Sections

ബിസിനസുകാർ തങ്ങളുടെ സ്റ്റാഫുകളെ പ്രചോദിപ്പിക്കുവാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

Saturday, Sep 23, 2023
Reported By Soumya
Business Guide

ഒരു ബിസിനസുകാരൻ തന്റെ സ്റ്റാഫുകളെ പ്രചോദിപ്പിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നാണ് ഇന്ന് പറയുന്നത്. സ്റ്റാഫാണ് ബിസിനസിന്റെ ഏറ്റവും പ്രധാനപ്പെട്ട കരുത്ത്. ഏതൊരു ബിസിനസ് ആണെങ്കിലും അവിടത്തെ സ്റ്റാഫ് മോശമായി കഴിഞ്ഞാൽ മുന്നോട്ടുകൊണ്ടുപോകുവാൻ ഒരിക്കലും സാധിക്കില്ല. സ്റ്റാഫുകളെ കൈകാര്യം ചെയ്യുന്നതിന് സമർത്ഥമായ കഴിവ് ബിസിനസുകാരന് ഉണ്ടായിരിക്കണം. സ്റ്റാഫുമായി എങ്ങനെയാണ് സൗഹാർദപരമായി പോകേണ്ടത്, എങ്ങനെ പ്രചോദിപ്പിക്കാം, അവരെ എങ്ങനെ നിങ്ങളുടെ ആശയത്തിലേക്ക് കൊണ്ടുവരാം എന്നീ കാര്യങ്ങളാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.

  • ഒരു സ്റ്റാഫിനെ നിയമിക്കുമ്പോൾ യോഗ്യതയുള്ള ആളാണോയെന്ന് ഉറപ്പുവരുത്തണം. പലപ്പോഴും തൊഴിലാളികളെ കണ്ടെത്തുന്നത് നിങ്ങളുടെ പരിചയക്കാരിൽ നിന്നോ, സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ ആയിരിക്കാം. ഈ പ്രവണത നല്ലതല്ല.
  • സ്റ്റാഫുമായിട്ട് നല്ല സൗഹാർദ്ദപരമായി പെരുമാറാൻ കഴിയണം. ഒരു സ്റ്റാഫിനെ കാണുന്ന മാത്രയിൽ തന്നെ വളരെ സൗഹാർദപരമായി പെരുമാറാൻ കഴിയണം. ഞാനൊരു ബോസാണെന്നും ഇതുതന്റെ തൊഴിലാളിയാണെന്ന ഭാവത്തോടുകൂടി പെരുമാറരുത്. സ്റ്റാഫുമായി കാണുമ്പോൾ തന്നെ ഒരു ഗ്രീറ്റിംഗ്സ് പറഞ്ഞ് സൗഹാർദ്ദപരമായി ഇടപെടുക.
  • സ്റ്റാഫുകൾക്ക് അംഗീകാരം കൊടുക്കുക. എല്ലാ ആളുകളും അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇത് പ്രകൃതിജന്യമായ ഒരു കാര്യമാണ്. സ്റ്റാഫുകളെ അംഗീകരിക്കുക പ്രശംസ കൊടുക്കേണ്ട സമയത്ത് അത് കൊടുക്കുക. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. ടാർജറ്റ് അച്ചീവ് ചെയ്യുന്ന സ്റ്റാഫുകൾകളെ അഭിനന്ദിക്കാൻ മടിക്കരുത്.
  • ഓരോ സ്റ്റാഫുകൾക്കും അവർക്ക് യോജിക്കുന്ന പ്രമോഷനുകൾ സാലറി എന്നിവ കൊടുക്കുക.
  • സ്റ്റാഫുകളെ ചില സമയത്ത് വിമർശിക്കേണ്ടിവരും ഇങ്ങനെ വിമർശിക്കുമ്പോൾ അവരുടെ നല്ല കാര്യങ്ങൾ പ്രശംസിച്ചതിനുശേഷം ആണ് വിമർശനം നടത്തേണ്ടത്. വളരെ മോശമായി അവരോട് ഷൗട്ട് ചെയ്യുന്ന രീതി ഒരിക്കലും നല്ലതല്ല. നല്ല കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് മോശമായവ മാറ്റിയാൽ നല്ലതായിരിക്കും എന്ന് വളരെ മാന്യമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.
  • സ്റ്റാഫുകളുമായി അനാവശ്യ തർക്കങ്ങൾ ഒരിക്കലും നടത്തരുത്.
  • സ്റ്റാഫുകളെ കൊണ്ട് ഉത്തരവിട്ടുകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് പകരം അവരെ പ്രചോദിപ്പിച്ചു കൊണ്ട് ജോലികൾ ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണമായി നിങ്ങൾ ഈയാഴ്ച ജോലി തീർത്തിരിക്കണം എന്ന് പറയുന്നതിന് പകരം ഈ ജോലി തിങ്കളാഴ്ചയ്ക്കകം തീർത്താൽ നല്ലതായിരുന്നു അങ്ങനെ നിങ്ങൾക്ക് കഴിയുമോ എന്ന് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അവരെ ജോലികൾ ചെയ്യിപ്പിക്കാൻ വേണ്ടി ശ്രമിക്കുക ഒരിക്കലും ആജ്ഞാപിച്ചുകൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുവാൻ വേണ്ടി ശ്രമിക്കരുത്.
  • തെറ്റുകൾ സ്വാഭാവികമാണ് അത് എല്ലാവർക്കും സംഭവിക്കാം.സ്റ്റാഫുകളുടെ ചെറിയ തെറ്റുകൾ കണ്ടാൽ ഉടനെ അവരെ വിമർശിക്കരുത് അത് അവരെ പറഞ്ഞു മനസ്സിലാക്കി തെറ്റ് തിരുത്തി മുന്നോട്ടു കൊണ്ടുപോകുക. സ്ഥിരമായി തെറ്റുകൾ ആവർത്തിക്കുന്ന സ്റ്റാഫുകളാണെങ്കിൽ അവരെ പുറത്താക്കുക.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.