Sections

വാർഡ്വിസാർഡ് ഇന്നൊവേഷൻസ് അക്തർ ഖത്രിയെ സെയിൽസ് ആൻഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു

Thursday, Apr 25, 2024
Reported By Admin
Akhtar Khatri as Director - Sales and Strategy

കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാൻഡുകളുടെ നിർമാതാക്കളും, ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളുമായ വാർഡ്വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് സെയിൽസ് ആൻഡ് സ്ട്രാറ്റജി (ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽസ് സെയിൽ) ഡയറക്ടറായി അക്തർ ഖത്രിയെ നിയമിച്ചു. 25 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന കരിയറിനൊപ്പം ബാങ്കിങ്, ഫിനാൻസ്, സെയിൽസ്, മാർക്കറ്റിങ് എന്നിവയിലെ അനുഭവസമ്പത്തും വൈദഗ്ധ്യവുമായാണ് അക്തർ ഖത്രി പുതിയ ചുമതലയിലേക്ക് എത്തുന്നത്.

സെയിൽസ് ആൻഡ് സ്ട്രാറ്റജി ഡയറക്ടറെന്ന നിലയിൽ കമ്പനിയുടെ ടൂവീലർ, ത്രീവീലർ, ഫോർവീലർ ബിസിനസുകളുടെ വിൽപനയും വിപണന തന്ത്രവും ഖത്രി കൈകാര്യം ചെയ്യും. അന്താരാഷ്ട്ര മാർക്കറ്റിൽ ഉൾപ്പെടെ വിൽപന വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളും വികസിപ്പിക്കും. ഇൻസ്റ്റിറ്റിയൂഷണൽ സെയിൽ, കോർപ്പറേറ്റ് ബിസിനസ് എന്നിവയുടെ ചുമതലയും അക്തർ ഖത്രി വഹിക്കും. വാർഡ് വിസാർഡിൽ ചേരുംമുമ്പ് മംഗളം ഇൻഡസ്ട്രിയൽ ഫിനാൻസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻസ് ഓഫീസറായിരുന്നു ആക്സിസ് ബാങ്ക് എൻആർഐ ബിസിനസ് ഹെഡ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ സീനിയർ ഡിവിഷണൽ മാനേജർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

വാർഡ്വിസാർഡിലേക്ക് അക്തർ ഖത്രിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃപാടവം അമൂല്യമായ കൂട്ടിച്ചേർക്കലായി മാറുമെന്നും വാർഡ്വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ ഗുപ്തെ പറഞ്ഞു.

വാർഡ്വിസാർഡ് ഡയറക്ടറായി നിയമിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും, ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾക്ക് തുടക്കമിടാനുള്ള കമ്പനിയുടെ പ്രതിബദ്ധത എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ ധാർമികതയുമായി യോജിക്കുന്നുവെന്നും അക്തർ ഖത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.