Sections

വീഗാലാൻഡ് ഡവലപ്പേഴ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Saturday, Jan 03, 2026
Reported By Admin
Veegaland Developers Files DRHP with SEBI for ₹250 Cr IPO

കൊച്ചി: വി-ഗാർഡ് ഗ്രൂപ്പിൻറെ ഭാഗമായ വീഗാലാൻഡ് ഡവലപ്പേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകൾ (ഡിആർഎച്ച്പി) സമർപ്പിച്ചു.

കേരളത്തിൽ മിഡ്-പ്രീമിയം, പ്രീമിയം, അൾട്രാ-പ്രീമിയം, ലക്സ്-സീരീസ്, അൾട്രാ-ലക്ഷ്വറി വിഭാഗങ്ങളിലായി ബഹുനില റെസിഡൻഷ്യൽ അപ്പാർട്ട്മെൻറ് പദ്ധതികളുടെ ആസൂത്രണം, നിർമ്മാണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് കമ്പനിയാണ് വീഗാലാൻഡ് ഡവലപ്പേഴ്സ് ലിമിറ്റഡ്.

2025 ഡിസംബർ 8-ലെ ഐസിആർഎ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും വേഗത്തിൽ വിൽപ്പന നടത്തുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറായും സംസ്ഥാനത്തെ മുൻനിര റെസിഡൻഷ്യൽ ഡെവലപ്പർമാരിൽ ഒരാളായും കമ്പനി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കമ്പനി 250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഐപിഒയിൽ ഓഫർ ഫോർ സെയിൽ ഇല്ല.

2025 ഒക്ടോബർ 31-ലെ കണക്കനുസരിച്ച് കമ്പനി 11.05 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 10 റെസിഡൻഷ്യൽ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ 12.67 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 9 പദ്ധതികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

ഇതിനുപുറമെ കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തുമായി ആകെ 7.20 ഏക്കർ ഭൂമി ശേഖരമുണ്ട്. ആവശ്യമായ നിയമപരമായ അനുമതികൾ, സാധ്യത പഠനങ്ങൾ വിപണി സാഹചര്യങ്ങൾ എന്നിവയ്ക്ക് വിധേയമായി ഭാവിയിലെ പാർപ്പിട വികസന പദ്ധതികൾക്കായി ഈ ഭൂമി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

ക്യൂമുലേറ്റീവ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.