- Trending Now:
പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും പാർട്ണർഷിപ്പ് ബിസിനസുകളും ഇന്ന് വളരെയധികം നടക്കുന്ന കാലഘട്ടമാണ്. ക്ലൗഡ് ഫണ്ടിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കി പലരും നിക്ഷേപകരായി മാറുന്ന കാലഘട്ടം കൂടിയാണ്. എങ്ങനെ പാർണർഷിപ്പ് ബിസിനസിലെ ഇല്ലെങ്കിൽ ഒരുപാട് പേർ ചേർന്ന് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ബിസിനസ്സിൽ ചേരുന്ന എല്ലാ ആളുകളും താഴെപ്പറയുന്ന കാര്യങ്ങൾ ക്രമത്തിൽ അനുവർത്തിച്ചാൽ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ട് പോകും.
എല്ലാവരുടെയും കഴിവ് വളരെ വ്യത്യസ്തമാണ്. അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ആ മേഖലയിൽ നിങ്ങളുടെ സംഭാവനകൾ നൽകുക. അങ്ങനെ തയ്യാറാക്കുന്ന സമയത്താണ് ബിസിനസ്സിൽ ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നത്. ചിലയാളുകൾ സെയിൽസിൽ താൽപര്യമുള്ളവരായിരിക്കും, ചിലർ മാർക്കറ്റിങ്ങിൽ ആയിരിക്കും താൽപര്യം, ചിലർക്ക് അക്കൗണ്ടിങ്ങിൽ ആയിരിക്കാം താൽപര്യം ഇങ്ങനെ ഏതിലാണോ താല്പര്യം അതിനനുസരിച്ച് ബിസിനസിന്റെ ഭാഗമാകാൻ ശ്രമിക്കണം.
ചില ആളുകൾ ബിസിനസിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്ന ശീലം ഉണ്ട്. ഇത് വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിവുണ്ടെങ്കിൽമറ്റുള്ള ആളുകൾ വിശ്വസിക്കുകയും ചെയ്യും. അപ്പോൾ അവർ പറയുന്ന ആശയങ്ങൾ തെറ്റാണെങ്കിൽ ആ ബിസിനസ് പരാജയത്തിലേക്ക് പോകും. ബിസിനസിന്റെ തന്മയത്വടെയുള്ള അവതരണം അല്ല വിജയിപ്പിക്കുക പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യങ്ങളാണ്. ചിലപ്പോൾ കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ ആയിരിക്കാം അവ, ചിലപ്പോൾ പ്രാക്ടിക്കലി ഒരിക്കലും നടക്കാത്ത കാര്യമാകാം. അങ്ങനെ അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കരുത്.
ചില ആൾക്കാർ അതിനു മുന്നിൽ നിൽക്കുന്ന ആളുകളെ പ്രശംസിക്കാറുണ്ട് അത് പലർക്കും ഇഷ്ടപ്പെടില്ല. അങ്ങനെ പല ബാച്ചുകളായി മാറാൻ സാധ്യതയുണ്ട്. അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാകാറുണ്ട്. ഏതൊരു കാര്യത്തിനും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ ഉണ്ടാകാം. അതുകൊണ്ട് ചിലരെ മാത്രം ഒരു പരിധിക്ക് അപ്പുറം ഉയർത്തി പറയുവാനോ, താഴ്ത്തി പറയുവാനോ ശ്രമിക്കരുത്. ഇങ്ങനെ പറയുന്നത് ഗ്രൂപ്പുകൾ ഉണ്ടാകാനും തമ്മിൽ തല്ലി പിരിയുവാനും ഇടയാകും.
ഗ്രൂപ്പ് ആയിട്ടുള്ള ബിസിനസിൽ തെറ്റ് കണ്ടാൽ വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷേ വിമർശിക്കുമ്പോൾ പോസിറ്റീവ് ആയിട്ടാണ് വിമർശിക്കേണ്ടത്. വളരെ ശബ്ദമുയർത്തി ബഹളമുണ്ടാക്കി ശക്തമായ ആക്രമണ സ്വഭാവത്തോടെയല്ല വിമർശിക്കേണ്ടത്. വിമർശിക്കുമ്പോൾ നിങ്ങളുടെ പ്രവർത്തി ശരിയല്ല എന്ന് പറഞ്ഞു വേണമെന്ന് വിമർശിക്കേണ്ടത് അല്ലാതെ താങ്കൾ ശരിയല്ല എന്ന് പറയരുത്.
ഒരു ജോലി ഏറ്റെടുത്ത കഴിഞ്ഞാൽ വളരെ ഭംഗിയായി ചെയ്തു തീർക്കാൻ ശ്രമിക്കുക.
സാമ്പത്തിക കാര്യങ്ങൾ അക്കൗണ്ട് വഴി മാത്രം ചെയ്യുക. സാമ്പത്തിക കാര്യങ്ങളുടെ സുതാര്യതയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. കണക്കുകൾ എപ്പോഴും ഓഡിറ്റിങ്ങിന് വിധേയമായിരിക്കണം. എല്ലാ ആഴ്ചയിലും മാസത്തിലെ ഓഡിറ്റിംഗ് നടത്തി റിപ്പോർട്ട് എല്ലാം അംഗങ്ങൾക്കും കൊടുക്കുന്ന സൗകര്യം ഉണ്ടാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാവർക്കും വിശ്വാസ്യത ഉണ്ടാകും. ഇത് കണ്ട് തന്നെ തെറ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യും.
ഓരോ ആൾക്കാരുടെയും ഡ്യൂട്ടി കൃത്യമായി എഴുതി തിരിച്ചിരിക്കണം. അതനുസരിച്ച് എല്ലാവരും അവരവരുടെ പ്രവർത്തികൾ ചെയ്യുകയും വേണം.
ഇത്രയും കാര്യങ്ങൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലോ പാർട്ണർഷിപ്പ് മേഖലയിലെ മറ്റ് ക്രൗണ്ടിംഗ് വഴി നടത്തുന്ന ബിസിനസ്സുകളിൽ ആവശ്യമാണ്.
ഒരു സംരംഭകൻ സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.