Sections

സ്റ്റാർട്ടപ്പുകൾക്കുള്ള സീഡ് ഫണ്ടിംഗ് എന്നാൽ എന്താണ്?  

Friday, Oct 22, 2021
Reported By Ambu Senan
seed funding

പ്രഥമ പരിഗണന സംസ്ഥാനത്തിനുള്ളിലുള്ള സംരംഭങ്ങൾക്കും സംരംഭകർക്കുമായിരിക്കും

 

നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിന് Kerala State Industrial Development Corporation (കെ.എസ്.ഐ.ഡി.സി) സീഡ് ഫണ്ടിംഗ് ആരംഭിച്ചത് 2015 ലാണ്. നൂതനമായ ആശയങ്ങളും ഉൽപന്നങ്ങളും ഉള്ള പുതിയ സംരംഭങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ അവരുടെ പദ്ധതിയുടെ വിവിധ തലങ്ങൾ പരിശോധിച്ച ശേഷം നൽകുന്നതാണ്. നിലവിലുള്ള ആർ.ബി.ഐ.നിരക്ക് പ്രകാരം, സോഫ്റ്റ് ലോൺ ആയി, അനുവദിക്കുന്ന തീയതി മുതൽ ഒരു വർഷത്തെ കാലാവധിയിലാണ് ധന സഹായം അനുവദിക്കുക . സോഫ്റ്റ് ലോൺ ഓഹരി മൂലധനമാക്കി മാറ്റാൻ ഒരു വർഷം കഴിഞ്ഞാൽ കമ്പനി ആവശ്യമുള്ള നടപടികൾ എടുക്കണം അല്ലെങ്കിൽ ബാധകമായ പലിശയ്ക്ക് സോഫ്റ്റ് ലോൺ തിരിച്ചടക്കണം.

ഇതുവരെ 72 നൂതന സംരംഭങ്ങൾക്ക് 15.28 കോടി രൂപ ചിലവിൽ കെ.എസ്.ഐ.ഡി.സി ധന സഹായം അനുവദിച്ചു. സീഡ് ഫണ്ടിങ്ങിന് അനുമതി ലഭിച്ച കമ്പനികൾ ആരോഗ്യ സേവനം, കൃഷി, വെബ് ആൻഡ് അപ്ലിക്കേഷൻ ഡെവലപ്മെൻ്റ്, ഇ- കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ, ഫിൻടെക്, എഞ്ചിനീയറിംഗ്, റോബോട്ടിക്,ആയുർവേദം, ഫിനാൻഷ്യൽ സർവ്വീസസ്, മീഡിയ ആൻഡ് ഫിലിം ഡിസ്ട്രിബ്യൂഷൻ, അഡ്വെർടൈസിങ്, എജ്യൂക്കേഷണൽ സർവ്വീസസ്, ഫുഡ് പ്രോസസിങ്, ഹ്യൂമൻ റിസോർസ് ട്രെയിനിങ്, ബിയോടെക്നോളജി, ചരക്കുകൂലി സേവനങ്ങൾ എന്നിവയിൽപ്പെടുന്നു.

കേരള സംസ്ഥാനത്തിന്റെ പദ്ധതിയാണെങ്കിലും പുറത്ത് നിന്നുള്ള സംരംഭങ്ങളെയും സംരംഭകരേയും കെ.എസ്.ഐ.ഡി.സി പരിഗണിക്കും. പ്രഥമ പരിഗണന സംസ്ഥാനത്തിനുള്ളിലുള്ള സംരംഭങ്ങൾക്കും സംരംഭകർക്കുമായിരിക്കും എന്ന് മാത്രം. 

സീഡ് ഫണ്ടിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാനും അപേക്ഷിക്കാനും https://www.ksidc.org/ml/seedfunding/about-seed-funding/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.