Sections

സ്വാതന്ത്ര്യമെന്ന സ്വന്തം തന്ത്രം

Sunday, Mar 24, 2024
Reported By Admin
Freedom

ഈ ഇലക്ഷൻ ചൂടിൽ ചിന്തിക്കേണ്ട ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്. എന്താണ് സ്വാതന്ത്ര്യം? സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മുൻഗാമികളുടെ നാടാണ് നമ്മുടേത്. അവർ നമുക്ക് സ്വാതന്ത്ര്യം നേടാൻ വേണ്ടി പ്രയത്നിക്കുകയും ഒപ്പം ഒരുപാട് പേർ രക്തസാക്ഷികളായതിനു ഒടുവിൽ നമുക്ക് ലഭിച്ചതാണ് ഈ സ്വാതന്ത്ര്യം. എന്നാൽ നമ്മൾ ഇന്ന് പരിപൂർണ്ണമായും സ്വതന്ത്രരാണോ? നിങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും ഒക്കെ നിങ്ങൾക്ക് കിട്ടുന്നുണ്ടോ? അതിനെപ്പറ്റി വ്യക്തമായ ധാരണ നിങ്ങൾക്ക് പലർക്കും ഉണ്ടെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യം എന്ന പദത്തിന് രണ്ട് അർത്ഥമുണ്ട് വ്യക്തിസ്വാതന്ത്ര്യവും നാടിന്റെ സ്വാതന്ത്ര്യവും. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം സ്വന്തം തന്ത്രം എന്നതാണ്. ഒരു വ്യക്തി സ്വന്തം തന്ത്രം ഉപയോഗിച്ച് ജീവിക്കുമ്പോൾ വ്യക്തിസ്വാതന്ത്ര്യവും. ഒരു രാജ്യം അവിടത്തെ ജനങ്ങളുടെ തന്ത്രം ഉപയോഗിച്ചു മുന്നേറുമ്പോൾ രാജ്യസ്വാതന്ത്ര്യവും ആകുന്നു. അല്ലാതെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ ഇഷ്ടംപോലെ നടക്കുകയല്ല. ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതുപോലെ തന്റെ തന്ത്രങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ദോഷം സംഭവിക്കരുത്. ഒരു രാജ്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് അഭിമാനിക്കണമെങ്കിൽ ആ രാജ്യത്തിലെ ജനങ്ങൾക്ക് ചില അവകാശങ്ങളും അധികാരങ്ങളും വികസനത്തിനുള്ള സാഹചര്യങ്ങളും ഉണ്ടായിരിക്കണം.

സ്വാതന്ത്ര്യം എന്ന വാക്കിന് നിർവചനം കണ്ടുപിടിക്കാൻ അല്ല ഇവിടെ ശ്രമിക്കുന്നത്. രാഷ്ട്രീയ ചിന്തകനായ വിൻസ്റ്റൺ ചർച്ചിൽ സ്വാതന്ത്ര്യത്തെ പറ്റി ഉന്നയിച്ച അഭിപ്രായങ്ങളിലേക്കാണ് നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരുന്നത്.

  • ഒരു പൗരന് സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുന്നുണ്ടോ?
  • അധികാരത്തിൽ ഇരിക്കുന്ന സർക്കാരിനെ നിർഭയം വിമർശിക്കുവാനും എതിർക്കുവാനും അയാൾക്ക് സാധിക്കുമോ?
  • നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഗവൺമെന്റിനെ അധികാരത്തിൽ നിന്ന് നീക്കാൻ ജനങ്ങൾക്ക് കഴിയുമോ? ഇക്കാര്യത്തിൽ ജനവിധി വ്യക്തമാക്കാൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ?
  • ഭരണാധികാരികളുടെ ഇടപെടൽ ഇല്ലാതെ നീതിന്യായ കോടതികൾ നിഷ്പക്ഷമായി നീതിന്യായം കൈകാര്യം ചെയ്യുന്നതിന് കഴിയുമോ?
  • നീതിക്കും ലോകം മര്യാദയ്ക്കും നിരക്കുന്ന തത്വങ്ങൾക്ക് അനുസരിച്ച് നിർമ്മിച്ചതാണെന്ന് ജനങ്ങൾ വിശ്വസിക്കുന്ന നിയമങ്ങൾ മുഖേന കോടതികൾ പരസ്യമായി നീതിന്യായം പാലിക്കുന്നുണ്ടോ?
  • പാവങ്ങളെന്നോ പണക്കാരനെന്നോ, സ്വകാര്യ വ്യക്തികളെന്നോ, സർക്കാർ ഉദ്യോഗസ്ഥർ എന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നീതി ലഭിക്കുന്നുണ്ടോ?
  • രാജ്യത്തോടുള്ള കടമകൾക്കും ബാധ്യതകൾക്കും വിധേയമായി വ്യക്തിയുടെ അവകാശങ്ങൾ മാനിക്കപ്പെടുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ?
  • ദൈനംദിന ജോലികൾ കൊണ്ട് കുടുംബം പുലർത്താൻ പാടുപെടുന്ന കർഷകനും തൊഴിലാളികൾക്കും ഭയം കൂടാതെ ജീവിക്കാൻ സാധിക്കുന്നുണ്ടോ?

ഈ ചോദ്യങ്ങൾക്കൊക്കെ അനുകൂല മറുപടി കിട്ടുന്ന രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. അത് എത്രത്തോളം നിങ്ങളുടെ നാട്ടിലുണ്ടെന്ന് പരിശോധിക്കുന്നത് ഓരോ പൗരന്മാരുടെയും കർത്തവ്യമാണ്. ഇതിൽ പലതും ഇന്ത്യയിൽ ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്. എന്നാൽ ഇവ ഓരോന്നും നിലനിർത്തിക്കൊണ്ടു പോകേണ്ടത് ഓരോ പൗരന്റെയും ധർമ്മമാണ്. അത് എല്ലാവർക്കും നിറവേറ്റാൻ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.