Sections

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് അറിവും സപ്പോർട്ടുമായി ലേ ഓഫ് ദ ലാൻഡ്

Saturday, Jan 06, 2024
Reported By Soumya S
Lay of the Land

ദി ലോക്കൽ എക്കണോമി ന്യൂസ് ചാനലിൽ പുതുതായി ആരംഭിക്കുന്ന ലേഖന പരമ്പരയാണ് ഡി ലേ ഓഫ് ദ ലാൻഡ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അറിവും സപ്പോർട്ടും നൽകുകയെന്നതാണ്. രാജ്യത്തിന് വളരെ ഡെവലപ്മെന്റ് ആവശ്യമായ മേഖലയാണ് റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റ് മേഖല ജിഡിപിയുടെ ഏതാണ്ട് 10% വരെ ഇന്ത്യയിൽ ഷെയർ ഉള്ളമേഖലയാണ്.

റിയൽ എസ്റ്റേറ്റ് കാരണമാണ് പല ലോകരാജ്യങ്ങളും മികച്ച നിലയിലേക്ക് എത്തപ്പെട്ടത്. പക്ഷേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരെയധികം പ്രാധാന്യത്തോടെ ജനസമൂഹം കാണുന്നില്ല പക്ഷേ ഏറ്റവും അധികം ശക്തമായ മേഖലയാണ് റിയൽ എസ്റ്റേറ്റ്. റിയൽ എസ്റ്റേറ്റ് മേഖലയെ പരിചയപ്പെടുത്തുന്ന പഠനങ്ങൾ വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ പലരും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നു വരാൻ ഭയപ്പെടുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നു വരാൻ ഭയപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം, റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ച് അറിവുള്ള ആളുകളുടെ എണ്ണത്തിലുള്ള കുറവും സപ്പോർട്ട് കുറവ് കൊണ്ടുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള മാറ്റങ്ങൾ അറിയുവാനുള്ള സോഴ്സും ഇന്ന് വളരെ കുറവാണ്. ഇത് സാധാരണ ജനങ്ങൾക്ക് വളരെ കുറവായതുകൊണ്ട് തന്നെ, ഈ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകണമെന്ന ലക്ഷ്യത്തോടുകൂടി ദി ലേ ഓഫ് ദ ലാൻഡ് പലതരത്തിലുള്ള ലേഖനങ്ങൾ ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് ഒരു പഠനത്തിനു വേണ്ടിയിട്ട് ഇനി വരുന്ന ദിവസങ്ങളിൽ നൽകുന്നതാണ്. ഈ ലേഖന പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ സാധ്യതകൾ എന്തൊക്കെയാണ്, ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, വസ്തു വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ലീഗൽ വശങ്ങൾ എന്തൊക്കെയാണ്, ഒരു സാധാരണക്കാരന് റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, എന്നിവയെക്കുറിച്ചാണ്.

ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപം റിയൽ എസ്റ്റേറ്റ് ആണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം വസ്തുവിന്റെ ലഭ്യത നാൾ കുറഞ്ഞ കുറഞ്ഞാണ് വരുന്നത്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭൂമിയിൽ വസ്തുക്കൾ ഒരിക്കലും കൂടുകയില്ല. അതുകൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് വളരെ സേഫ് ആയ ഒരു നിക്ഷേപമാണ്. എന്നാൽ വളരെയധികം ജാഗ്രത പുലർത്തേണ്ട ഒരു മേഖല കൂടിയാണ് റിയൽ എസ്റ്റേറ്റ്. ഒരുപാട് കബളിപ്പിക്കൽ, നിയമനടപടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു വസ്തു വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് അല്ലാതെ റിയൽ എസ്റ്റേറ്റ് ലാഭകരമാണ് എന്ന് പറഞ്ഞ് ഏതെങ്കിലും വസ്തു വാങ്ങാതെ അതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഈ ലേഖനം വഴി നിങ്ങൾക്ക് കിട്ടുന്നതാണ്. അങ്ങനെ നിങ്ങളെ സഹായിക്കുകയാണ് ഈ ലേഖനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലേഖനങ്ങൾ തുടർന്ന് വായിക്കുന്നതിനുവേണ്ടി ഈ പോർട്ടൽ ഫോളോ ചെയ്യുക. ഈ പോർട്ടൽ വഴി ആഴ്ചയിൽ മൂന്ന് ദിവസം റിയൽ എസ്റ്റേറ്റ് കാര്യങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. റിയൽ എസ്റ്റേറ്റിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് വളരെ ഉപകാരപ്രദമായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.