Sections

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയാലുള്ള നേട്ടങ്ങളെന്തെല്ലാം?

Monday, Jan 08, 2024
Reported By Soumya S
Real Estate Investment

റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിച്ചാലുള്ള നേട്ടങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. സുരക്ഷിതമായ നിരവധി മേഖലകൾ പണനിക്ഷേപിക്കാൻ ഉണ്ടെങ്കിലും ഏറ്റവും മികച്ച ഒരു മേഖലയാണ് റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ്. ഏറ്റവും കൂടുതൽ റിട്ടേൺ കിട്ടുന്നതും പെട്ടെന്ന് കൊള്ളയടിച്ചു കൊണ്ടുപോകാൻ കഴിയാത്തതുമായ നിക്ഷേപമാണ് പ്രോപ്പർട്ടി. നിങ്ങളുടെ പേരിൽ നിയമപരമായി നോക്കി വാങ്ങിച്ചു കഴിഞ്ഞാൽ ആ പ്രോപ്പർട്ടി വേറൊരാൾക്ക് പെട്ടെന്ന് അയാളുടെ പേരിലേക്ക് മാറ്റാൻ ഒരിക്കലും സാധിക്കില്ല. നിങ്ങളുടെ പേരിൽ സുരക്ഷിതമായി ഒരു ഭാഗത്ത് ഉണ്ടാകും. വസ്തുവിനെ സംബന്ധിച്ചിടത്തോളം അതിന് ലീഗൽ ഐഡന്റിറ്റി തീർച്ചയായും ഉണ്ടാകണം.
  • സ്വർണ്ണമായോ പണമായോ ആണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ നിയമപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം. കള്ളന്മാർക്ക് മോഷ്ടിച്ചു കൊണ്ടുപോകാൻ എളുപ്പമാണ്. പക്ഷേ നിങ്ങളുടെ പ്രോപ്പർട്ടി ഡോക്യുമെന്റ് കളഞ്ഞു പോയാലും ആ പ്രോപ്പർട്ടി എപ്പോഴും നിങ്ങളുടെ പേരിൽ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ലോകമെമ്പാടും കരുതുന്ന ഒന്നാണ് റിയൽ എസ്റ്റേറ്റ്.
  • മുടക്കിയ മൊതലിനെകാൾ കൂടുതൽ കിട്ടും. പ്രോപ്പർട്ടിയെ സംബന്ധിച്ചിടത്തോളം വാങ്ങിയ വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വിൽക്കാൻ സാധിക്കും. കിടക്കും തോറും വില കൂടുന്ന ഒന്നാണ് വസ്തുക്കൾ. ഭൂമിക്ക് വലിപ്പം കൂടില്ല പക്ഷേ ആൾക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അവർക്ക് വസ്തുക്കൾ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങൾ സ്ഥലങ്ങൾ വാങ്ങിച്ചിടുകയാണെങ്കിൽ ആവശ്യക്കാർ കൂടി വരികയെയുള്ളൂ. ഈ തരത്തിലുള്ള ഏറ്റവും മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് ആണ് വസ്തു.
  • വസ്തുക്കൾ വാങ്ങിയിടുമ്പോൾ അതിൽനിന്ന് ആദായങ്ങൾ ലഭിക്കുന്നു. കാർഷിക ഭൂമിയാണ് വാങ്ങുന്നത് എങ്കിൽ അതിൽനിന്ന് ആദായം ലഭിക്കുകയും, അല്ലാത്ത ഭൂമിയാണെങ്കിൽ ബിൽഡിങ്ങുകൾ വച്ച് വാടകയ്ക്ക് കൊടുക്കുകയാണെങ്കിലും നിങ്ങൾക്ക് ആദായം ലഭിക്കും. അതുകൊണ്ട് തന്നെ ഒരു വസ്തു വാങ്ങുകയാണെങ്കിൽ ആദായങ്ങൾ ലഭിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ നിങ്ങൾക്കു മുൻപിൽ ഉണ്ട്.
  • വസ്തു വാങ്ങിക്കഴിഞ്ഞാൽ പണപ്പെരുപ്പം പോലുള്ള കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. പണപ്പെരുപ്പം ഓരോ വർഷം തോറും കൂടിക്കൊണ്ടിരിക്കുന്ന കാഴ്ച കാണാൻ സാധിക്കും. മറ്റുള്ള ഏത് നിക്ഷേപങ്ങളെയും പണപ്പെരുപ്പം ബാധിക്കുമെങ്കിലും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ വളരെ കുറച്ചു മാത്രമേ പണപ്പെരുപ്പം ബാധിക്കുകയുള്ളൂ.
  • സർക്കാർ ഉദ്യോഗസ്ഥർക്ക് നികുതി ഇളവ് ലഭിക്കും. വസ്തു വാങ്ങുന്ന സമയത്ത് അതിൽ നികുതിയിളവ് പ്രോപ്പർട്ടി വാങ്ങുമ്പോൾ ലഭിക്കുന്നതാണ്. വസ്തുവിൽ നിക്ഷേപം നടത്തുന്നത് കൊണ്ട് തന്നെ ഇൻകം ടാക്സിയിൽ ഇളവ് ലഭിക്കും.
  • അതുപോലെ തന്നെ നിങ്ങൾ വാങ്ങുന്ന പ്രോപ്പർട്ടിയിൽ ഹൗസിംഗ് ലോൺ എടുത്ത് വീട് വയ്ക്കുകയാണെങ്കിൽ അതിലും നല്ല ഒരു ശതമാനം നികുതിയിളവ് ലഭിക്കും.
  • വസ്തു എന്ന് പറയുന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. വസ്തു ഉള്ള ഒരാളെ ആളുകൾ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.
  • പണയം വയ്ക്കുന്നതിനും, മറ്റ് ലോണുകൾക്ക് വേണ്ടിയോ ഈ വസ്തു ഉപയോഗിക്കാം. പെട്ടെന്ന് പണത്തിന് ദൗർലഭ്യം ഉണ്ടായാൽ ഈ വസ്തു നിങ്ങൾക്ക് ഉപയോഗപ്രദം ആയിരിക്കും. മക്കളുടെ കല്യാണത്തിനോ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി ലോൺ എടുക്കുവാനോ, പണയം വയ്ക്കുവാനോ, വസ്തുവിറ്റോ പെട്ടെന്ന് തന്നെ സമ്പത്ത് കണ്ടെത്താൻ സാധിക്കും.

ഇത്രയും ഉപകാരവും ലാഭകരവുമായ ബിസിനസ് ലോകത്ത് മറ്റൊന്നുമില്ല. അതുകൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് രംഗം വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. വസ്തുക്കൾ വാങ്ങുമ്പോൾ ലീഗൽ വശം ക്ലിയർ ചെയ്തു വാങ്ങണം എന്നത് മാത്രമാണ് ഇത് ശ്രദ്ധിക്കേണ്ട കാര്യം.



റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച അറിവും സപ്പോർട്ടും ലഭ്യമാക്കുന്ന ലേ ഓഫ് ദ ലാന്റ് എന്ന ഈ പരമ്പര നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.