Sections

എന്താണ് നിഷ് മാർക്കറ്റ്? നിഷ് മാർക്കറ്റിൽ കസ്റ്റമറുമായി ഇടപെടുമ്പോൾ സെയിൽസ്മാന്മാർ ശ്രദ്ധേണ്ട കാര്യങ്ങൾ എന്തൊക്കെ?

Saturday, Aug 19, 2023
Reported By Soumya
Niche Marketing

ഒരു സെയിൽസ്മാൻ സ്വയം കണ്ടെത്തുന്ന മാർക്കറ്റാണ് നീഷ് മാർക്കറ്റ്. ഇവിടെ പരിചയമുള്ള കസ്റ്റമർ ആയിരിക്കില്ല പുതിയതായി കണ്ടുപിടിക്കുന്ന കസ്റ്റമർ ആയിരിക്കും. നിങ്ങൾ പരസ്യം കൊടുത്തത് കൊണ്ടോ, പ്രോഡക്റ്റിനെ കുറിച്ച് അറിഞ്ഞോ, സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങൾ കൊണ്ടോ, ട്രഡീഷണൽ പരസ്യങ്ങൾ കൊണ്ടോ നിങ്ങളുടെ അടുത്തേക്ക് എത്തുന്ന കസ്റ്റമറാണ് നീഷ് മാർക്കറ്റിൽ കസ്റ്റമറായി വരുന്നത്. ചിലപ്പോൾ ഇത് ടെലികോളിംഗ് കൊണ്ടായിരിക്കാം, പല അടിസ്ഥാനത്തിലും നിങ്ങളിലേക്ക് എത്തുന്ന ആളുകളാണ്. ഇങ്ങനെയുള്ള ആൾക്കാരുമായി നിങ്ങൾക്ക് വലിയ പരിചയമില്ല അതുകൊണ്ടുതന്നെ ഈ തരത്തിലുള്ള ആൾക്കാരുമായി പെരുമാറുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്

  • ഇത്തരം കസ്റ്റമർക്ക് നിങ്ങളെക്കുറിച്ച് പ്രത്യേക അറിവില്ല. അവർ സംശയത്തോടെ ആയിരിക്കും നിങ്ങളെ കാണുന്നത്. അതുകൊണ്ട് ആദ്യത്തെ ഇടപെടൽ അവർക്ക് വിശ്വാസയോഗ്യമായ രീതിയിൽ ആയിരിക്കണം.
  • കസ്റ്റമറിനോട് പുഞ്ചിരിയോടുകൂടി സംസാരിക്കുക, നിങ്ങളുടെ അപ്പിയറൻസിൽ അവർക്ക് നിങ്ങളോട് ബഹുമാനം തോന്നുന്ന തരത്തിലാവണം.
  • നിങ്ങൾ പറയുന്ന കാര്യം വളരെ വ്യക്തവും സ്പഷ്ടവും ആയിരിക്കണം. കസ്റ്റമർ ബോധ്യപ്പെടുന്ന തരത്തിൽ ആയിരിക്കണം സംസാരിക്കേണ്ടത്.
  • ഈ പ്രോഡക്റ്റ് വാങ്ങിയാൽ അവർക്ക് കിട്ടുന്ന ഗുണങ്ങളെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുക്കാൻ നിങ്ങൾക്ക് കഴിയണം. പ്രോഡക്റ്റിന്റെ ഫീച്ചേഴ്സിനെക്കാളും അതിന്റെ ബെനിഫിറ്റിനെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കണം.
  • നിരവധി സെയിൽസ് പ്രോസസിനെ കുറിച്ച് നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. സെയിൽ പ്രോസസിന്റെ സ്റ്റെപ് ബൈ സ്റ്റെപ്പ് ആയിട്ട് കസ്റ്റമർ നോട് സംസാരിച്ച് സെയ്സിലേക്ക് കൊണ്ടെത്തിക്കുക.
  • ഇങ്ങനെ വരുന്ന കസ്റ്റമറിനെ 100% സെയിൽസ് ക്ലോസിങ്ങിൽ എത്തിക്കാൻ സാധിക്കണമെന്നില്ല. പക്ഷേ നിങ്ങളുടെ പ്രസർറ്റേഷനും, പ്രോഡക്റ്റിന്റെ വിലയും, ഗുണമേന്മ, കസ്റ്റമറിന്റെ ആവശ്യം തുടങ്ങിയ പല ഘടകങ്ങൾ കൊണ്ടാണ് പ്രോഡക്റ്റ് വാങ്ങുക. അത് മനസ്സിലാക്കി സെയിൽസ് ക്ലോസ് ചെയ്യാൻ വേണ്ടി ശ്രമിക്കുക

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.