Sections

നെറ്റ്ഫ്ളിക്സ് ബൺഡിൽഡ് സബ്സ്ക്രിപ്ഷനുമായി വി പുതിയ വി മാക്സ് ഫാമിലി പ്ലാൻ അവതരിപ്പിച്ചു

Saturday, Jun 28, 2025
Reported By Admin
Vi Launches V Maxx Family Postpaid Plan with Netflix and 19 OTTs at ₹871

കൊച്ചി: ഈ രംഗത്തെ ഏറ്റവും ഉയർന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും മൽസരക്ഷമമായ നിരക്കിൽ ലഭ്യമാക്കിക്കൊൺണ്ട് വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്.

വി മാക്സ് ഫാമിലി പ്ലാൻ 871-നൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഒരു സ്ഥിരം ആനുകൂല്യമായി വി ഉൾപ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസിൽ ലോകോത്തര വിനോദ പരിപാടികൾ വീക്ഷിക്കാൻ നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ വഴിയൊരുക്കും. പ്ലാനിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും വരിക്കാർക്ക് ആസ്വദിക്കാം.

പ്രൈമറി, സെക്കൻഡറി എന്നീ രൺണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂൾ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിൻറെ മറ്റൊരു സവിശേഷത. 70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കൻഡറി അംഗത്തിനും 10 ജിബി ഷെയർ ചെയ്യപ്പെടുന്ന രീതിയിലും ആയാണ് ഡാറ്റ ലഭ്യമാക്കുക.

ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ (രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ), ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി ഡാറ്റ റോൾ ഓവർ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും വി ആണ്. 5ജി ഹാൻഡ് സെറ്റ് ഉള്ളവർക്ക് മുംബൈ, ഡെൽഹി-എൻസിആർ, പാറ്റ്ന, ചണ്ഡിഗഡ്, ബെംഗളൂരു എന്നിവിടങ്ങളിൽ പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭ്യമാണ്.

ഒരു ഫാമിലി പ്ലാനിൽ 299 രൂപ വീതമെന്ന നിരക്കിൽ എട്ടു വരെ സെക്കൻഡറി അംഗങ്ങളെ ഉൾപ്പെടുത്താനുള്ള പദ്ധതിക്ക് വി അടുത്തിടെ തുടക്കം കുറിച്ചതിനു പിന്നാലെയാണ് പുതിയ നേട്ടങ്ങൾ കൂടി അവതരിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.