- Trending Now:
കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ വോൾട്ടാസ് ഉയർന്ന സുരക്ഷയും വൈദ്യുതി ലാഭവും ഉറപ്പ് തരുന്ന വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലെത്തിച്ചു. ഇൻസ്റ്റൻറ്, സ്റ്റോറേജ് വകഭേദങ്ങളിൽ വിവിധ കപ്പാസിറ്റികളിൽ എത്തുന്ന ഈ വാട്ടർ ഹീറ്ററുകൾ ആധുനിക ഇന്ത്യൻ ഭവനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ജലത്തിൻറെ പ്രത്യേകതകൾക്കനുസരിച്ച് നിർമ്മിച്ചിട്ടുള്ള ഈ ഹീറ്ററുകളിൽ നൂതനമായ ക്വാർട്സ്ലൈൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ മൈക്രോ കോട്ടഡ് ഇന്നർ ടാങ്കും 100 ശതമാനം കോപ്പർ ഹീറ്റിംഗ് എലമെൻറും വേഗത്തിൽ വെള്ളം ചൂടാകാനും ഉൽപ്പന്നം കൂടുതൽ ഈടുനിൽക്കാനും സഹായിക്കുന്നു. ഹൈ-ഡെൻസിറ്റി പോളിയുറീത്തേൻ ഇൻസുലേഷൻ ഉപയോഗിച്ചിട്ടുള്ളതിനാൽ ചൂട് കൂടുതൽ നേരം നിലനിൽക്കുകയും, അതുവഴി വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുകയും ചെയ്യും. കൃത്യമായ താപനില നിലനിർത്താൻ സഹായിക്കുന്ന പ്രീ-കാലിബ്രേറ്റഡ് തെർമോസ്റ്റാറ്റിനൊപ്പം, 30 മുതൽ 75 ഡിഗ്രി സെൽഷ്യസ് വരെ താപനില ക്രമീകരിക്കാൻ കഴിയുന്ന സംവിധാനവും ഇതിലുണ്ട്.
ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് 6-ലെവൽ സേഫ്റ്റി സിസ്റ്റം സ്റ്റോറേജ് ഹീറ്ററുകളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഐ.പി.എക്സ് 4 വാട്ടർ സ്പ്ലാഷ് പ്രൊട്ടക്ഷൻ, ബഹുനില മന്ദിരങ്ങൾക്ക് അനുയോജ്യമായ 8-ബാർ പ്രഷർ റെസിസ്റ്റൻസ്, മൾട്ടി-ഫംഗ്ഷൻ സേഫ്റ്റി വാൽവ് എന്നീ സവിശേഷതകളും ഉൾപ്പെടുത്തിയിരിക്കുന്നു. 5-സ്റ്റാർ എനർജി റേറ്റിംഗുള്ള ഈ ഹീറ്റർ ശ്രേണി സുരക്ഷിതത്വത്തിനൊപ്പം മികച്ച പ്രകടനവും ഉറപ്പുനൽകുന്നു.
ഇൻസ്റ്റൻറ് വാട്ടർ ഹീറ്ററുകൾക്ക് 3,150 രൂപ മുതലും സ്റ്റോറേജ് വാട്ടർ ഹീറ്ററുകൾക്ക് 5,550 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത വിപണികളിൽ വോൾട്ടാസ് സൗജന്യ ഇൻസ്റ്റാളേഷൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ വോൾട്ടാസ് അംഗീകൃത ഡീലർമാർ, റീട്ടെയിൽ സ്റ്റോറുകൾ, പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് ഔട്ട്ലെറ്റുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഈ ഉൽപ്പന്നം ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.