- Trending Now:
കൊച്ചി: വരിക്കാരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വർധനവ് കൈവരിച്ചതായി ട്രായ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2026 മാർച്ചിലെ റിപ്പോർട്ട് പ്രകാരം വോഡഫോൺ ഐഡിയ 1,02,899 വരിക്കാരെ കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 21,927 വരിക്കാരുടെ വർദ്ധനവിന് പിന്നാലെയാണിത്. കമ്പനിയുടെ വരിക്കാരുടെ അടിത്തറ സ്ഥിരത കൈവരിക്കുന്നതിൻറെ പ്രാഥമിക സൂചനയായാണ് ഈ വളർച്ചയെ വിലയിരുത്തുന്നത്.
കമ്പനി മാർച്ച് മാസത്തിൽ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേർത്തു.
കേരളത്തിലെ മാത്രം സ്ഥിതി പരിശോധിച്ചാൽ മാർച്ച് മാസത്തിൽ 27,082 വരിക്കാരെയാണ് കൂട്ടിച്ചേർത്തത്. മറ്റ് 14 സർക്കിളുകളിലും മികച്ച രീതിയിൽ ഉപഭോക്താക്കളെ കൂട്ടിച്ചേർത്തിട്ടുണ്ട്. വി ശൃംഖല വിപുലീകരണത്തിനായി നടത്തുന്ന നിക്ഷേപങ്ങളും മാറിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ വളർത്തിയെടുക്കുന്ന തന്ത്രങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണം.
പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോണ്സ്റ്റോപ് ഹീറോ, പകുതി ദിവസം പരിധിയില്ലാതെ 4ജി ലഭ്യമാക്കുന്ന സൂപ്പർ ഹീറോ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 5ജി വിന്യാസം തുടങ്ങിയവയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിത്തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ 90 നഗരങ്ങളിലേക്ക് കൂടി 5ജി വിപുലീകരിക്കുന്നതായി വി പ്രഖ്യാപിച്ചതോടെ മെയ് മാസത്തോടെ വിയുടെ 5ജി സേവനങ്ങൾ 133 നഗരങ്ങളിലെത്തും.
കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വളർച്ചാ പ്രവണത അടിവരയിട്ടുകൊണ്ട് ഫെബ്രുവരിയിൽ 15 സർക്കിളുകളിലായി വി വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
വിശദമായ കണക്കുകൾക്കായി ട്രായ് റിപ്പോർട്ട്: https://trai.gov.in/sites/default/files/2026-04/Press%20Release%20March%202026%20English%20signed.pdf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.