ഥ. എന്നിരുന്നാലും, ഖത്തറില്‍ വെച്ച് കൊവിഡ്-19 പോസിറ്റീവ് ആവുകയാണെങ്കില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്. 

ഖത്തറിലേക്ക് വരുന്നതിന് ഒരു യാത്രക്കാരും ആവശ്യമില്ല. എന്നിരുന്നാലും, യാത്രക്കാര്‍ അവരുടെ ലക്ഷ്യസ്ഥാന രാജ്യത്തിന്റെ ആവശ്യകതകള്‍ പരിശോധിക്കുകയും അവരുടെ നിര്‍ദ്ദിഷ്ട കോവിഡ്-19 യാത്രാ ആവശ്യകതകള്‍ പാലിക്കുകയും വേണം ഖത്തറില്‍ മാസ് നിര്‍ബന്ധാക്കിയിട്ടില്ലെങ്കിലും ചില സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിയമം പറയുന്നത്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കുള്ളിലും പൊതു ഗതാഗതത്തിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. EHTERAZ കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷന്‍ ആണ് ഖത്തര്‍ യാത്രയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. 18 വയസും അതില്‍ കൂടുതലുമുള്ള ഖത്തറിലെ എല്ലാ സന്ദര്‍ശകരും രാജ്യത്തേക്ക് എത്തുമ്പോള്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ EHTERAZ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും ഇന്‍ഡോര്‍ സ്‌പെയ്‌സുകളില്‍ പ്രവേശിക്കുന്നതിന് പച്ച EHTERAZ സ്റ്റാറ്റസ് ആവശ്യമാണ്. ഉപയോക്താവിന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.