Sections

എന്താണ് പാസീവ് ഇൻകം? നിങ്ങളുടെ ബിസിനസ്സിലേക്ക് ഫണ്ട് ജനറേറ്റ് ചെയ്യാൻ ഇതെങ്ങനെ ഉപരിക്കും

Saturday, Oct 07, 2023
Reported By Soumya
Business Guide

സമ്പത്ത് വർദ്ധിപ്പിക്കുവാനുള്ള ബേസിക്കായ കാര്യം ചിലവുകൾ ചുരുക്കുന്നതിനുള്ള കഴിവും പലഭാഗങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കുകയുമാണ്. ഇത് ഒരു ബിസിനസുകാരൻ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ബിസിനസിനോടൊപ്പം തന്നെ ഒരു പാസ്സീവ് ഇൻകം നിങ്ങൾക്ക് നേടാൻ കഴിഞ്ഞാൽ ബിസിനസ്സിൽ വളരെയധികം സഹായകരമായിരിക്കും. എന്താണ് ഈ പാസീവ് ഇൻകം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

പാസ്സീവ് ഇൻകം എന്നു പറഞ്ഞാൽ സ്വയം വലിയ അധ്വാനം ഒന്നും നടത്താതെയും, അതേസമയം നല്ല ഒരു തുക സമ്പാദിക്കുന്നതിനെയാണ് പാസ്സീവ് ഇൻകം എന്ന് പറയുന്നത്. ഇതിന് ഉദാഹരണമാണ് നിങ്ങൾ ഒരു ബിൽഡിംഗ് വെച്ചിട്ട് അത് വാടകയ്ക്ക് കൊടുക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുക പാസീവ് ഇൻകമാണ്. അതിൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. ആദ്യമുള്ള ചിലവ് മാത്രമേ കാണുകയുള്ളൂ. പിന്നീട് ചെറിയ മെയിന്റനൻസിലുകളിലൂടെ അത് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും. നല്ല ഏരിയയിലാണ് നിങ്ങളുടെ ബിൽഡിംഗ് എങ്കിൽ വീട് റെന്റിനെക്കാളും കൂടുതൽ കൊമേഴ്സ്യൽ ബിൽഡിങ്ങുകൾക്ക് ലഭിക്കും.

  • മിടുക്കരായ ബിസിനസുകാരുടെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്ത് അതിൽ നിന്നും ലാഭം കിട്ടുന്ന രീതിയാണ് മറ്റൊരു പാസീവ് ഇൻകം. ഗൾഫ് രാജ്യങ്ങളിൽ അറബികൾ ചെയ്യുന്ന രീതിയാണ്. അവർ എന്നും ബിസിനസ് ചെയ്യാൻ തയ്യാറാകില്ല മിടുക്കരായ സംരംഭകരിൽ ഇൻവെസ്റ്റ് ചെയ്യും. ആ ബിസിനസുകാരുടെ പ്രവർത്തിയുടെ ഫലമായി ഇയാൾക്ക് അതിന്റെ ലാഭം കിട്ടിക്കൊണ്ടിരിക്കും.
  • നമ്മുടെ നാട്ടിൽ ധനമുള്ള ആളുകൾ ഇത്തരത്തിൽ ചെയ്യാറില്ല. അവർ ബാങ്കിൽ ഇടുകയോ, ഇല്ലെങ്കിൽ വട്ടി പലിശയ്ക്ക് കൊടുക്കുകയോ, അതുമല്ലെങ്കിൽ പ്രൈവറ്റ് ഫിനാൻസ് ബാങ്കുകളിൽ ഇടുകയോ ആണ് ചെയ്യാറുള്ളത്. നാഷണലൈസ് ബാങ്കുകളിൽ ഇടുന്നവരെ ഒഴിച്ച് വട്ടി പലിശയ്ക്കും, പ്രൈവറ്റ് ഫിനാൻസുകളിലും ഇടുന്നവർക്ക് അവസാനം പൈസ കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ് വരാറുള്ളത്. ഇങ്ങനെയുള്ള ആളുകൾ നല്ല കമ്പനികൾ നോക്കി ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞാൽ അത് വളരെ ലാഭകരമാണ്. എന്ത്കൊണ്ടോ നമ്മുടെ നാട്ടിൽ ഇത് വർക്കൗട്ട് ആയി കാണുന്നില്ല. വിദേശ രാജ്യങ്ങളിൽ പലരും പൈസ ഉണ്ടാക്കുന്ന ഒരു രീതിയാണ് ഇത്.
  • ഡിവിഡന്റുകളും റോയൽറ്റിയും പാസിവ് ഇൻകതിന്റെ ഭാഗമാണ്. ഒരു പുസ്തകം എഴുതി അതിന്റെ റോയൽറ്റി കൊണ്ട് നിങ്ങൾക്ക് അടുത്ത തലമുറയ്ക്ക് വരെ കൊടുക്കുന്ന രീതിയിൽ പാസ്സീവ് ഇൻകം കൊണ്ടുവരാൻ സാധിക്കും. പക്ഷേ അതിനു വേണ്ട കഴിവുകൾ നിങ്ങൾക്ക് ഉണ്ടാകണം. മറ്റു ചിലർക്ക് സിനിമ അതുപോലെതന്നെ കലാപരമായ കാര്യങ്ങൾ എടുത്തും, യൂട്യൂബ് മുതലായവ ഇട്ടുകൊണ്ട് തുടർച്ചയായി ഇൻകം വന്നുകൊണ്ടിരിക്കും. ചിലപ്പോൾ ആ ഇൻകം ചെറുതായിരിക്കാം അത് ചേർന്ന് ചേർന്ന് വലിയ ഇങ്കമായി മാറാൻ സാധ്യതയുണ്ട്.
  • മറ്റൊരു പാസ്സീവ് ഇൻകമാണ് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുക. വാറൻ ബഫറ്റ് ഇന്ന് ലോകത്തുള്ളതിൽ ഏറ്റവും പ്രശസ്തനായ ഇൻവെസ്റ്ററാണ്. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സമ്പത്ത് ആർജിച്ച ആളുമാണ്. അദ്ദേഹം വിവിധ ബിസിനസ് സംരംഭങ്ങളിൽ സമ്പത്ത് നിക്ഷേപിക്കുകയും, അതുപോലെതന്നെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹം ഒരേ സമയത്ത് നടത്തുന്നുമുണ്ട്. വളരെ സമർത്ഥരായ മാനേജർമാരെ വച്ചുകൊണ്ടാണ് സ്ഥാപനങ്ങൾ നടത്തുന്നത്, അദ്ദേഹം പോകാറില്ല. മാനേജർ മാരെയും മികച്ച സിഇഒ വെച്ചുകൊണ്ട് അദ്ദേഹം സമർഥമായി മാനേജ് ചെയ്യുന്നു. പാസ്സീവ് ഇൻകം എങ്ങനെ കൊണ്ടുവരാം എന്നുള്ളത് വാറൻ ബഫറ്റിന്റെ ജീവചരിത്രം വായിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകുന്നതാണ്.

ഇങ്ങനെ ബിസിനസ്സിലേക്ക് സമ്പത്ത് ആർജ്ജിക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് പാസീവ് ഇൻകം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.