Sections

ഒരു നല്ല ബിസ്നസുകാരന് ഉണ്ടായിരിക്കേണ്ട ക്വാളിറ്റി എന്തെല്ലാം?

Sunday, Jul 30, 2023
Reported By Soumya
Entrepreneurs

ഒരു സംരംഭകന് ഉണ്ടാകേണ്ട ക്വാളിറ്റികളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. ഒരു ബിസിനസുകാരൻ എപ്പോഴും തന്റെ ബിസിനസിലുണ്ടാകുന്ന എല്ലാ കാര്യങ്ങളെയും പോസിറ്റീവായി എടുക്കാൻ കഴിയുന്ന ആളായിരിക്കണം.
  • തീരുമാനങ്ങൾ വളരെ വേഗത്തിൽ എടുക്കുക. ഒരു കസ്റ്റ്മറുമായി സംസാരിച്ചിട്ട് ഫൈനൽ തീരുമാനമെടുക്കേണ്ടത് സംരംഭകൻ ആയിരിക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കണം. തീരുമാനം വൈകിയാൽ ചിലപ്പോൾ നമുക്ക് ബിസിനസ് ഡീൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
  • ജീവിത നിലവാരത്തിലും, എല്ലാ മേഖലകളിലും സന്തുലിനാവസ്ഥ ഉണ്ടാക്കുക.
  • ജീവിതത്തിൽ കോർ വാല്യൂ ഉള്ള ആളാകണം ബിസ്നസുകാരൻ. വാല്യൂ ഉള്ള ബിസിനസുകാരാണ് ജീവിതത്തിൽ വിജയിക്കുക.
  • മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനുള്ള കഴിവുണ്ടാകണം. നമ്മുടെ ഒപ്പം നിൽക്കുന്ന ടീം അംഗങ്ങളെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന ആളാകണം ബിസിനസുകാരൻ.
  • കുറുക്ക് വഴികളിലൂടെ ബിസിനസ് വിജയിപ്പിക്കുന്ന ഒരാൾ ആകരുത്. തന്റെ ഉൽപ്പന്നങ്ങളുടെ ക്യാളിറ്റി കുറച്ചുകൊണ്ട്, ബിസിനസിൽ ലാഭം ഉണ്ടാക്കാമെന്ന് വിചാരിച്ചാൽ ദീർഘകാലം ബിസിനസ് ഈ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല.
  • കസ്റ്റമറിനെ ബഹുമാനിക്കുക. നമ്മുടെ ബിസിനസിലെ നാഴികക്കല്ല് എന്ന് പറയുന്നത് കസ്റ്റമേഴ്സ് ആണ്. അത് മനസ്സിലാക്കി കസ്റ്റമേഴ്സിനോട് ഏറ്റവും നല്ല രീതിയിൽ ബഹുമാനത്തോടുകൂടി ഇടപെടുക.
  • സ്റ്റാഫുകളെ അംഗീകരിക്കുക.
  • ബിസിനസുകാരൻ എപ്പോഴും ക്രിയേറ്റിവിറ്റിയുള്ള ആളായിരിക്കണം. കാലഘട്ടം മാറുന്നതിനനുസരിച്ച് ബിസിനസിന്റെ മാറ്റങ്ങളെയും പഠിക്കാൻ കഴിവുള്ള ആളായിരിക്കണം.
  • മാറ്റത്തെ അംഗീകരിക്കുന്ന ആളാവണം. എപ്പോഴും ഒരേ പോലെ ഇരിക്കാൻ സാധ്യമല്ല. ബിസിനസ് എപ്പോൾ വേണമെങ്കിലും മാറിക്കൊണ്ടിരിക്കാം. ബിസിനസ്സിൽ കംഫർട്ട് സോൺ എന്ന പദത്തിന് പ്രസക്തിയില്ല. അതുകൊണ്ട് മാറ്റത്തിനനുസരിച്ച് ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള ആളായിരിക്കണം.
  • അമിത ലാഭമല്ല, അർഹതപ്പെട്ട ലാഭമാണ് ബിസിനസിൽ എടുക്കേണ്ടത്. ബിസിനസ്സിൽ നഷ്ടത്തിലല്ല കസ്റ്റമർക്ക് സാധനം കൊടുക്കേണ്ടത് എന്നപോലെ തന്നെ അമിതമായ ലാഭം എടുത്തുകൊണ്ടും ബിസിനസ് ചെയ്യാൻ പാടില്ല. നിരന്തരം ആളുകളെ ചൂഷണം ചെയ്യാൻ സാധിക്കില്ല. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന് ഓർക്കുക. നമുക്ക് അർഹിച്ച ലാഭം മാത്രമാണ് ബിസിനസ്സിൽ നിന്നും എടുക്കേണ്ടത്.
  • ബിസിനസ് എന്ന് പറയുന്നത് ഒരു സൊലൂഷൻ കൊടുക്കലാണ്. മറ്റുള്ളവരെ സഹായിക്കലാണ് എന്നുള്ള കാര്യം എപ്പോഴും ഓർമ്മയിൽ ഉണ്ടാവുക. നമ്മൾ ബിസിനസ്സിൽ ഒരു പ്രോഡക്റ്റ് കൊടുക്കുന്നത് കസ്റ്റമറിന് ഉണ്ടായ ഒരു പ്രശ്നത്തിന്റെ സൊലൂഷൻ ആയിട്ടാണ്.
  • ഉപഭോക്താക്കളുടെ പരാതികളും അതുപോലെ തന്നെ അവരുടെ പ്രശ്നങ്ങളെയും നമ്മൾ ഏറ്റെടുക്കണം.നമ്മുടെ കയ്യിൽ നിന്നും ഒരു പ്രോഡക്റ്റ് വാങ്ങിച്ചിട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ കസ്റ്റമറിന് ഒപ്പം നിന്ന് അത് പരിഹരിച്ചു കൊടുക്കണം. ഒരു പ്രശ്നമുണ്ടാകുമ്പോൾ കൈയൊഴിയുന്നത് നല്ല ബിസിനസുകാരന് ചേർന്ന് സ്വഭാവ രീതിയല്ല.
  • മറ്റു ബിസിനസുകളിൽ നിന്നും എന്തെങ്കിലും ഒരു വ്യത്യസ്തത സ്വന്തം ബിസിനസ്സിൽ കൊണ്ടുവരാൻ കഴിയുന്നൊരാളാകണം.
  • മണി മാനേജ്മെന്റ്, ടൈം മാനേജ്മെന്റ് പാലിക്കുന്ന ഒരാൾ ആകണം ബിസിനസുകാരൻ. സമയത്തിനെയും സമ്പത്തിനെയും നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾക്ക് ബിസിനസ് മുന്നോട്ടു പോകാൻ സാധിക്കില്ല.


ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.