Sections

എന്താണ് ബ്ലാസ്റ്റ് തീയറി? സെയിൽസിന്റെ ഭാഗമായി കസ്റ്റമറെ നിലനിർത്താൻ ഇതെങ്ങനെ ഉപകരിക്കും?

Tuesday, Nov 07, 2023
Reported By Soumya
Blast Theory

സെയിൽസിൽ കസ്റ്റമേഴ്സിനെ എപ്പോഴും കിങ് ആയിട്ടാണ് കാണുന്നത്. കസ്റ്റമറിനെ നിലനിർത്തുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രോഡക്റ്റ് കംപ്ലയിന്റുകൾ സോൾവ് ചെയ്യാനുള്ള സെമിൽസ്മാന്റെ കഴിവാണ്. ഇതിനുവേണ്ടിയുള്ള കഴിവ് ഒരു സെയിൽസ്മാന് തീർച്ചയായും ഉണ്ടായിരിക്കണം. അതിന് അനുയോജ്യമായ ഒരു ഫോർമുലയാണ് 'BLAST' ഇതിനെക്കുറിച്ച് ഇന്ന് നോക്കാം.

B - ബിലീവ് അവർ കസ്റ്റമർ

കസ്റ്റമേഴ്സ് എന്തെങ്കിലും കമ്പ്ലൈന്റ് പറഞ്ഞാൽ അതിനെ നെഗറ്റീവായി കാണാതെ,കസ്റ്റമർ പ്രോഡക്ടിന് എന്തെങ്കിലും പ്രശ്നമുള്ളത് കൊണ്ടായിരിക്കാം പറയുന്നത് എന്ന് മനസ്സിലാക്കുക. കസ്റ്റമർ പറയുന്ന കാര്യം വിശ്വസിക്കുകയും അതിന് അനുയോജ്യമായ പ്രവർത്തി ചെയ്യുകയും വേണം. കസ്റ്റമർ പറയുന്നത് അസത്യമാണെന്ന് അവരുടെ മുഖത്ത് അടിച്ചത് പോലെ പറയരുത് ചിലപ്പോൾ അത് അവരുടെ തെറ്റിദ്ധാരണയാകാം അല്ലെങ്കിൽ തോന്നലാകാം അത് എന്താണ് നോക്കി കൃത്യമായി പറഞ്ഞുകൊടുക്കുക.

L - ലിസൻ

കസ്റ്റമർ പറയുന്നത് കേൾക്കാൻ തയ്യാറാവുക. കസ്റ്റമേഴ്സ് എന്തെങ്കിലും കംപ്ലയിന്റ് പറയുമ്പോൾ അവർ പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നതിന് മുൻപ് ഇടയിൽ കയറി പറയാതിരിക്കുക. ചിലപ്പോൾ അവർക്ക് പറയാനുള്ളത് പരാതി ആയിരിക്കാം,പരിഭവം ആയിരിക്കാം ദേഷ്യം ആയിരിക്കും എന്തായാലും അത് വ്യക്തമായി കേൾക്കുക എന്നതാണ് രണ്ടാമത്തെ കാര്യം.

A - അപ്പോളജിയസ്

പ്രോഡക്റ്റ് കൊണ്ട് അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാപ്പ് പറയാൻ മടിക്കരുത്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള തെറ്റാണെങ്കിൽ അത് അംഗീകരിക്കുക എന്നതാണ് പ്രധാനo.

S - സാറ്റിസ്ഫൈ തി കസ്റ്റമർ

കസ്റ്റമറിന് എന്താണ് ചെയ്തുകൊടുകാൻ കഴിയുന്നത് അത് ചെയ്ത കസ്റ്റമറിനെ തൃപ്തിപ്പെടുത്തുക. കസ്റ്റമറിന്റെ സന്തോഷത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കസ്റ്റമറിനെ സംതൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ഏറ്റവും കുറഞ്ഞത് വാക്കുകൾ കൊണ്ടെങ്കിലും നിങ്ങൾക്ക് സാധിക്കണം. പ്രോഡക്റ്റിന്റെ സർവീസ് പരിപൂർണ്ണമായും ചെയ്തുകൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് അത് ചെയ്തു കൊടുക്കുക തന്നെ വേണം.

T - താങ്ക്യൂ

കസ്റ്റമറിനോട് നന്ദി പറയാൻ മടിക്കരുത്. കസ്റ്റമറാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം. അ കസ്റ്റമറിനോട് നന്ദി പറയാൻ യാതൊരു കാരണവശാലും വൈമുഖ്യം കാണിക്കരുത്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.