Sections

ബിസിനസിൽ വിജയം ഭാഗ്യമുള്ളവർക്ക് മാത്രമോ? എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തിയാൽ ബിസിനസിൽ വിജയിക്കാം?

Friday, Dec 01, 2023
Reported By Soumya
Business Guide

ഭാഗ്യമുണ്ടെങ്കിൽ മാത്രമെ ബിസിനസ്സിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ എന്ന ചിന്താഗതി പലർക്കുമുണ്ട്. ഭാഗ്യമില്ലെങ്കിൽ ബിസിനസ്സിൽ വിജയിക്കാൻ സാധിക്കില്ല എന്ന് ചിന്തിക്കുന്ന നിരവധി ആളുകളെ കാണാൻ കഴിയും. ചില ബിസിനസുകൾ പരാജയപ്പെടുമ്പോൾ അവർ പറയുന്നത് നിർഭാഗ്യം എന്നെ പിടികൂടിയത് കൊണ്ടാണ് ഞാൻ ബിസിനസ്സിൽ പരാജയപ്പെട്ടതെന്ന്. എന്നാൽ ബിസിനസും ഭാഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • എന്നാൽ ബിസിനസ്സിൽ ഭാഗ്യത്തിന് യാതൊരുവിധ പ്രാധാന്യവും ഇല്ല.
  • പരിശ്രമശാലികൾ മാത്രമേ ബിസിനസിൽ വിജയിച്ചിട്ടുള്ളൂ. പരിശ്രമമില്ലാതെ മനോക്കോട്ട കെട്ടിക്കൊണ്ട് അല്ലെങ്കിൽ മറ്റാരെങ്കിലും പറയുന്നത് കേട്ട് ബിസിനസിൽ ഇറങ്ങുന്നവരാണ് പരാജയപ്പെടുന്നത്.
  • ലോട്ടറി അടിച്ച കോടിക്കണക്കിന് ആളുകളുണ്ട്. ലോട്ടറി അടിച്ച പണം വേണ്ടപോലെ ഉപയോഗിക്കാൻ കഴിയാതെ നഷ്ടപ്പെട്ട് വീണ്ടും ദരിദ്രരായി മാറിയ നൂറുകണക്കിന് ആളുകളെ കുറിച്ചുള്ള കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഭാഗ്യമുണ്ടെങ്കിലും അത് നിലനിർത്തുവാനുള്ള കഴിവ് ഇവർക്ക് ഉണ്ടാകില്ല.
  • നിങ്ങൾക്ക് ബിസിനസ്സിൽ വിജയിക്കണമെങ്കിൽ അതിന് അർഹത ഉണ്ടായിരിക്കണം. അർഹതയില്ലാത്ത ഒരാളിനെ സംബന്ധിച്ച് ബിസിനസ്സിൽ വിജയിക്കാൻ സാധ്യമല്ല. ബിസിനസിൽ വിജയിക്കാൻ ആവശ്യമായ എല്ലാ ക്വാളിറ്റികളും ഉണ്ടാകുന്നതിനെയാണ് അർഹതയെന്ന് പറയുന്നത്. സ്റ്റാഫ് മാനേജ്മെന്റ്, ബിസിനസിനെ കുറിച്ച് സമഗ്രമായ അറിവ്, ടൈം മാനേജ്മെന്റ്, മണി മാനേജ്മെന്റ്, വീക്ഷണം, ധൈര്യം, ധാരണ ശക്തി എന്നിവയൊക്കെ ഒരു ബിസിനസുകാരന് അത്യാവശ്യമാണ്. ഇത്രയും കോളിറ്റിയുള്ള ആളുകളാണ് ബിസിനസിൽ വിജയിക്കുന്നത്.
  • മാന്ത്രിക വടി ചുഴറ്റുന്നത് കൊണ്ട് വിജയിച്ചവരല്ല ബിസിനസ്സുകാർ. അതിന് പിന്നിൽ സമഗ്രമായ പഠനങ്ങളും കഠിനാധ്വാനവും തീർച്ചയായും ഉണ്ടാകും.
  • നിരന്തരമായ പരിശീലനം ഒരു ബിസിനസിന് ആവശ്യമാണ്. പല കളിക്കാരും അവരുടെ കളിയിൽ വിജയിക്കുന്നത് നിരന്തരമായ പരിശീലനം കൊണ്ടാണ്. കുറച്ചുസമയത്തെ പ്രകടനത്തിനു വേണ്ടി അവരുടെ സമയം മണിക്കൂർ കണക്കിന് പരിശീലനം നടത്തുന്നുണ്ടാവും. 200 മീറ്റർ ഓട്ടത്തിന് വിജയി ആവാൻ മിനിട്ടുകൾ മതിയായിരിക്കും, പക്ഷേ അതിനു വേണ്ടിയുള്ള പരിശ്രമം വർഷങ്ങളായി തുടങ്ങിയതായിരിക്കാം.
  • ഒരു ബിസിനസിൽ വിജയിക്കുന്നത് നൊടിയിടയിൽ അല്ല അതിന് പിന്നീട് സമഗ്രമായ ഒരു പരിശീലനവും അഭ്യാസവും കാണും.
  • ബിസിനസ്സിൽ മാത്രം ശ്രദ്ധിച്ച് അതിനുവേണ്ടി പ്രയത്നിക്കുന്ന ഒരാൾക്ക് മാത്രമേ ബിസിനസ്സിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ.
  • ബിസിനസിന്റെ വിജയപരാജയങ്ങളുടെ ഉത്തരവാദിത്വം അതിന്റെ ഉടമസ്ഥന് തന്നെയാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം സ്റ്റാഫിനോ, കസ്റ്റമേഴ്സിനോ, സർക്കാരിനോ, ഇല്ലെങ്കിൽ മാറിമാറി വരുന്ന പ്രകൃതിദുരന്തങ്ങളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു ക്രിയേറ്റീവ് വർക്കിനെ ആണ് ബിസിനസ് എന്ന് പറയുന്നത്. ഉത്തരവാദിത്ത ബോധം ഉണ്ടാവുക എന്നത് ബിസിനസ് കാരന്റെ പ്രധാനപ്പെട്ട കോളിറ്റിയാണ്.
  • കഠിനമായ പരിശ്രമവും സ്മാർട്ട് വർക്കും ചെയ്യുവാനുള്ള കഴിവ് ബിസിനസുകാരന് ഉണ്ടാകണം.
  • ഇതിനോടൊപ്പം തന്നെ ആസൂത്രണവും പ്രവർത്തനവും നിരന്തരം ചെയ്തുകൊണ്ടിരിക്കണം.

ഇത്രയും കാര്യങ്ങൾ ഒരു ബിസിനസുകാരന് വിജയിക്കാൻ അത്യാവശ്യമായവയാണ്. ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ ഭാഗ്യം അവനെ തുണയ്ക്കുക തന്നെ ചെയ്യും. അതായത് അവസരവും തയ്യാറെടുപ്പും കൂടി ഒരുമിക്കുന്ന സമയത്താണ് ഭാഗ്യം ഉണ്ടാകുന്നത്. അല്ലാതെ ഒരിക്കലും ഭാഗ്യം നമ്മളെ തേടി എത്തുകയില്ല. പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് സൗഭാഗ്യങ്ങൾ ഉണ്ടാവുക. അതുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാവുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.