Sections

ഒരു കസ്റ്റമറെ മീറ്റ് ചെയ്യാൻ പോകുന്നതിന് മുൻപായി എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണം

Sunday, Jul 23, 2023
Reported By Admin
Sales Tips

ഒരു സെയിൽസ്മാൻ കസ്റ്റമറിനെ കാണാൻ പോകുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകളോടെയാണ് പോകേണ്ടതെന്ന് നോക്കാം.

ഒരു കസ്റ്റമറിനെ കാണാൻ പോകുമ്പോൾ മൂന്നു തരത്തിലുള്ള തയ്യാറെടുപ്പുകളാണ് ഉണ്ടാകേണ്ടത്.

  1. വ്യക്തിപരമായിട്ടുള്ള തയ്യാറെടുപ്പ്
  2. കമ്പനി സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള തയ്യാറെടുപ്പ്
  3. കസ്റ്റമർ ഡേറ്റായുമായി ബന്ധപ്പെട്ട തയ്യാറെടുപ്പ്

ഇതിനെ ത്രീ ലെവൽ ഓഫ് പ്രിപ്പറേഷൻ എന്നാണ് പറയുന്നത്.

വ്യക്തിപരമായിട്ടുള്ളവ

വ്യക്തിപരമായ ഉള്ളത് നമ്മൾ കസ്റ്റമറെ കാണുവാൻ പോകുമ്പോൾ കൊണ്ടുപോകേണ്ടത്

  • ബിസിനസ് കാർഡ് അത് ഡിജിറ്റൽ കാർഡ് അല്ലെങ്കിൽ പ്രിന്റഡ് ആകാം.
  • ലാപ്ടോപ്പ്, ടാബ് ഉണ്ടാകണം
  • പ്രൈസ് ലിസ്റ്റ് ഉണ്ടാക്കണം
  • ഓർഡർ ഫോം ഉണ്ടാകണം
  • റൈറ്റിംഗ് നോട്ട്ബുക്കും പേനയും മസ്റ്റ് ആയിട്ടു ഉണ്ടാകണം.

കമ്പനിയെ കുറിച്ചുള്ളവ

  • കമ്പനിയെ കുറിച്ചുള്ള ബ്രോഷർ ഡിജിറ്റൽ അല്ലെങ്കിൽ മാനുവൽ ഉണ്ടാകണം.
  • കമ്പനിയെ കുറിച്ചുള്ള ഒരു സാമ്പിൾ വീഡിയോ നമ്മുടെ കയ്യിൽ ഉണ്ടാകണം.
  • പ്രോഡക്റ്റിനെക്കുറിച്ച് എല്ലാ വിവരങ്ങളും അടങ്ങുന്ന രേഖ ഉണ്ടാവണം.
  • പെയ്മെന്റ് എങ്ങനെയാണ് ചെയ്യുന്നത് അതിനുവേണ്ടിയുള്ള സൗകര്യം പോകുന്ന സെയിൽസ്മാന്റെ കയ്യിൽ ഉണ്ടാകണം.
  • കോമ്പറ്റിറ്ററിനെ കുറിച്ചുള്ള ഡീറ്റെയിൽസ് അറിയാമായിരിക്കണം.
  • മാർക്കറ്റിനെ കുറിച്ച് നമുക്ക് ഒരു ധാരണയുണ്ടാകണം.

കസ്റ്റമറിനെ കുറിച്ചുള്ളവ

  • കസ്റ്റമർനെ കുറിച്ച് നമ്മൾ നേരത്തെ ചർച്ച ചെയ്തിട്ടുള്ള MANT നോക്കി വേണം പോകാൻ
  • മണി, നീഡ്,ടൈം ഇത് മൂന്നും ഒത്തു വരുന്ന കസ്റ്റമർ മാത്രമേ കാണാൻ പാടുള്ളൂ.
  • കസ്റ്റമറിന്റെ അപ്പോയിൻമെന്റ് നേരത്തെ എടുത്തിരിക്കണം.
  • കസ്റ്റമറിന്റെ ഫിനാൻസ്,വയസ്സ്, എജുക്കേഷൻ, ജോലി, കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് ഒരു ഏകദേശം ധാരണ നമുക്ക് ഉണ്ടാകണം.

ഈ മൂന്ന് കാര്യങ്ങൾ തയ്യാറായി വേണം ഒരു കസ്റ്റമറിനെ കാണാൻ പോകേണ്ടത്. ഇതോടൊപ്പം തന്നെ പോകുമ്പോൾ നല്ല വെൽ ഡ്രസ്സ് ആയിരിക്കണം സെയിൽസ് എക്സിക്യൂട്ടീവിന് യോജിച്ച തരത്തിലുള്ള ഡ്രസ്സിങ് രീതിയിലാണ് പോകേണ്ടത്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.