Sections

വീറൂട്ട്‌സ് ഒപ്റ്റിമൽ ഹെൽത്ത് സെന്റർ, വീഹബ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

Friday, Oct 06, 2023
Reported By Admin
Vieroots

കൊച്ചി: പ്രമുഖ ഹെൽത്ത് കെയർ ബ്രാൻഡായ വീറൂട്ട്സിന്റെ ഒപ്റ്റിമൽ ഹെൽത്ത് സെന്റർ, വീഹബ് കാക്കനാട് പ്രവർത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വീറൂട്ട്സ് വെൽനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ.സജീവ് നായർ നിർവഹിച്ചു. ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി രോഗ മാനേജ്മെന്റ്, ശരീരഭാരം കുറയ്ക്കൽ, സംയോജിത ചികിത്സാ പരിഹാരങ്ങൾ, വേദന നിയന്ത്രിക്കൽ, ചികിത്സാ വ്യായാമങ്ങൾ, ജനിതക പരിശോധന, പോഷകാഹാര തെറാപ്പി തുടങ്ങിയ സേവനങ്ങളാണ് വീഹബ് വാഗ്ദാനം ചെയ്യുന്നത്.

ശരീരഘടന, ബയോ മാർക്കറുകൾ വിലയിരുത്തൽ, നിലവിലെ ആരോഗ്യനില വിലയിരുത്തൽ, ജനിതക പരിശോധന എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിശകലനം ചെയ്ത ശേഷം വ്യക്തിഗത വെൽനസ് സേവനങ്ങൾ കേന്ദ്രം നൽകുമെന്ന് ഡോ. സജീവ് നായർ പറഞ്ഞു. വീഹബ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ എസ് ബിജു ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.