Sections

വേനലവധിക്കാലം എങ്ങനെ കുട്ടികൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാം

Monday, Apr 01, 2024
Reported By Soumya S
Summer Vacation

അവധികാലം രക്ഷിതാക്കൾക്ക് പലപ്പോഴും ആകുലതകളുടെയും വ്യാകുലതകളുടെയും കാലമാണ്. പകലന്തിയോളം വിദ്യാലയങ്ങളിൽ കഴിഞ്ഞിരുന്ന കുട്ടികൾ ഇരുപത്തിനാലു മണിക്കൂറും വീട്ടിലുണ്ടാകുമ്പോൾ അവരാൽ ഉണ്ടാകുന്ന ചെറിയ വലിയ പ്രശ്നങ്ങൾ രക്ഷിതാക്കളെ അലോസരപ്പെടുത്താറുണ്ട്. അവധി കാലത്തു ഒട്ടനവധി കാര്യങ്ങൾ പഠിക്കുവാനും പ്രവർത്തിക്കുവാനും ഉണ്ട്. ഇതിൽ നല്ലതു തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. അണുകുടുംബ ജീവിതത്തിലെ ഈ കാലത്തു സാമൂഹ്യ മര്യാദകൾ പഠിക്കാൻ ഈ അവധികാലം ഉപയോഗപ്പെടുത്താം. കഴിഞ്ഞ കാലങ്ങളിൽ അവധിക്കാലത്തെ പലവിധ അപകടങ്ങളിലൂടെ മാത്രം നമുക്ക് നഷ്ടപ്പെട്ടത് നിരവധി വിലപ്പെട്ട ജീവനുകളാണ്. വേനലവധിക്കാലം നമ്മുടെ കുട്ടികൾക്ക് എങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാം.

  • ജലാശയങ്ങളിലെ അപകടങ്ങൾ ആണ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് മിക്കതും സംഭവിച്ചിട്ടുള്ളത് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പോയിട്ടുള്ളവർക്കുമാണ്. ആയതിനാൽ നീന്തൽ വശമില്ലാത്ത കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കളുടെയോ മറ്റ് ഉത്തരാവാദിത്ത്വപ്പെട്ടവരുടെയോ സാന്നിധ്യം ഇല്ലാതെ ജലാശയങ്ങളിൽ പോകാൻ അനുവദിക്കരുത്. ജലാശയങ്ങളുടെ ആഴവും പരപ്പും മറ്റ് പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രം പോവുക.
  • ഫോൺ അഡിക്ഷൻ മൂർധന്യത്തിലെത്താനുള്ള സാധ്യത അവധിക്കാലത്ത് വളരെ കൂടുതലാണ്.അതിനാൽ പേരന്റ് ലോക്ക് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഫോൺ അല്ലാതെ മറ്റു വിനോദ ഉപാധികൾ വീട്ടിൽ ഒരുക്കാൻ ശ്രമിക്കുക. കാരംസ്, പാമ്പും കോണി, ചെസ് പോലുള്ള ഗെയിമുകൾ നല്ലതാണ്.
  • രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റ് താല്പര്യമുള്ള ആപ്ലിക്കേഷനുകളോ പരിചയപ്പെടുത്താം.രക്ഷിതാക്കൾ കിട്ടുന്ന സമയം അവരുടെ സന്തോഷത്തിനായി മാറ്റിവെയ്ക്കുക. കാരണം അധ്യയന സമയത്ത് കൂടുതൽ സമയവും അവർ സ്കൂളിലാണല്ലോ. ഇത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ നല്ലതാണ്.
  • പല വീടുകളിലും പകൽ സമയങ്ങളിൽ രക്ഷിതാക്കൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഇത് മറ്റൊരു വലിയ പ്രതിസന്ധിയാണ്.ഈ കാലഘട്ടത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടിൽ ഒറ്റക്കിരുത്തി പോകുന്നത് അപകടകരമാണ്. ഈക്കാലത്ത് എല്ലാ ബന്ധുവീടുകളും കൂട്ടുകാരുടെ വീടുകളും ഒരേപോലെ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. ഓരോ കുട്ടിയുടെയും സുരക്ഷിതത്വം രക്ഷകർത്താക്കൾ തന്നെ ഏറ്റെടുത്തേ മതിയാകൂ.
  • അവധികാലത്ത് ആവശ്യമായ തോതിൽ പഠനവും നടത്താം. അതുപക്ഷെ മിതമായ അളവിലായിരിക്കണം. ഇത്തരം പഠനങ്ങൾ കുട്ടികൾക്ക് കൂടുതൽ രസകരമാക്കമാറ്റാൻ കഴിയും. അവധിക്കാലത്ത്വായനാശീലവും എഴുത്തും ഗണിതവും ഒക്കെ മറന്നു പോകാനുള്ള സാദ്ധ്യതകൾ ഏറെ ആണ്. ഇത് സംഭവിക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ ചെറിയ തോതിൽ പഠനമാകാം. പഠനത്തിലെ പോരായ്മകൾ നികത്തുന്നതിനും വായനയും എഴുത്തും മെച്ചപ്പെടുത്താനും അവധിക്കാല പഠനം ഉപയോഗിക്കാം.
  • മാതാപിതാക്കൾക്ക് സമയം ലഭിക്കുമ്പോൾ യാത്രകൾ നടത്തുന്നതും നല്ലതാണ്. അടുത്ത സ്ഥലത്തേക്കാണ് പോകുന്നതെങ്കിലും അത് കുട്ടികൾക്ക് ആശ്വാസം നൽകും. മുത്തശ്ശി-മുത്തച്ഛന്മാരെ കാണാനും ബന്ധു വീടുകൾ സന്ദർശിക്കാനും ഈ അവസരങ്ങൾ ഉപയോഗിക്കാം.

വളരെ മികച്ച രീതിയിൽ കുട്ടിയുടെ അവധിക്കാലം ചെലവഴിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അവർക്കായി കൂടുതൽ സമയം ഇക്കാലയളവിൽ മാറ്റിവയ്ക്കാം. ജോലിത്തിരക്കുകൾക്കിടയിൽ മക്കൾക്കായി സമയം കണ്ടെത്താൻ മറന്നു പോകരുത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.