Sections

രാത്രി യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ എന്തൊക്കെ ചെയ്യാം

Tuesday, Apr 02, 2024
Reported By Soumya
Night Drive

അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. രാത്രി യാത്രകളിൽ ഡ്രൈവറുടെ ഉറക്കം പലപ്പോഴും വില്ലനായി വരാറുണ്ട്. യാത്രയ്ക്കിടയ്ക്കുള്ള 3-4 മിനിട്ടത്തെ ഉറക്കം മതി അപകടം വരുത്താൻ. യാത്രയ്ക്കിടയ്ക്ക് ഡ്രൈവർ ഉറങ്ങാതിരിക്കാൻ യാത്രകാർക്ക് എന്തൊക്കെ ചെയ്യാം.

  • ദൂര യാത്രകൾ പോകുമ്പോൾ നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴോ ഇല്ലെങ്കിൽ ഡ്രൈവറെ കൂട്ടി പോകുമ്പോഴോ തീർച്ചയായും ഓർക്കേണ്ട കാര്യമാണ് Stop, Sip, sleep എന്നത്. യാത്രയ്ക്കിടക് ഉറക്കം വരുകയാണെങ്കിൽ വണ്ടി നിർത്തി മുഖം കഴുകി, ചൂടുകാപ്പിയോ ചായയോ കുടിച്ചതിന് ശേഷം അല്പം വിശ്രമിക്കുക അതിനു ശേഷം മാത്രമെ യാത്ര തുടരാവു. ക്ഷീണം തോന്നുകയാണെങ്കിൽ വണ്ടി നിർത്തുന്നതിൽ യാതൊരു മടിയും വേണ്ടെന്ന് ഡ്രൈവറോട് പറയുക.
  • നിങ്ങൾ ദൂരയാത്ര പോകുമ്പോൾ ഡ്രൈവർ ഒപ്പമുണ്ട്. നിങ്ങൾ റൂമൊക്കെ എടുത്ത് റെസ്റ്റ് എടുത്താകും യാത്ര ചെയ്യുക. പക്ഷെ നിങ്ങളോടൊപ്പമുള്ള ഡ്രൈവറുടെ കാര്യം പലരും ശ്രദ്ധിക്കാറില്ല. വിനോദയാത്രകൾ ഓവർനെറ് യാത്രയാണെങ്കിൽ നിങ്ങൾക്ക് റൂം സൗകര്യം ഒരുക്കുന്നതിനോടൊപ്പം തന്നെ ഡ്രൈവർക്കും കൂടി ബുക്ക് ചെയ്യാൻ മറക്കരുത്. അത് ഒരു അധിക ചിലവായി കാണരുത് കാരണം നിങ്ങളുടെ ജീവൻ ഡ്രൈവറുടെ കൈകളിലാണെന്ന കാര്യം ഓർക്കണം. അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെ കൂടി ആവശ്യമാണ്.
  • പഠനങ്ങളിൽ പറയുന്നത് വാഹന അപകടങ്ങൾ കൂടുതലും വെളുപ്പിന് 2 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ആണെന്നാണ്. ഈ സമയങ്ങളിലെ യാത്ര ഒഴുവാക്കുക.
  • തുടർച്ചയായി ഡ്രൈവ് ചെയ്യുമ്പോൾ തീർച്ചയായും ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ 15 മിനിട്ട് റെസ്റ്റ് എടുക്കുക.
  • യാത്ര ചെയ്യുന്നതിന് മുമ്പത്തെ രാത്രി 5 മണിക്കൂറെങ്കിലും ഉറങ്ങണം.
  • കോട്ടുവായിടൽ, കണ്ണുകളിൽ കനം, ക്ഷീണം അനുഭവപ്പെട്ടൽ, ഡ്രൈവിങ്ങിൽ അശ്രദ്ധ തോന്നുക, ജാഗ്രതകുറവ് ഉണ്ടാകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിക്കാം ഉറക്കം വരുന്നുണ്ട്,ഇല്ലെങ്കിൽ നിങ്ങൾ ക്ഷീണിതനാണ് എന്ന്. എങ്കിൽ തീർച്ചയായും ഒരു മടി കൂടാതെ റെസ്റ്റ് എടുത്തിട്ട് മാത്രം വണ്ടി ഓടിക്കുക നിങ്ങളുടെ വണ്ടിയിലുള്ള യാത്രക്കാരുടെ ജീവന്റെ ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.