Sections

ഇലക്ഷൻ കാലഘട്ടത്തിൽ സാധാരണക്കാർ മനസിൽ വയ്ക്കേണ്ട കാര്യങ്ങൾ

Sunday, Mar 31, 2024
Reported By Admin
Lok Sabha Election 2024

ഇനി ഭാരതത്തിൽ ഇലക്ഷന്റെ കാലഘട്ടമാണ്. ഇലക്ഷന് വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറെടുക്കുന്നു, അതിനുവേണ്ടി ചർച്ച മുഖരിതമാണ് ഭാരതം. കേരളവും അതിന് ഒട്ടും പിറകിലല്ല. എല്ലാ വാർത്താമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും എല്ലാ ആളുകളും കൂടുതൽ സെർച്ച് ചെയ്യുന്നതും നോക്കുന്നതും ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയെ കുറിച്ചാണ്. ആര് ജയിക്കും ആര് തോൽക്കും ഇങ്ങനെയുള്ള നിരവധി ചർച്ചകൾ ചായക്കട മുതൽ കല്യാണങ്ങൾക്ക് വരെ നടക്കുന്നു. ഈ ഇലക്ഷൻ കാലഘട്ടത്തിൽ ഇതിന്റെ ഭാഗമല്ലാതെ ജീവിതത്തിലെ മറ്റു കാര്യങ്ങൾ ചെയ്യുന്ന ആൾക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ഈ നിർദ്ദേശം എല്ലാവരും പാലിക്കണം എന്ന് നിർബന്ധ ബുദ്ധിയോട് കൂടിയല്ല എഴുതുന്നത്. കുറച്ചുപേർക്കങ്കിലും അവരുടെ ലക്ഷ്യങ്ങൾ മാറാതെ ജീവിതവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ ചില കാര്യങ്ങൾ ആണ് പറയുന്നത്.

  • നിങ്ങൾ പൊളിറ്റിക്സിൽ സജീവമല്ലാത്ത ഒരാളാണെങ്കിൽ, ബിസിനസും,ജോലിയായിട്ടും മുന്നോട്ടുപോകുന്ന ആളാണെങ്കിൽ രാഷ്ട്രീയ കാര്യങ്ങൾ ഒരുപാട് സംസാരിച്ചുകൊണ്ട് നടക്കുന്നത് ശരിയല്ല. ഇലക്ഷൻ എന്ന് പറയുന്നത് ഒരു പ്രധാനപ്പെട്ട സമയമാണെങ്കിലും, ഇലക്ഷനെ കുറിച്ച് അനാവശ്യമായി നിങ്ങളുടെ ധാരണകൾ വാരിവിളമ്പുന്നത് ശരിയല്ല.
  • ഏതൊരു കാര്യം പറയുമ്പോഴും അത് ശരിയാണോയെന്ന ഫാക്ട് ചെക്ക് ചെയ്തതിനുശേഷം മാത്രമേ പറയാവൂ. സോഷ്യൽ മീഡിയയിലോ അല്ലെങ്കിൽ മറ്റൊരാൾ പറയുന്ന കാര്യങ്ങളോ ശരിയാകണമെന്നില്ല. ഈ കാലഘട്ടത്തിൽ തെറ്റായ കാര്യങ്ങൾ ഓരോ പാർട്ടിക്കാരും പരസ്പരം പറയുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയപാർട്ടികൾ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഫാക്ട് ചെക്ക് ചെയ്തതിനു ശേഷം മാത്രമേ പറയാൻ പാടുള്ളൂ. വിവാദപരമായ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ അതിലുള്ള സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യുക. കൂടുതലും ഇങ്ങനെ വിവാദപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്.
  • വോട്ട് നമ്മുടെ വളരെ പ്രധാനപ്പെട്ട ഒരു അവകാശമാണ്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനുള്ള ഒരു വേദി കൂടിയാണ് ഇത്. വോട്ട് ചെയ്യുന്നതിൽ നിന്നും മാറി നിൽക്കുക എന്ന രീതി സ്വീകാര്യമായ ഒരു കാര്യമായി കരുതുന്നില്ല. നമുക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർത്ഥികളാണ് നിൽക്കുന്നത് എങ്കിൽ അസാധു വോട്ട് ചെയ്യുവാനുള്ള സംവിധാനം വരെ ഇന്ന് നിലവിലുണ്ട്.
  • 40, 50 ദിവസം കഴിയുമ്പോൾ ഇലക്ഷന്റെ കാലഘട്ടം കഴിയും വീണ്ടും പഴയതുപോലെയാകും. അതിന്റെ ഇടയ്ക്ക് എന്തെങ്കിലും വിളിച്ചുപറഞ്ഞുകൊണ്ട് ശത്രുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
  • നിങ്ങൾക്ക് പറയാനുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല, നിങ്ങളുടെ അഭിപ്രായം പറയുക തന്നെ വേണം പക്ഷേ ആ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തിയിട്ട് പറയണം എന്ന് മാത്രം.
  • ഒരിക്കലും വ്യക്തിഹത്യ തരത്തിൽ ആരെയും കുറിച്ച് സംസാരിക്കാതിരിക്കുക. രാഷ്ട്രീയത്തിൽ ഇന്ന് കാണുന്ന ഒരു കാര്യമാണ് വ്യക്തിപരമായ അധിക്ഷേപം. ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി കൊണ്ടുവരുന്നത് ജനാധിപത്യപരമായി ശരിയല്ല. ഒരാളുടെ തെറ്റാണെങ്കിൽ ആ തെറ്റിനെ ചൂണ്ടി കാണിക്കുന്നത് അധിക്ഷേപിക്കുന്നതും തമ്മിൽ അജകജാന്തരം വ്യത്യാസമുണ്ട്.
  • ഓരോരുത്തർക്കും അവരുടെ രാഷ്ട്രീയ ചിന്താഗതിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ആ രാഷ്ട്രീയ വ്യത്യാസം നിങ്ങളുമായി യോജിക്കാത്തതാണ് എന്ന പേരിൽ അയാളുമായി തർക്കിക്കുന്നത് ശരിയല്ല. ഞാൻ ചിന്തിക്കുന്നത് പോലെ മറ്റുള്ളവരും ചിന്തിക്കണം എന്ന് വിചാരിക്കുന്നത് ശരിയായ ഒരു കാര്യമല്ല. അത് നിങ്ങളെ മാനസിക പിരിമുറുക്കത്തിൽ കൊണ്ടെത്തിക്കുകയുള്ളൂ. ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് അഭിപ്രായങ്ങൾ പറയുക എന്നുള്ളത് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് നിങ്ങൾ ആർജിക്കണം.
  • രാഷ്ട്രീയപാർട്ടിയിലുള്ള വിവിധ ആൾക്കാരോട് ശത്രുത മനോഭാവത്തോടെ പെരുമാറരുത്. എല്ലാവരുടെയും സഹകരണത്തോടുകൂടി മാത്രമേ ഒരു വ്യക്തിക്കും ഒരു രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വിമർശനമുന്നയിക്കുന്ന സമയത്തോ അല്ലെങ്കിൽ എതിർക്കുമ്പോഴും വാക്കുകളിൽ മിതത്വം പാലിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. ഈ വക കാര്യങ്ങൾ ഒരു പൗരൻ എന്ന നിലയിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടക്കുന്നത് എന്നത് അഭിമാനകരമായ ഒരു കാര്യമാണ് എന്ന് മനസ്സിലാക്കണം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.